എന്താണ് എഫ്ആ‍ർഡിഐ ബിൽ? ബാങ്കിൽ നിക്ഷേപിച്ച പണം വെള്ളത്തിലാകുമോ??

എന്താണ് എഫ്ആ‍ർഡിഐ ബിൽ?

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര സർക്കാർ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന ഫിനാൻഷ്യൽ റെസല്യൂഷൻ ആൻഡ് ഡിപ്പോസിറ്റ് ഇൻഷുറൻസ് (എഫ്ആർഡിഐ) ബില്ലിനെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിക്കുന്നു. ബാങ്കുകളിൽ നിക്ഷേപിക്കു‌‌ന്ന പണം സുരക്ഷിതമാണോയെന്ന ആശങ്കയിലാണ് ജനങ്ങൾ. എന്നാൽ എന്താണ് എഫ്ആ‍ർഡിഐ ബിൽ എന്ന് പരിശോധിക്കാം...

എഫ്ആ‍ർഡിഐ ബിൽ

എഫ്ആ‍ർഡിഐ ബിൽ

പാപ്പരാകുന്ന ധനകാര്യ സ്ഥാപനങ്ങളെ കൈകാര്യം ചെയ്യുന്നതിലുള്ള പ്രത്യേക സംവിധാനം രൂപീകരിക്കുന്നതാണ് പുതിയ ബില്ലിലെ മുഖ്യ ശുപാർശ. തകർന്ന സ്ഥാപനത്തിന്റെ ആസ്തി കൈമാറൽ, ലയനം, പിരിച്ചുവിടൽ തുടങ്ങിയ നടപടികൾക്ക് അധികാരമുള്ള റെസലൂഷൻ കോർപറേഷന് രൂപം നൽകും. തകർച്ചയിലാകുന്ന ധനസ്ഥാപനം ഈ കോർപറേഷന്റെ ചുമതലയിലാകും. ഒരു വർഷത്തിനുള്ളിൽ സ്ഥാപനത്തെ രക്ഷിക്കാനുള്ള ഏതെങ്കിലും നടപടികൾ സ്വീകരിക്കേണ്ടത് കോർപറേഷനാണ്. സ്ഥാപനങ്ങൾക്കു നിലവിലുള്ള ബാധ്യതകൾ കയ്യൊഴിയാനുള്ള അവകാശം കോർപറേഷനുണ്ടെന്നു കരട് ബില്ലിൽ പറയുന്നു. ഇതാണ് നിലവിലെ ആശങ്കകൾക്ക് കാരണം. പ്രവാസികൾക്ക് എങ്ങനെ നാട്ടിൽ എസ്ബിഐ അക്കൗണ്ട് തുറക്കാം?

അരുൺ ജയ്റ്റ്ലിയുടെ ട്വീറ്റ്

അരുൺ ജയ്റ്റ്ലിയുടെ ട്വീറ്റ്

ജനങ്ങളുടെ ആശങ്കകൾ ഉയർന്നതോടെ എഫ്ആർഡിഐ ബിൽ നിക്ഷേപകരുടെ അവകാശങ്ങൾ ഉറപ്പാക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി ട്വിറ്ററിൽ കുറിച്ചിരുന്നു. ധനകാര്യ സ്ഥാപനങ്ങളെയും നിക്ഷേപകരെയും പൂർണമായും സംരക്ഷിക്കുകയാണ് ഗവൺമെന്റിന്റെ ലക്ഷ്യമെന്നും ജയ്റ്റ്ലി പറഞ്ഞു. കൂടുതൽ പലിശ വേണോ? വലിയ ബാങ്കുകളുടെ പിന്നാലെ പോകേണ്ട; ഈ ബാങ്കുകളാണ് ബെസ്റ്റ്

നരേന്ദ്രമോഡി സർക്കാർ

നരേന്ദ്രമോഡി സർക്കാർ

ജനകീയ ധാരണക്ക് വിരുദ്ധമായി എഫ്ആർഡിഐ ബിൽ നരേന്ദ്രമോഡി സർക്കാരിന്റെ കണ്ടുപിടുത്തമല്ല. ഇന്ത്യയുടെ സാമ്പത്തിക സ്ഥിരത ബോർഡിന്റെ നിർദേശത്തെ തുടർന്നാണ് ബിൽ പരിഗണിക്കുന്നത്. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2009ലാണ് സാമ്പത്തിക സ്ഥിരത ബോർഡ് നിലവിൽ വന്നത്. പ്രവാസികളേ നിങ്ങളുടെ നാട്ടിലെ അക്കൗണ്ട് ഏതാണ്?? പിടിവീഴാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ബാങ്ക് നിക്ഷേപങ്ങൾക്ക് മേലുള്ള സുനാമി

ബാങ്ക് നിക്ഷേപങ്ങൾക്ക് മേലുള്ള സുനാമി

ഇതിനിടെ എഫ്ആർഡിഐ ബിൽ ബാങ്ക് നിക്ഷേപങ്ങൾക്ക് മേലുള്ള സുനാമിയാണെന്ന് വാട്ട്സ്ആപ്പിലൂടെ പ്രചരിക്കാൻ തുടങ്ങി. മുംബൈയിലുള്ള ഒരു ചാർട്ടേഡ് അക്കൗണ്ടന്റാണ് ഇങ്ങനെയൊരു പ്രചാരണവുമായി രംഗത്തെത്തിയത്. ഇത് ജനങ്ങളെ കൂടുതൽ പരിഭ്രാന്തരാക്കി. പ്രവാസികൾക്ക് നേട്ടമുണ്ടാക്കാം... മികച്ച എൻആ‍ർഇ നിക്ഷേപങ്ങൾ ഇതാ...

പ്രതിഷേധം

പ്രതിഷേധം

നിക്ഷേപരുടെ പണത്തിന് സുരക്ഷ ഉറപ്പാക്കണമെന്ന് ഓൾ ഇന്ത്യ റിസർവ് ബാങ്ക് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിർദിഷ്ട നിയമ നിർമാണത്തിനെതിരായി ഓഗസ്റ്റിൽ ബാങ്ക് ജീവനക്കാരുടെ സംഘടന സമരം ആരംഭിച്ചിരുന്നു. വായ്പയെടുക്കാൻ ബാങ്കിൽ പോകേണ്ട..ഈടും വേണ്ട; ഓൺലൈനായി അപേക്ഷിക്കാം പണം അക്കൌണ്ടിലെത്തും

നിലവിൽ

നിലവിൽ

ബാങ്കുകൾ തകർന്നാൽ നിക്ഷേപങ്ങൾ റിസർവ് ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഡിഐസിജിസി (ഡിപ്പോസിറ്റ് ഇൻഷുറൻസ് ആന്റിക്രെഡിറ്റ് ഗ്യാരന്റി കോർപറേഷൻ) തിരിച്ചു നൽകുമെന്ന് ഉറപ്പുണ്ട്. ഒരു ലക്ഷം രൂപ വരെയുള്ള തുകയ്ക്കാണ് ഡിഐസിജിസി ഉറപ്പു നൽകുന്നത്. വീടു പണിയാൽ 25 ലക്ഷം രൂപ വായ്പയെടുക്കാം...കുറഞ്ഞ പലിശയ്ക്ക്

ബിൽ പാസായാൽ

ബിൽ പാസായാൽ

ബിൽ പാസാക്കുന്നതോടെ ഡിഐസിജിസി ഇല്ലാതാകും. ∙നഷ്ടപരിഹാ‌രം തീരുമാനിക്കുന്നത് ഫിനാൻഷ്യൽ റെസലൂഷൻ കോർപറേഷന്റെ അധികാര പരിധിയിൽ വരും. കൂടാതെ പാപ്പരാക്കപ്പെടുന്ന ബാങ്ക്, ഇൻഷുറൻസ് കമ്പനികളിലെ നിക്ഷേപകർക്കു നിക്ഷേപം പിൻവലിക്കാനുമാകില്ല. എന്നാൽ ധനകാര്യ സ്ഥാപനങ്ങളെയും നിക്ഷേപകരെയും പൂർണമായും സംരക്ഷിക്കുകയാണ് ഗവൺമെന്റിന്റെ ലക്ഷ്യമെന്നാണ് ധനമന്ത്രാലയത്തിന്റെ ഉറപ്പ്. കാശ് ഇരട്ടിയാക്കാം പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ; ബാങ്ക് നിക്ഷേപത്തേക്കാൾ മികച്ചതാകാൻ കാരണം

malayalam.goodreturns.in

English summary

Should Indians be worried about the safety of their bank deposits? What we know (and what we don’t)

The Finance Ministry in a series of tweets earlier this week clarified that rights of depositors will not be compromised by the Financial Resolution and Deposit Insurance Bill, 2017, or FRDI Bill, expected to be tabled in the Parliament in the upcoming winter session.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X