കറന്‍സി ക്ഷാമത്തിനൊപ്പം സൈ്വപ്പിംഗ് മെഷീനുകളും പണിമുടക്കുന്നു?

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രൂക്ഷമായ കറന്‍സി ക്ഷാമം കാരണം ജനങ്ങള്‍ അങ്ങേയറ്റം പ്രതിസന്ധിയാണ് ഓരോ ദിവസവും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അതു പോരാഞ്ഞിട്ട് ഇതാ കടകളിലെ സൈ്വപ്പിംഗ് മെഷീനുകളും പണിമുടക്കാന്‍ തുടങ്ങിയിരിക്കുന്നു. ആവശ്യത്തിന് പണം കൈയ്യിലില്ലാത്ത ഉപഭോക്താക്കള്‍ക്ക് ഇതൊരു വലിയ തിരിച്ചടിയായിരികികുകയാണ്. സൈ്വപ്പിംഗ് മെഷീനുകള്‍ അടിക്കടി പണിമുടക്കുന്നത് വ്യാപാരത്തേയും സാരമായി ബാധിക്കുന്നുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

 
കടകളിലെ സൈ്വപ്പിംഗ് മെഷീനുകളും പണിമുടക്കുന്നു.

മിക്കവാറും വൈകുന്നേരങ്ങളിലാണ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമാകുന്നത്. ഈ സമയങ്ങളിലാണ് ഏറ്റവും കൂടുതല്‍ വ്യാപാരം നടക്കുന്നത്. ചെറുകിട വ്യാപാരികള്‍ മുതല്‍ വലിയ കച്ചവടക്കാരെ വരെ ഈ പ്രശ്‌നം മോശമായി ബാധിച്ചിരിക്കുന്നു.
ക്രിസ്മസ്സ് വിപണി സജീവമായതോടെ ഒരാഴ്ച്ച കൊണ്ട് കാര്‍ഡ് സൈ്വപ്പ് ചെയ്യുന്നവരുടെ എണ്ണം ഇരട്ടിയായിയെന്നാണ് കണക്കുകള്‍. ഈ വര്‍ദ്ധന തന്നെയാണ് മെഷീനുകള്‍ പണിമുടക്കാന്‍ കാരണമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.

നിങ്ങളുടെ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളിലുള്ള വിവരങ്ങള്‍ എന്തൊക്കെയെന്ന് അറിയാമോ?

നവംബര്‍ 8ന് രാജ്യത്ത് നടപ്പിലാക്കിയ 500, 1000 രൂപ നോട്ടുകളുടെ നിരോധനം ഏറ്റവുമധികം ബാധിച്ചത് ചെറുകിട ധനകാര്യ മേഖലയെയാണ്. ചെറുകിട ബിസിനസ്സുകളില്‍ ഭൂരിഭാഗവും പ്രമുഖ ബാങ്കിംഗ് സര്‍വ്വീസുകളെ ആശ്രയിക്കുന്നില്ല എന്നുള്ളതാണ് സത്യം. ഇത്തരം ബിസ്‌നസ്സുകാര്‍ ചെറിയ ധനകാര്യ സ്ഥാപനങ്ങള്‍ വഴിയാവും ഇടപാടുകള്‍ നടത്തുന്നത്. നോട്ട് നിരോധനം കാരണം ചെറുകിട-ഇടത്തരം ബിസ്‌നസ്സ് സ്ഥാപനങ്ങള്‍ക്ക് വലിയ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. രാജ്യത്തിന് ഗുണമുണ്ടാകുന്ന കാര്യമാണല്ലോ എന്നാലോചിച്ച് മാത്രമാണ് പലരും ഈ തീരുമാനത്തെ അനുകൂലിക്കുന്നത്. ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന മെഷീനുകളിലെ തകാര്‍ വീണ്ടും കച്ചവടക്കാരെയും ഉപഭോക്താക്കളേയും പ്രതിസന്ധിയിലാക്കുമെന്നുള്ളത് ഉറപ്പാണ്.

ചെറുകിട ധനകാര്യ മേഖലക്ക് പ്രതിസന്ധി മറികടക്കാന്‍ സാധിക്കുമോ....

ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ഡിജിറ്റല്‍ ആനുകൂല്യങ്ങള്‍ ചെറുകിട കച്ചവടക്കാര്‍ക്കും, ബാങ്ക് അക്കൗണ്‍ണ്ടും കാര്‍ഡുമൊന്നുമില്ലാത്ത സാധാരണ ജനങ്ങള്‍ക്കും എത്രമാത്രം ഗുണംചെയ്യുമെന്ന് കണ്ടറിയേണ്ടിവരും.
ഇന്ത്യയിലെ കടകളില്‍ വെറും 2ശതമാനം മാത്രമായിരുന്നു മെഷീനുപയോഗിച്ച് പണമിടപാടുകള്‍ നടത്തിയിരുന്നത്. നോട്ട് പിന്‍വലിക്കല്‍ നടപ്പായതോടെ കച്ചവടക്കാര്‍ കാര്‍ഡ് മെഷീനെ ആശ്രയിക്കാന്‍ തുടങ്ങി. എങ്കിലും മുന്‍പത്തേത് പോലെ കച്ചവടം നടക്കുന്നില്ല. കറന്‍സി നോട്ടുകളുടെ ഇടപാടില്‍ വന്ന കുറവ് ഇവരെ സാരമായി ബാധിച്ചിട്ടുണ്ട്.

English summary

POS not working properly

People are rationing loose change and curtailing unnecessary expenses. New Rs 2000 note is mostly used for higher transactions such as refilling fuel or buying bulk grocery items.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X