'ലിങ്ക്ഡ്ഇന്‍' ഇനി മൈക്രോസോഫ്റ്റിന് സ്വന്തം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂയോര്‍ക്ക്: പ്രൊഫഷണല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ലിങ്ക്ഡ്ഇന്‍ ഇനി മൈക്രോസോഫ്റ്റിനു സ്വന്തം. 2,620 കോടി ഡോളറി(1,75,540 കോടി രൂപ)ന്റെ ഇടപാടാണ് നടന്നത്. മൈക്രോസോഫ്റ്റിന്റെ മാത്രമല്ല ടെക്‌നോളജി മേഖലയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടാണിത്.

മൈക്രോസോഫ്റ്റ് ഏറ്റെടുത്തെങ്കിലും ജെഫ് വെയ്‌നര്‍ ലിങ്ക്ഡ്ഇന്‍ മേധാവിയായും സഹ സ്ഥാപകന്‍ റീഡ് ഹോഫ്മാന്‍ ചെയര്‍മാനുമായി തുടരും. ലോകത്തിലെ പ്രൊഫഷണല്‍സിനെ ബന്ധിപ്പിക്കുന്നതിലൂടെ ലിങ്ക്ഡ്ഇന്‍ വലിയ ബിസിനസ് ശൃംഖലയായി വളര്‍ന്നുവെന്ന് മൈക്രോസോഫ്റ്റ് മേധാവി സത്യ നഡെല്ല പറഞ്ഞു. ഇനി ലിങ്ക്ഡ്ഇനിന്റെ വളര്‍ച്ച മൈക്രോസോഫ്റ്റിന്റെകൂടി ഉത്തരവാദിത്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലിങ്ക്ഡിന്‍ ഓഹരി ഒന്നിന് 196 ഡോളര്‍ എന്ന നിരക്കില്‍ 49.5 ശതമാനം പ്രീമിയത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ഓഹരി വിപണിയില്‍ ലിങ്ക്ഡിന്റെ ഓഹരികള്‍ കഴിഞ്ഞ വെള്ളിയാഴ്ച ക്ലോസ് ചെയ്ത നിരക്കാണിത്.

 'ലിങ്ക്ഡ്ഇന്‍' ഇനി മൈക്രോസോഫ്റ്റിന് സ്വന്തം

മൈക്രോസോഫ്റ്റ് ഏറ്റെടുത്തെങ്കിലും സ്വതന്ത്രമായിത്തന്നെയാകും ലിങ്ക്ഡ്ഇന്‍ പ്രവര്‍ത്തിക്കുക. ലിങ്ക്ഡ്ഇനിന്റെയും മൈക്രോസോഫ്റ്റിന്റെയും ബോര്‍ഡുകള്‍ കരാര്‍ അംഗീകരിച്ച ശേഷമായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. ഈ വര്‍ഷം അവസാനത്തോടെ ഇടപാട് തീര്‍ക്കാനാണു തീരുമാനം.

ലോകത്തിലെ ഏറ്റവും വലതും മൂല്യമേറിയതുമായ പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കാണ് ലിങ്ക്ഡ്ഇന്‍. കഴിഞ്ഞ വര്‍ഷം കമ്പനി പുറത്തിറക്കിയ മൊബൈല്‍ ആപ് കൂടുതല്‍ ഉപയോക്താക്കളെ നെറ്റ്‌വര്‍ക്കിലേക്ക് ആകര്‍ഷിച്ചു. ന്യൂസ്ഫീഡ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ പഠന പ്ലാറ്റ്‌ഫോമായ ലിന്‍ഡ ഡോട്ട് കോമിനെ ഏറ്റെടുത്തതും ലിങ്ക്ഡ് ഇനിന്റെ കുതിപ്പിനു ശക്തിയേകി.

ബിസിനസ് അധിഷ്ഠിത സമൂഹ മാധ്യമമായ ലിങ്ക്ഡിന്‍ 2002 ഡിസംബര്‍ 14-നാണ് കാലിഫോര്‍ണിയയില്‍ നിലവില്‍ വരുന്നത്. 40 കോടി പേര്‍ രജിസ്റ്റര്‍ ചെയ്ത ലിങ്ക്ഡിന് 10.6 കോടി ഉപയോക്താക്കളുണ്ട്.

<strong>എയര്‍ഏഷ്യ ടിക്കറ്റുകള്‍ 899 രൂപ മുതല്‍</strong>എയര്‍ഏഷ്യ ടിക്കറ്റുകള്‍ 899 രൂപ മുതല്‍

English summary

Microsoft bought LinkedIn for $26 billion dollars

In one of the year's biggest technology deals, Microsoft is buying LinkedIn.
Story first published: Tuesday, June 14, 2016, 11:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X