തുടർച്ചയായി നാല് ദിവസം ബാങ്ക് അവധി. ഈ മാസം 28ന് അടയ്ക്കുന്ന ബാങ്കുകള്‍ ഒക്ടോബര്‍ മൂന്നിനാണ് തുറക്കുക.
സാമ്പത്തിക ഇടപാടുകൾ നടത്താനുള്ളവരുടെ ശ്രദ്ധയ്ക്ക്...ഈ ആഴ്ച്ച നാല് ദിവസം ബാങ്ക് അവധി. അതിനാൽ അത്യാവശ്യമായ പണമിടപാടുകൾ അതിന് മുമ്പ് നടത്തുക. ഈ മാസം 28ന് അടയ്ക്കുന്ന ബാങ്കുകള്‍ ഒക്ടോബര്‍ മൂന്നിനാണ് തുറക്കുക.
അവധി ദിനങ്ങൾ
29, 30 തീയതികളിൽ മഹാനവമി, വിജയദശമി പ്രമാണിച്ചാണ് ബാങ്കുകൾക്ക് അവധി. ഇതിന്റെ തുടർച്ചയായി വരുന്ന ഒക്ടോബർ ഒന്ന് ഞായറാഴ്ചയായതിനാൽ അന്നും ബാങ്കുകൾ പ്രവർത്തിക്കില്ല. അടുത്ത ദിവസം ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദേശീയ അവധി ദിവസമായതിനാൽ ബാങ്കുകൾ അടഞ്ഞു തന്നെ കിടക്കും. എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്!! ബാലൻസ് അറിയാൻ മിസ്ഡ് കോൾ അടിക്കൂ
എടിഎം കാലിയാകാൻ സാധ്യത
തുടർച്ചയായ അവധിയെ തുടർന്ന് എടിഎമ്മുകൾ കാലിയാകാൻ സാധ്യതയുണ്ട്. ആദ്യ രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ പണം കാലിയായേക്കുമെന്ന് ബാങ്ക് അധികൃതർ തന്നെ പറയുന്നു. മലയാളികൾക്ക് സന്തോഷ വാർത്ത...കേരളത്തിൽ സാമ്പത്തിക വിപ്ലവം, വരുന്നു കേരള ബാങ്ക്
9 ബാങ്ക് അവധി
മൂന്ന് ഞായറാഴ്ച്ചകൾ ഉൾപ്പെടാതെ തന്നെ ഈ മാസം ഒൻപത് ബാങ്ക് അവധികളാണ് ആകെയുള്ളത്. ഈ വർഷത്തെ ഏറ്റവും കൂടുതൽ ബാങ്ക് അവധിയുള്ള മാസവും സെപ്റ്റംബർ തന്നെ. സെപ്റ്റംബർ ഒന്നിന് ബക്രീദ്, മൂന്ന്, നാല് തീയതികളിൽ ഓണം, 6ന് ശ്രീ നാരായണ ഗുരു ജയന്തി, 9ന് രണ്ടാം ശനിയാഴ്ച്ച, 21ന് ശ്രീനാരായണ ഗുരു സമാധി, 23ന് നാലാം ശനിയാഴ്ച്ച തുടങ്ങിയ അവധികൾ ലഭിച്ചിരുന്നു. ഇനി വരാനിരിക്കുന്ന അവധികളാണ് മഹാനവമി, വിജയദശമി ദിനങ്ങളിലേത്. ഈ ബാങ്കുകളിൽ നിക്ഷേപിക്കൂ...കൂടുതൽ പലിശ നേടാം
കറന്‍സി ക്ഷാമം
എ.ടി.എമ്മുകളില്‍ ആവശ്യത്തിനു പണം നിറയ്ക്കുമെന്ന് ബാങ്ക് അധികൃതര്‍ പറയുന്നുണ്ടെങ്കിലും മുന്‍കരുതലായി ആളുകള്‍ കൂടുതല്‍ പണം പിന്‍വലിക്കാനിടയായാല്‍ എടിഎമ്മുകളുടെ പ്രവര്‍ത്തനം താളംതെറ്റിയേക്കും. ഇത് കറൻസി ക്ഷാമത്തിന് കാരണമാകും. വായ്പയെടുക്കാൻ ബാങ്കിൽ പോകേണ്ട..ഈടും വേണ്ട; ഓൺലൈനായി അപേക്ഷിക്കാം പണം അക്കൌണ്ടിലെത്തും
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications