പാചകവാതകത്തിന് തീ വില; സിലിണ്ടറിന് 32 രൂപ കൂടി, കേരളത്തെ ബാധിക്കില്ല

പാചകവാതകത്തിന് വില കൂടി, വില വർദ്ധനവ് കേരളത്തെ ബാധിക്കില്ല

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിഎസ്ടി പ്രാബല്യത്തിൽ വന്നതോടെ പാചകവാതക വില കുതിച്ചുയർന്നു. സബ്സിഡിയുള്ള സിലിണ്ടറിന് 32 രൂപയാണ് കൂടിയത്. ആറു വർഷത്തിനിടയിലെ ഏറ്റവും വലിയ വില വർദ്ധനവാണിത്. എന്നാൽ കേരളത്തിൽ ഈ വില വർദ്ധനവ് ബാധിക്കില്ല.

എല്‍പിജിക്ക്‌ ഇതുവരെ വാറ്റ് നികുതി ഇല്ലാതിരുന്ന ചണ്ഡിഗഢ്, ഹരിയാന, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, തമിഴ്‌നാട്, യു.പി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാകും വില കൂടുക. പാചകവാതകത്തിന്റെ ജിഎസ്ടി അഞ്ച് ശതമാനമാണ്. എന്നാൽ ഈ ജിഎസ്ടി നിരക്കിന് സമാനമായി കേരളത്തില്‍ നേരത്തെ തന്നെ വാറ്റ് നികുതി ഉണ്ടായിരുന്നതിനാലാണ് കേരളത്തില്‍ വില വർദ്ധനവ് ബാധിക്കാത്തത്.

പാചകവാതകത്തിന് തീ വില; കേരളത്തെ ബാധിക്കില്ല

14.2 കിലോയുടെ സിലിണ്ടറിന് 446.65 രൂപയായിരുന്നു ഡൽഹിയിൽ വില. എന്നാൽ ജിഎസ്ടി നടപ്പാക്കിയതിന് ശേഷം ഇത് 477.46 രൂപയായി വർദ്ധിച്ചു. മുംബൈയില്‍ നേരത്തെ മൂന്നു ശതമാനം വാറ്റ് കൂടുതലുണ്ടായിരുന്നതിനാല്‍ സിലിണ്ടറിന് വില ഡല്‍ഹിയെ അപേക്ഷിച്ച് 14.28 രൂപ കൂടി വര്‍ധിച്ച് 491.25 രൂപയാകും.

സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 18 ശതമാനമാണ് ജിഎസ്ടി. ഇതിന്റെ വില സിലിണ്ടറിന് 11.5 രൂപ വര്‍ധിച്ച് 564 രൂപയായി.

malayalam.goodreturns.in

English summary

Subsidised LPG cylinder price to spike post GST

Domestic cooking gas (LPG) price has been hiked by up to Rs 32 per cylinder - the steepest increase in six years - following implementation of the Goods and Services Tax (GST).
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X