പാസ്‌പോര്‍ട്ടിനും ലൈസന്‍സിനും ഇനി ഫീസ് കൂടും

പാസ്പോര്‍ട്ട്, വിവിധ ലൈസന്‍സുകള്‍, രജിസ്ട്രേഷന്‍, കേന്ദ്ര പരീക്ഷകള്‍ എന്നിവയുടെയും മറ്റ് നിരവധി സേവനങ്ങളുടെയും ഫീസ് വര്‍ധിപ്പിക്കാന്‍ കേന്ദ്ര ധനമന്ത്രാലയം ഒരുങ്ങുന്നു.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: പാസ്പോര്‍ട്ട്, വിവിധ ലൈസന്‍സുകള്‍, രജിസ്ട്രേഷന്‍, കേന്ദ്ര പരീക്ഷകള്‍ എന്നിവയുടെയും മറ്റ് നിരവധി സേവനങ്ങളുടെയും ഫീസ് വര്‍ധിപ്പിക്കാന്‍ കേന്ദ്ര ധനമന്ത്രാലയം ഒരുങ്ങുന്നു. വിവിധ സേവനങ്ങള്‍ക്കായി വേണ്ടി വരുന്ന ചെലവ് ഫീസ് വര്‍ധനയിലൂടെ കണ്ടെത്തണമെന്നാണ് നിര്‍ദേശം. സാമ്പത്തികച്ചെലവ് നേരിടുന്നതിനാണ് പുതിയ പരിഷ്‌കാരം.

സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വന്തം നിലയ്ക്ക് വളരണമെന്നും സബ്സിഡി നല്‍കുന്നത് ഏറെക്കാലം തുടരാനാകില്ലെന്നും നേരത്തേ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലാന്‍ അധ്യക്ഷനായ ചെലവു നിയന്ത്രണ കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.

പാസ്‌പോര്‍ട്ടിനും ലൈസന്‍സിനും ഇനി ഫീസ് കൂടും

ഇപ്പോള്‍ സിവില്‍ സര്‍വീസ് പരീക്ഷ ഉള്‍പ്പടെയുള്ള വിവിധ പരീക്ഷകള്‍ക്കായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഈടാക്കുന്ന നിരക്ക് പരീക്ഷ സംഘടിപ്പിക്കാനാവശ്യമായ തുകയുടെ ചെറിയൊരു ശതമാനം മാത്രമേ ആകുന്നുള്ളുവെന്നാണ് ധനമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്.

പാസ്പോര്‍ട്ട് ഉള്‍പ്പടെയുള്ള സേവനങ്ങളുടെ ഫീസില്‍ കഴിഞ്ഞ കാലങ്ങളില്‍ ചെറിയ വര്‍ധനവ് മാത്രമേ ഉണ്ടായിട്ടുള്ളൂ. 2012ല്‍ 1000 രൂപയില്‍ നിന്ന് 1500 രൂപയാക്കി പാസ്പോര്‍ട്ട് ഫീസ് വര്‍ധിപ്പിച്ചിരുന്നു. റെയ്ല്‍വേയ്ക്കും വിവിധ സേവനങ്ങള്‍ക്കായി ധാരാളം സബ്സിഡി സര്‍ക്കാന്‍ അനുവദിക്കുന്നുണ്ട്. ഇതു വെട്ടിച്ചുരുക്കുന്നതിനുള്ള നടപടികള്‍ ഇതുവരെ കാര്യക്ഷമമായിട്ടില്ലെന്നാണ് ധനമന്ത്രാലയം വിലയിരുത്തുന്നത്.

<strong> സാലറി സ്ലിപ്: ശമ്പളക്കാര്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍</strong> സാലറി സ്ലിപ്: ശമ്പളക്കാര്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

English summary

Passport, licences, examinations, other services set to get costlier

You may need to pay more for passport, licences, registration, examinations and a host of other services provided by the government as the finance ministry has asked departments and ministries to raise user charges to recover costs of services provided.
Story first published: Saturday, November 5, 2016, 11:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X