ഏപ്രില്‍ ഒന്നിന് ബാങ്കുകള്‍ തുറക്കണ്ടെന്ന് ആര്‍ബിഐ ഉത്തരവ്

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏപ്രില്‍ ഒന്നിന് ബാങ്കുകള്‍ തുറക്കില്ല. സര്‍ക്കാറുമായി ബന്ധപ്പെട്ട നികുതികള്‍ സ്വീകരിക്കുന്ന എല്ലാ ബാങ്ക് ശാഖകളും മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ ഒന്നുവരെ അവധി ദിവസങ്ങളിലടക്കം തുറന്നു പ്രവര്‍ത്തിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക വര്‍ഷാരംഭമായ ഏപ്രില്‍ ഒന്നിന് ബാങ്കുകള്‍ തുറക്കേണ്ടതില്ലെന്ന് ആര്‍ബിഐ നിര്‍ദേശിച്ചു. ക്ലോസിംഗ് നടപടികളെ ബാധിക്കുമെന്നതിനാലാണ് ബാങ്കുകള്‍ തുറക്കേണ്ടതില്ലെന്ന് അറിയിച്ചത്. എസ്ബിടി-എസ്ബിഐ ലയനം പ്രാബല്യത്തില്‍ വരുന്നതും ഏപ്രില്‍ ഒന്നിനാണ്. ഈ സാഹചര്യത്തില്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നത് വലിയ ആശയക്കുഴപ്പത്തിനിടയാക്കുമെന്ന കാരണത്താലാണ് ആര്‍ബിഐ ഉത്തരവില്‍ മാറ്റം വരുത്തിയത്.

 

എസ്ബിടി ഓര്‍മ്മയാവാന്‍ ഇനി ഒരു ദിവസം കൂടെ മാത്രം

എസ്ബിടി ഓര്‍മ്മയാവാന്‍ ഇനി ഒരു ദിവസം കൂടെ മാത്രം

കേരളത്തിന്റെ സ്വന്തം ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഇനി ഒരു ദിവസം കൂടി മാത്രം. ഏപ്രില്‍ ഒന്നു മുതല്‍ ബാങ്കുകള്‍ ലയിക്കുന്നതോടെ എസ്ബിടി എസ്ബിഐ ആകും.

പൂജപ്പുരയിലെ ആസ്ഥാനം എസ്ബിഐ കേരള സര്‍ക്കിള്‍

പൂജപ്പുരയിലെ ആസ്ഥാനം എസ്ബിഐ കേരള സര്‍ക്കിള്‍

ലയന നടപടികളുടെ തുടക്കം ആസ്ഥാന മന്ദിരത്തില്‍ നിന്നാകണമെന്നതിനാല്‍ പൂജപ്പുരയിലെ കെട്ടിടത്തിന് മുകളിലും മറ്റും സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ ബോര്‍ഡുകളും ചിഹ്നവും മാറ്റി എസ്ബിഐ ആക്കുന്ന തിരക്കിലാണ് ജീവനക്കാര്‍. സംസ്ഥാനത്തെ 857 ബ്രാഞ്ചുകള്‍ ഉള്‍പ്പെടെ രാജ്യത്തെ 1,177 ബ്രാഞ്ചുകളും ഏപ്രില്‍ ഒന്നിന് എസ്ബിഐ ആകും. ആസ്ഥാന മന്ദിരത്തില്‍ ഉള്‍പ്പെടെ 14,195 ജീവനക്കാരുണ്ട്. 1,65,000 ബിസിനസ് പങ്കാളികളും 1,14,565 കോടി രൂപ നിക്ഷേപവും ബാങ്കിനുണ്ട്. 65,046 കോടി രൂപ വായ്പയും ബാങ്ക് നല്‍കി.

ലയനത്തോടെ ഇത്രയും ജീവനക്കാരും നിക്ഷേപവും വായ്പയുമെല്ലാം എസ്ബിഐക്ക് സ്വന്തം. എംഡിയാണ് എസ്ബിടിയെ നിയന്ത്രിച്ചിരുന്നത്. ലയിച്ചാല്‍ എംഡി ഇല്ല. എസ്ബിഐ ചീഫ് ജനറല്‍ മാനേജര്‍ക്കായിരിക്കും കേരള സര്‍ക്കിളിന്റെ ചുമതല. പുജപ്പുരയിലെ ആസ്ഥാന മന്ദിരം ഇനി എസ്ബിഐ കേരള സര്‍ക്കിള്‍ മന്ദിരമാകും.

വാര്‍ഷിക കണക്കെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രില്‍ ഒന്നിന് ബാങ്ക് പ്രവര്‍ത്തനം ഇല്ല. രണ്ടിന് (ഞായര്‍) അവധിയായതിനാല്‍ മൂന്നിന് എസ്ബിടി ബ്രാഞ്ചുകള്‍ തുറക്കുന്നത് എസ്ബിഐയുടെ പേരിലാകും.

ഒരേ സ്ഥലത്തെ രണ്ടാമത്തെ ശാഖയ്ക്ക് മറ്റൊരു പേര്

ഒരേ സ്ഥലത്തെ രണ്ടാമത്തെ ശാഖയ്ക്ക് മറ്റൊരു പേര്

രണ്ടു ബാങ്കുകള്‍ക്കും ഒരേ സ്ഥലത്തു ശാഖകളുണ്ടെങ്കില്‍ അതില്‍ ഒരു ശാഖയ്ക്കു മറ്റൊരു പേരു നല്‍കാന്‍ തീരുമാനം. ഇങ്ങനെ സംസ്ഥാനത്തെ ഇരുനൂറോളം എസ്ബിടി, എസ്ബിഐ ശാഖകളുടെ പേരില്‍ മാറ്റം വരും. എസ്ബിടി, എസ്ബിഐ ആകുന്നതോടെ ഒരേ സ്ഥലത്ത് ഒരേ പേരില്‍ രണ്ടു ശാഖകള്‍ പ്രവര്‍ത്തിക്കുമ്പോഴുള്ള ആശയക്കുഴപ്പം മാറ്റാനാണു പരിഷ്‌കാരം നടപ്പാക്കുന്നത്. ആദ്യം പ്രവര്‍ത്തനം തുടങ്ങിയ ശാഖയ്ക്ക് ഇപ്പോഴുള്ള പേരു നിലനിര്‍ത്താം.

ചെക്കുകള്‍ ഉപയോഗിക്കാം

ചെക്കുകള്‍ ഉപയോഗിക്കാം

ചെക്കുകള്‍ മൂന്ന് മാസം ഉപയോഗിക്കാം. മൂന്നു മാസത്തേയ്ക്കാണ് ഇപ്പോഴുള്ള ചെക്ക്ബുക്ക് ഉപയോഗിക്കാന്‍ കഴിയുക. ഇതിനിടെ എസ്ബിഐയുടെ പേരു പതിച്ച പുതിയ ചെക്ക് ബുക്കും പാസ് ബുക്കും വിതരണം ചെയ്യും. ശാഖകളുടെ ഐഎഫ്എസ് കോഡില്‍ മാറ്റമുണ്ടാകില്ല.

നിങ്ങളുടെ ആധാര്‍ നമ്പര്‍ എങ്ങനെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടതെന്ന് അറിയണ്ടേ, ഇവിടെ ശ്രദ്ധിക്കൂ

English summary

All banks closes on April 1st

All banks closes on April 1st
Story first published: Thursday, March 30, 2017, 10:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X