കടത്തിൽ മുങ്ങി; പാപ്പരായി പ്രഖ്യാപിക്കണമെന്ന് എയർസെൽ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെലികോം കമ്പനിയായ എയര്‍സെല്ലിലിനെ പാപ്പരായതായി പ്രഖ്യാപിക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടു. ഇതിനായി നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ ഉടനെ സമീപിക്കാനിരിക്കുകയാണ് എയർസെൽ.

 

വായ്പാ നല്‍കിയവരുമായി കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ധാരണയിലെത്താന്‍ ശ്രമിച്ചു വരികയായിരുന്നെങ്കിലും അതിന് കഴിയാത്ത സാഹചര്യത്തിലാണ് ലോ ട്രൈബ്യൂണലിനെ സമീപിക്കുന്നത്. 15,500 കോടിയുടെ കടബാധ്യതയാണ് കമ്പനിക്കുള്ളത്.

കടത്തിൽ മുങ്ങി; പാപ്പരായി പ്രഖ്യാപിക്കണമെന്ന് എയർസെൽ

മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്‌സിസാണ് എയര്‍സെലിന്റെ മാതൃകമ്പനി. കൂടുതല്‍ പണം മുടക്കി സ്ഥാപനം മുന്നോട്ടു കൊണ്ടു പോകുന്നതില്‍ നിന്ന് മാക്‌സിസ് പിന്മാറുകയായിരുന്നു. ഇതാണ് എയർസെല്ലിന് ഇപ്പോൾ തിരിച്ചടിയായിരിക്കുന്നത്.

കഴിഞ്ഞയാഴ്ച മുതല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതും കമ്പനി നിര്‍ത്തി വച്ചിരിക്കുകയാണ്. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ പ്രവര്‍ത്തനം തുടങ്ങിയതിനു ശേഷമാണ് മറ്റ് ടെലികോം കമ്പനികൾക്ക് സംഭവിച്ചതു പോലെ തന്നെ എയർസെല്ലും പാപ്പരായി തുടങ്ങിയത്.

malayalam.goodreturns.in

English summary

Aircel to soon file for bankruptcy at NCLT: Report

Telecom company Aircel will soon file for bankruptcy at the National Company Law Tribunal (NCLT) as per a financial daily report.
Story first published: Monday, February 19, 2018, 16:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X