എയർ ഏഷ്യ ഇന്ത്യയിൽ വെറും 99 രൂപയ്ക്ക് വിമാന ടിക്കറ്റ്. തിരഞ്ഞെടുത്ത റൂട്ടുകളിലേയ്ക്കുള്ള ടിക്കറ്റുകളാണ് ഈ നിരക്കിൽ ലഭിക്കുക.
എയർ ഏഷ്യ ഇന്ത്യയിൽ വെറും 99 രൂപയ്ക്ക് വിമാന ടിക്കറ്റ്. തിരഞ്ഞെടുത്ത റൂട്ടുകളിലേയ്ക്കുള്ള ടിക്കറ്റുകളാണ് ഈ നിരക്കിൽ ലഭിക്കുക. ഓഫർ പരിമിത കാലത്തേയ്ക്ക് മാത്രം.
ഓഫർ ലഭിക്കുന്ന നഗരങ്ങൾ
എയർ ഏഷ്യയുടെ ഈ ഓഫർ വെറും ഏഴ് നഗരങ്ങളിൽ മാത്രമേ ലഭിക്കൂ. താഴെ പറയുന്നവയാണ് ആ നഗരങ്ങൾ.
- ബംഗളൂരു
- ഹൈദരാബാദ്
- കൊച്ചി
- കൊൽക്കത്ത
- ന്യൂഡൽഹി
- പൂനെ
- റാഞ്ചി
ബുക്കിംഗ് കാലാവധി
എയർ ഏഷ്യ ഇന്ത്യയുടെ ആഭ്യന്തര നെറ്റ്വർക്കിലെ ഈ ഏഴ് സ്ഥലങ്ങളിലേയ്ക്ക് 2018 ജനവരി 21 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. 2018 ജൂലായ് 31 വരെയുള്ള യാത്രകൾക്ക് ഈ നിരക്ക് ബാധകമാണ്. എയർപോർട്ട് ടാക്സുകളും മറ്റ് ചാർജുകളും അധികമായി നൽകേണ്ടി വരും. ഓഫർ ചില നിബന്ധനകൾക്കും വ്യവസ്ഥകൾക്കും ബാധകമാണ്. സ്പൈസ് ജെറ്റിന്റെ കിടിലൻ ഓഫർ; സൗജന്യമായി പറക്കാം, വേഗം ബുക്ക് ചെയ്യൂ..
റാഞ്ചി - ഭുവനേശ്വർ
ഈ മാസം അവസാനത്തോടെ റാഞ്ചിയിൽ നിന്ന് ഭുവനേശ്വറിലേയ്ക്കുള്ള ടിക്കറ്റ് നിരക്ക് വെറും 466 രൂപയാകും. അടിസ്ഥാന നിരക്കായ 99 രൂപ ഉൾപ്പെടെയാണ് ഈ തുകയെന്ന് എയർ ഏഷ്യ ഇന്ത്യ വെബ്സൈറ്റ് വ്യക്തമാക്കുന്നു. സൗദിയിൽ വാടക കാർ ഓടിക്കുന്നവർക്ക് ഉടൻ പണി പോകും; മാർച്ച് 18 അവസാന ദിനം
അന്താരാഷ്ട്ര സർവ്വീസ്
അന്താരാഷ്ട്ര സർവ്വീസുകൾക്കും എയർ ഏഷ്യ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഏഷ്യാ-പസഫിക് മേഖലയിലെ 10 രാജ്യങ്ങളിലേക്കുള്ള ടിക്കറ്റുകൾക്കാണ് കമ്പനി ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. 1,499 രൂപയായിരിക്കും ഈ രാജ്യങ്ങളിലേയ്ക്കുള്ള അടിസ്ഥാന നിരക്ക്. കുവൈറ്റിലെ പ്രവാസികൾക്ക് തിരിച്ചടി; ഇനി ജോലി കിട്ടാൻ അൽപ്പം ബുദ്ധിമുട്ടും
നിരക്ക് ഇളവ് ലഭിക്കുന്ന മറ്റ് രാജ്യങ്ങൾ
- ഓക്ക്ലൻഡ്
- ബാലി
- ബാങ്കോക്ക്
- കോലാലംപൂർ
- മെൽബൺ
- സിങ്കപ്പൂർ
- സിഡ്നി
എങ്ങനെ ബുക്ക് ചെയ്യാം?
Airasia.com, എയർ ഏഷ്യ മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴി ബുക്കിംഗ് നടത്തുന്നവർക്ക് മാത്രമേ ഈ ഇളവ് ലഭിക്കൂ. പെട്രോൾ പമ്പിൽ നടക്കുന്നത് വൻ തട്ടിപ്പ് !! പറ്റിക്കപ്പെടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
എയർ ഏഷ്യയുടെ വളർച്ച
കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ എയർപോർട്ട് ട്രാഫിക്കിൽ ശക്തമായ വളർച്ചയാണ് എയർ ഏഷ്യക്ക് ലഭിച്ചിരിക്കുന്നത്. 2017ലെ ആദ്യ 11 മാസത്തിൽ ആഭ്യന്തര വിമാനങ്ങളിൽ 1,059.34 ലക്ഷം യാത്രക്കാരാണ് എയർ ഇന്ത്യയിൽ യാത്ര ചെയ്തത്. 2016ൽ ഇത് 903.36 ലക്ഷം മാത്രമായിരുന്നു. 2018ൽ ഏറ്റവും വില കൂടുന്ന സാധനങ്ങൾ ഇവയാണ്; പോക്കറ്റ് കാലിയാകാതെ സൂക്ഷിക്കുക
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications