ലോകത്തെ വിലയേറിയ ബ്രാന്‍ഡാണോ നിങ്ങളുടെ കൈയിലുള്ളത് ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: ആപ്പിള്‍ ഫോണാണോ നിങ്ങള്‍ ഉപയോഗിക്കുന്നത് ? എങ്കില്‍ ലോകത്തിലെ വിലയേറിയ ബ്രാന്‍ഡാണ് നിങ്ങളുടെ കൈയിലുള്ളത്. ലോകത്തില്‍ ഏറ്റവും വിലയേറിയ ബ്രാന്‍ഡുകളെന്ന ബഹുമതി ആപ്പിളിനും ഗൂഗിളിനും. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് സിലിക്കണ്‍വാലി ആസ്ഥാനമായുള്ള ആപ്പിളിന്റെയും ഗൂഗിളിന്റെയും നേട്ടം.

 

ഇന്റര്‍ബ്രാന്‍ഡ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ബെസ്റ്റ് ഗ്ലോബല്‍ ബ്രാന്‍ഡ്‌സ് റിപ്പോര്‍ട്ടിലാണ് വിലയേറിയ 100 ബ്രാന്‍ഡുകളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുള്ളത്.

ആപ്പിളും ഗൂഗിളും ആദ്യം

ആപ്പിളും ഗൂഗിളും ആദ്യം

റിപ്പോര്‍ട്ടനുസരിച്ച് 17,810 കോടി ഡോളറാണ് ആപ്പിളിന്റെ വില. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അഞ്ചു ശതമാനം അധികമാണിത്. ഗൂഗിളിനാവട്ടെ 13,230 കോടി ഡോളറിന്റെ വിലയാണുള്ളത്. തലേ വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം വളര്‍ച്ച.

കോള മൂന്നാമത്

കോള മൂന്നാമത്

സോഫ്റ്റ്ഡ്രിങ്ക്‌സിലെ പ്രമുഖ ബ്രാന്‍ഡായ കൊക്ക കോളയാണ് മൂന്നാം സ്ഥാനത്ത്. ബ്രാന്‍ഡ് വില 7,310 കോടി ഡോളര്‍. കഴിഞ്ഞ വര്‍ഷത്തേക്കാളും ഏഴു ശതമാനം കുറവാണിത്.

മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റ്

ബില്‍ഗേറ്റ്‌സ് സ്ഥാപിച്ച വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള അമേരിക്കന്‍ മള്‍ട്ടിനാഷ്ണല്‍ കമ്പനിയായ മൈക്രോസോഫ്റ്റ് ബ്രാന്‍ഡ് മൂല്യത്തില്‍ നാലാം സ്ഥാനത്താണ്. 7,270 കോടി ഡോളറാണ് മൈക്രോസോഫ്റ്റിന്റെ ബ്രാന്‍ഡ് മൂല്യം.

ആദ്യ പത്തില്‍ ഇവര്‍

ആദ്യ പത്തില്‍ ഇവര്‍

വണ്ടികളുടെ രാജാവായ ടൊയോട്ട, അമേരിക്കന്‍ മള്‍ട്ടിനാഷ്ണല്‍ ടെകനോളജി കമ്പനിയായ ഐബിഎം, മൊബൈല്‍ കമ്പനിയായ സാംസംഗ്, ഇ-കൊമേഴ്‌സ് പ്രമുഖരായ ആമസോണ്‍, ആഡംബര വാഹനമായ മെഴ്‌സിഡസ് ബെന്‍സ്,അമേരിക്ക തന്ന ആസ്ഥാനമായുള്ള ജിഇ എന്നിവ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടംപിടിച്ചു.

കമ്പനികള്‍ക്കെല്ലാം നേട്ടം

കമ്പനികള്‍ക്കെല്ലാം നേട്ടം

പ്രമുഖ കമ്പനികളുടെയെല്ലാം വിലയില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 48 ശതമാനം വര്‍ധനയാണ് ഫേസ്ബുക്കിനുണ്ടായത്. ആമസോണ്‍ (33 ശതമാനം), ലീഗോ (25 ശതമാനം), നിസാന്‍ (22 ശതമാനം), ആഡോബി (21 ശതമാനം) എന്നിവയും മികച്ച മുന്നേറ്റം കാഴ്ചവച്ചു.

 ടെസ്‌ല 88ാം സ്ഥാനത്ത്

ടെസ്‌ല 88ാം സ്ഥാനത്ത്

ഓട്ടോമോട്ടീവ് ബ്രാന്‍ഡ് ആയ ടെസ്‌ല 88ാമതും ആഡംബര ബ്രാന്‍ഡ് ആയ ഡിയോര്‍ നൂറാം സ്ഥാനത്തുമാണ്. 100 ബ്രാന്‍ഡുകളുടെ മൊത്തം വില 1,79,630 കോടി ഡോളര്‍ വരും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 4.8 ശതമാനം അധികമാണിത്.

English summary

Apple, Google, Coca-Cola top list of 100 most valuable brands

Apple Inc, Alphabet Inc's Google and Coca-Cola Co topped the list of the world's 100 most valuable brands in 2016, while technology and automotive brands dominated the overall rankings, according to a new report from brand consultancy Interbrand.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X