സാധാനം വാങ്ങിയാല്‍ ബാക്കി ലഭിക്കുന്ന 1 രൂപ തൊട്ട് നിക്ഷേപിക്കാം; അതും മ്യൂച്വല്‍ ഫണ്ടില്‍; എങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

199 രൂപയുടെ സാധാനത്തിന് 200 രൂപ കടക്കാരന് കൊടുക്കുന്നു. ബാക്കി 1 രൂപയ്ക്ക് പകരം മിക്കപ്പോഴും തിരികെ ലഭിക്കുന്നത് മിഠായിയായിരിക്കും. ഇങ്ങനെ ഒരാവശ്യവുമില്ലാതെ മാസത്തില്‍ എത്രയധികം മധുരമാണ് ഓരോരുത്തരും കഴിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?.

 

ആവശ്യമില്ലാതെ വാങ്ങുന്ന മിഠായിക്ക് പകരം ബില്ലില്‍ ബാക്കി വരുന്ന തുക ദിവസവും നിക്ഷേപത്തിലേക്ക് മാറ്റാന്‍ സാധിച്ചാലോ. ഒരോ ബില്ലിലും ബാക്കി വരുന്ന 1 രൂപ മുതല്‍ മ്യൂച്വല്‍ ഫണ്ടിലടക്കം നിക്ഷേപിക്കാനുള്ള അവസരം. ഒരു ചെലവുമില്ലാതെ നിക്ഷേപിക്കാം. ഈ സൗകര്യം നൽകുന്ന സ്റ്റാർട്ടപ്പാണ് പൂനെ ആസ്ഥാനമായ ഡെസിമെല്‍. 

സമ്പാദ്യ ശീലം വളർത്തുക

സമ്പാദ്യ ശീലം വളർത്തുക

ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് പഠനം ശേഷമാണ് സത്യജീത് കുഞ്ചീര്‍ 2020 തിൽ ഡെസിമൽ ആപ്പ് ആരഭിക്കുന്നത്. യുവാക്കളിലെ സമ്പാദ്യ ശീലം വളര്‍ത്തുകയാണ് കമ്പനി ഉദ്യേശിക്കുന്നത്. പ്രധാന ഉപഭോക്താക്കളും യുവാക്കള്‍ തന്നെ. രാജ്യത്ത് 3.5 ശതമാനം യുവാക്കള്‍ മാത്രമാണ് നിക്ഷേപത്തിലേക്ക് പോകുന്നത്. കൂടുതല്‍ പേരെ നിക്ഷേപത്തിലേക്ക് എത്തിക്കാൻ ആപ്പിലെ രീതി വഴി സാധിക്കുമെന്നാണ് കമ്പനിയുടെ വിശ്വാസം. ആപ്പില്‍ ചേരുന്നത് വഴി ദിവസത്തിലോ ആഴ്ചയിലോ നിക്ഷേപിക്കാന്‍ സാധിക്കും. ആൻഡ്രോയിഡിൽ ആപ്പ് ലഭിക്കും. 

Also Read: കടം ചോദിച്ച് ബന്ധം കളയേണ്ട; എളുപ്പത്തിൽ പണം ലഭിക്കാൻ സ്വർണ പണയ വായ്പ; കുറഞ്ഞ പലിശ എവിടെAlso Read: കടം ചോദിച്ച് ബന്ധം കളയേണ്ട; എളുപ്പത്തിൽ പണം ലഭിക്കാൻ സ്വർണ പണയ വായ്പ; കുറഞ്ഞ പലിശ എവിടെ

നിക്ഷേപങ്ങൾ

നിക്ഷേപങ്ങൾ

റൗണ്ട് അപ്പ് നിക്ഷേപം, ആക്ടുവൽ നിക്ഷേപം എന്നിങ്ങനെ 2 തരം നിക്ഷേപമാണ് ഡെസിമൽ ആപ്പ് നൽകുന്നത്. ഓണ്‍ലൈന്‍ ഇടപാടിലെ ബാക്കി വരുന്ന തുക നിക്ഷേപത്തിലേക്ക് മാറ്റുന്നതാണ് റൗണ്ട്അപ്പ് നിക്ഷേപം. ഉദാഹരണത്തിന് പലചരക്ക് കടയില്‍ 495 രൂപയുടെ സാധനം വാങ്ങിയൊരാള്‍ക്ക് പണം നൽകുമ്പോൾ 500 രൂപയാക്കി റൗണ്ട് ചെയ്ത് 5 രൂപ നിക്ഷേപത്തിലേക്ക് മാറ്റും.ഡെസിമെല്‍ ആപ്പ് വഴി മ്യൂച്വല്‍ ഫണ്ടിലും ഫിക്‌സഡ് റിട്ടേണ്‍ ഫണ്ടുകളിലുമാണ് നിക്ഷേപിക്കാൻ സാധിക്കുക. ക്രിപ്‌റ്റോയിലേക്ക് നിക്ഷേപിക്കാനുള്ള സൗകര്യം കൂടി ഉടചനെ ലഭ്യമാകും. 

Also Read: എടിഎം ചതിച്ചോ? അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റായി; എടിഎം ഇടപാട് പരാജയപ്പെട്ടു; ഇനിയെന്ത്Also Read: എടിഎം ചതിച്ചോ? അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റായി; എടിഎം ഇടപാട് പരാജയപ്പെട്ടു; ഇനിയെന്ത്

ഡെസിമെൽ

കറന്‍സി ഇടപാടില്‍ ബാക്കി തുകയായി ലഭിക്കുന്ന ചില്ലറ തുട്ടുകള്‍ നിക്ഷേപിക്കാൻ സാധിക്കുന്നതിന് സമാനമാണ് ഡെസിമല്‍ ആപ്പിലെ രീതി നിക്ഷേപത്തിനായി നിക്ഷേപകര്‍ യുപിഐ ഓട്ടോ പേ സംവിധാനം അനുവദിക്കണം. പാൻ കാർഡ് ഉപയോ​ഗിച്ചുള്ള കെവൈസിയും ആവശ്യമുണ്ട്. ബാങ്ക് ഇടപാടുകളിലെ എസ്എംഎസ് റീഡ് ചെയ്യാനുള്ള അനുവാദവും ഡെസിമെൽ ആപ്പിന് ആവശ്യമുണ്ട്.

ഓണ്‍ലൈന്‍ ഇടപാട് സംബന്ധിച്ച എസ്എംഎസ് സന്ദേശം ഡെസിമല്‍ വായിച്ച് ചെലവാക്കിയ തുക റൗണ്ട് ചെയ്താണ് നിക്ഷേപിക്കുന്നത്. ഡെബിറ്റ് കാര്‍ഡ്, യുപിഐ ഇടപാട്, നെറ്റ് ബാങ്കിംഗ് എസ്എംഎസുകള്‍ ഡെമിവലിന് ലഭിക്കും. ഈ തുകു വേഗത്തില്‍ ഡെബിറ്റ് ചെയ്യാന്‍ സാധിക്കും. തുക മ്യൂച്വല്‍ ഫണ്ടിലും ഫിക്‌സഡ് റിട്ടേണ്‍ ഫണ്ടുകളിലുമാണ് നിക്ഷേപിക്കാൻ സാധിക്കുക. 

ദിവസേനെയുള്ള നിക്ഷേപം

ദിവസേനെയുള്ള നിക്ഷേപം

ഇതോടൊപ്പം ദിവസേന സാധാരണ രീതിയിൽ നിക്ഷേപം നടത്താനുള്ള സൗകര്യവും കമ്പനി നൽകുന്നുണ്ട്. എസ്ഐപി രീതിയിൽ ദിവസവും നിക്ഷേപം നടത്താം. 10 രൂപ മുതൽ 500 രൂപ വരെയുള്ള തുക ദിവസത്തിൽ നിക്ഷേപിക്കാം. ഇത് ഉപയോ​ഗിച്ചാൽ ചെലവാക്കിയാലും ഇല്ലെങ്കിലും നിക്ഷേപം നടക്കും.

2020 തിൽ ആരംഭിച്ച മൈക്രോ ഫിനാൻസ് കമ്പനിയായ ഡെസിമൽ 20 ലക്ഷത്തിലധികം രൂപുടെ നിക്ഷേപം ഇക്കാലയളവിനുള്ളിൽ കൈകാര്യം ചെയ്യുന്നുണ്ട്. 2022 ജൂണിൽ നടന്ന നിക്ഷേപം വഴി 1 മില്യൺ അമേരിക്കൻ ഡോളറിന്റെ നിക്ഷേപമാണ് കമ്പനി നടത്തിയത്. ഐഒഎസിലും ആപ്പ് അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. 

ചിത്രം കടപ്പാട് Deciml

Read more about: startup
English summary

Pune Based Startup Deciml Helps To Invest Spare Change Low As Rs 1; Here's Details

Pune Based Startup Deciml Helps To Invest Spare Change Low As Rs 1; Here's Details, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X