പാര്‍ലെ ജി മധുരമിനി ഓര്‍മ്മ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: പാര്‍ലെ ജി ഇനി കോടിക്കണക്കിന് ആളുകളുടെ നൊസ്റ്റാള്‍ജിയയാവും. രാജ്യത്തെ പ്രമുഖ ബിസ്‌കറ്റ് നിര്‍മാണ കമ്പനിയായ പാര്‍ലെ-ജിയുടെ മുംബൈയിലെ ഫാക്ടറി അടച്ചുപൂട്ടി.ആദായകരമല്ലാത്തതാണ് 87 വര്‍ഷം പഴക്കമുള്ള ഫാക്ടറി പൂട്ടാന്‍ കാരണം.

 

ആദ്യകാലത്ത് രാജ്യത്തെ ബിസ്‌കറ്റ് വില്‍പനയുടെ നാല്‍പത് ശതമാനവും പാര്‍ലെ-ജി സ്വന്തമാക്കിയിരുന്നു. വിപണിയില്‍ മത്സരാര്‍ത്ഥികള്‍ കൂടിയതോടെ പാര്‍ലെജിയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. ക്യാച്ച് ന്യൂസിന്റെ പഠനം അനുസരിച്ച് ഓരോ സെക്കന്റിലും 4551 പാര്‍ലെ-ജി ബിസ്‌കറ്റുകളാണ് വിറ്റുപോയിരുന്നത്. 60 ലക്ഷത്തോളം കടകളിലായി ഇന്ത്യയില്ലായിടത്തും പാര്‍ലെ ജി ലഭ്യമായിരുന്നു.

 
പാര്‍ലെ ജി മധുരമിനി ഓര്‍മ്മ

വിപണിയില്‍ പാര്‍ലെ ജിയുടെ പ്രധാന എതിരാളി ബ്രിട്ടാണിയ ബിസ്‌കറ്റായിരുന്നു. ലാഭത്തിലല്ലാതായതോടെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബിസ്‌കറ്റിന്റെ ഉല്‍പാദനം കുറച്ചുവരികയായിരുന്നു.

300 ജോലിക്കാരാണ് മുംബൈയിലെ ഫാക്ടറിയില്‍ ഉണ്ടായിരുന്നത്. അവരെല്ലാം വിആര്‍എസ് എടുത്തു. ലാഭം നേടാന്‍ കഴിയാത്തതാണ് പ്രധാന ഫാക്ടറി പൂട്ടുന്നതിന് കാരണമെന്ന് കമ്പനിയുടെ എക്സിക്യുട്ടീവ് ഡയറക്ടര്‍ അരൂപ് ചൗഹാന്‍ പറഞ്ഞു.

<strong>സിനിമാ പ്രേമികള്‍ക്ക് 7 ക്രഡിറ്റ് കാര്‍ഡുകള്‍</strong>സിനിമാ പ്രേമികള്‍ക്ക് 7 ക്രഡിറ്റ് കാര്‍ഡുകള്‍

English summary

India's oldest Parle factory in Mumbai shuts down

The iconic Parle factory at Vile Parle in Mumbai was shutdown after 87 years this week. Set up in 1929, it was the first factory of Parle Products Pvt Ltd.
Story first published: Tuesday, August 2, 2016, 17:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X