ബിസിനസ് തുടങ്ങാൻ 214 ദിവസം കാത്തിരിക്കണം; സംരഭകരെ പ്രോത്സാഹിപ്പിക്കുന്നതിൽ കേരളം പിന്നിൽ
പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ സംസ്ഥാനം പിന്നിലാണെന്ന് നീതി ആയോഗ്.
News
oi-Swathimol
By Swathimol
വ്യാവസായിക സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിൽ കേരളം ഏറെ പിന്നിലാണെന്ന് നീതി ആയോഗിന്റെ സർവ്വേ റിപ്പോർട്ട്. സംസ്ഥാനത്ത് പുതിയ ഒരു സംരംഭം തുടങ്ങണമെങ്കിൽ 214 ദിവസം കാത്തിരിക്കണം.
ബിസിനസ് ആരംഭിക്കുന്നതിന് കേരളത്തേക്കാൾ കൂടുതൽ ദിവസം എടുക്കുന്നത് അസം മാത്രമാണ്. 248 ദിവസമാണ് ഇവിടുത്തെ കാലാവധി. തമിഴ്നാടാണ് അനുമതി നൽകുന്നതിൽ ഏറ്റവും മുന്നിൽ. വെറും 63 ദിവസം മാത്രം മതി തമിഴ്നാട്ടിൽ ബിസിനസ് തുടങ്ങാൻ. തൊട്ടുപിന്നിൽ ആന്ധ്രാപ്രദേശാണ്, 67 ദിവസമാണ് ഇവിടുത്തെ കാലാവധി.