കേരള ബാങ്ക് രൂപീകരണത്തിനുളള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും കേരള ബാങ്ക് അനിശ്ചിതത്വത്തിൽ അല്ലെന്നും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്.
കേരള ബാങ്ക് രൂപീകരണത്തിനുളള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും കേരള ബാങ്ക് അനിശ്ചിതത്വത്തിൽ അല്ലെന്നും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്. കേരള ബാങ്ക് രൂപീകരണത്തിന് മുന്നോടിയായി സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടി ഉദ് ഘാടനം ചെയ്യുകയായിരുന്നു ഇദ്ദേഹം.
പ്രഖ്യാപിത നയങ്ങൾ
ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാനനിര്‍ദേശങ്ങളിലൊന്നായിരുന്നു കേരളാ ബാങ്ക്. കേരള ബാങ്ക് രൂപീകരണം മാത്രമല്ല സഹകരണ മേഖലയുടെ സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്ക്കരണം, ഏകീകൃത സോഫ്റ്റ് വെയര്‍, മാനവശേഷി വികസനം തുടങ്ങിയവയും സർക്കാരിന്റെ പ്രഖ്യാപിത നയങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി. ബാങ്ക് വായ്പ ലഭിക്കണോ? ഫേസ്ബുക്ക് പോസ്റ്റും പരിശോധിക്കും
പരിശീലനം
സംസ്ഥാന സഹകരണ ബാങ്കിലെയും ജില്ലാ സഹകരണ ബാങ്കുകളിലെയും 18 ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് പരിശീലനത്തിന്റെ ആദ്യ ബാച്ചില്‍ പങ്കെടുക്കുന്നത്. ചെന്നൈ ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ബിഹേവിയറല്‍ സയന്‍സും, ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കോ-ഓപ്പറേറ്റീവ് മാനേജ്മെന്റുമാണ് പരിശീലനം നടത്തുന്നത്. എന്താണ് എഫ്ആർഡിഐ ബിൽ? ബാങ്കിൽ നിക്ഷേപിച്ച പണം വെള്ളത്തിലാകുമോ??
ലക്ഷ്യം
ബാങ്കിംഗ് മേഖലയിൽ കടുത്ത മത്സരങ്ങൾ നടക്കുന്ന നിലവിലെ സാഹചര്യത്തിൽ ഈ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ജീവനക്കാരെ പ്രാപ്തരാക്കുന്നതിനായാണ് പരിശീലനം നൽകുന്നത്. ഇതിന് അനുസരിച്ചുള്ള നിരവധി പരിശീലന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കൂടുതൽ പലിശ വേണോ? വലിയ ബാങ്കുകളുടെ പിന്നാലെ പോകേണ്ട; ഈ ബാങ്കുകളാണ് ബെസ്റ്റ്
കേരളത്തിന്റെ സ്വന്തം ബാങ്ക്
സഹകരണ ബാങ്കിംഗ് മേഖലയുടെ അടിമുടി മാറ്റമാണ് കേരള ബാങ്ക് എന്ന ആശയത്തിലൂടെ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ ആശയം ആദ്യം മുന്നോട്ടുവച്ചത്. കേരള ബാങ്ക് രൂപീകരിക്കുന്നതോടെ സർക്കാറിന്റെ പദ്ധതികൾ കേരള ബാങ്കിലൂടെ നടപ്പാക്കാൻ സാധ്യയുണ്ടെന്നാണ് സൂചന. കേരള ബാങ്ക് ഉടൻ!!! 5050 ജീവനക്കാരുടെ ജോലി ആശങ്കയിൽ
പ്രാരംഭ മൂലധനം
50000 കോടിയാണ് കേരളാ ബാങ്കിന്റെ പ്രാരംഭ മൂലധനമായി കണക്കാക്കിയിരിക്കുന്നത്. വിവിധ ബാങ്കുകളിലുള്ള ഡിപ്പോസിറ്റ് ഫണ്ടുകളുടെ ഭാഗിക കൈമാറ്റമോ പരിവർത്തനമോ വഴിയാകും ഈ തുക കണ്ടെത്തുക. കേരള ബാങ്ക് ചിങ്ങം ഒന്നിന്; സഹകരണ ബാങ്കിംഗ് മേഖലയിൽ അടിമുടി മാറ്റം
malayalam.goodreturns.in
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications