ആധാര്‍ നമ്പര്‍ ഇല്ലാതെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പിന്‍വലിക്കാമെന്ന് സർക്കാർ

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇപിഎഫ് പിന്‍വലിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഉദാരമാക്കിക്കഴിഞ്ഞു. കാരണം ഇനി ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് പിന്‍വലിക്കണമെങ്കില്‍ ആധാര്‍ നമ്പര്‍ ആവശ്യമില്ല.

 

അംഗങ്ങള്‍ക്കും പെന്‍ഷന്‍ പറ്റിയവര്‍ക്കും എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിന്റെ ആനുകൂല്യം ലഭിക്കുന്നതിന് സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇപിഎസ് പദ്ധതിയില്‍ പെന്‍ഷനും മറ്റ് ആനകൂല്യങ്ങളും ലഭിക്കുന്നതിനും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണെന്ന് സർക്കാർ അറിയിച്ചിരുന്നു. ആധാര്‍ ഇതുവരെ എടുക്കാത്തവര്‍ ഉടനെതന്നെ രജിസ്റ്റര്‍ ചെയ്ത് ആധാര്‍ എന്‍ റോള്‍മെന്റ് നമ്പര്‍ നല്‍കേണ്ടതാണെന്നും 2017 ജനുവരി നാലിന് ഇറങ്ങിയ സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ അറിയിച്ചിട്ടുണ്ട്. ഈ തീരുമാനം ആധാർ ഇല്ലാത്തവർക്ക് വലിയൊരു തലവേദന സൃഷ്ടിച്ചിരുന്നു. ഇനി ആ പ്രശ്നമില്ല.

എന്താണ് ഇപിഎഫ്?

എന്താണ് ഇപിഎഫ്?

സാമൂഹികസുരക്ഷാ ഫണ്ട് അല്ലെങ്കില്‍ പിഎഫ് ഗവണ്‍മെന്റിന്റെ മേല്‍നോട്ടത്തിലുള്ള നിക്ഷേപപദ്ധതിയാണ്. ജീവനക്കാരെ സംബന്ധിച്ചെടുത്തോളം ഇതൊരു നിര്‍ബന്ധിത നിക്ഷേപമാണ്. ശമ്പളത്തിന്റെ ഒരു ചെറിയ ഭാഗം ജോലിയില്‍ നിന്ന് വിരമിച്ച ശേഷമുള്ള കാലത്തേക്ക് മാറ്റിവയ്ക്കുന്നതാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്.

പണം എളുപ്പത്തില്‍ പിന്‍വലിക്കാം

പണം എളുപ്പത്തില്‍ പിന്‍വലിക്കാം

ഇപിഎഫില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഈയിടെ ലഘൂകരിച്ചു. ഇതിനായി ഇനിമുതല്‍ ഒട്ടേറെ അപേക്ഷാഫോറങ്ങള്‍ പൂരിപ്പിക്കേണ്ട കാര്യമില്ല, സാക്ഷ്യപത്രങ്ങളും വേണ്ട. സമഗ്രമായ ഒറ്റ അപേക്ഷാഫോറം മാത്രം മതിയാകും.

ആധാര്‍ നിർബന്ധമില്ല

ആധാര്‍ നിർബന്ധമില്ല

ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയ അപേക്ഷാ ഫോമാണെങ്കില്‍ അത് തൊഴിലുടമ സാക്ഷ്യപ്പെടുത്തേണ്ട. ആധാര്‍ ഇല്ലാത്തത് സാക്ഷ്യപ്പെടുത്തണം. ഫോം നമ്പര്‍ 19, 10 സി, 31, 19(യുഎഎന്‍), 10 സി(യുഎഎന്‍), 31(യുഎഎന്‍) എന്നിവയ്ക്ക് പകരമാണ് സമഗ്രമായ ഒറ്റ അപേക്ഷ.

ഇനിയും ആധാര്‍ എടുത്തില്ലേ?ഈ 6 കാര്യങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമായും വേണം

പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കും ആധാര്‍

പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കും ആധാര്‍

ഇനിമുതല്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ ആധാര്‍ എന്റോള്‍മെന്റ് നമ്പര്‍ നിര്‍ബന്ധമില്ല. പക്ഷെ, താഴെപ്പറയുന്ന രേഖകളും ഹാജരാക്കേണ്ടിവരും.

എംപ്ലോയര്‍ അഥവാ തൊഴിലുടമ നല്‍കുന്ന ഐഡന്റിറ്റി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ രേഖപ്പെടുത്തിയ ഇപിഎഫ്ഒയുടെ തിരിച്ചറിയല്‍ രേഖ. ഐഡന്റിറ്റി കാര്‍ഡ്(ഗസറ്റഡ് ഓഫീസറോ, തഹസില്‍ദാരോ നല്‍കിയ ഫോട്ടോ പതിച്ച രേഖ ഇവയിലേതെങ്കിലും)എന്നിവയാണ് ഹാജരാക്കേണ്ടിവരിക.

ആധാര്‍ കാര്‍ഡ് എടുക്കേണ്ടത് എങ്ങനെയെന്ന് അറിയാമോ?ആധാറിനെ കുറിച്ച് അറിയേണ്ടതെല്ലാം

English summary

Aadhar is not mandatory to withdraw Employees provident fund

Aadhar is not mandatory to withdraw Employees provident fund
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X