ബംഗളൂരൂ ഇന്ത്യയിലെ ഏറ്റവും കൂടുതൽ ശമ്പളം കിട്ടുന്ന നഗരം

Posted By:
Subscribe to GoodReturns Malayalam

ഇന്ത്യയിലെ ഏറ്റവും കൂടുതൽ ശമ്പളം കിട്ടുന്ന നഗരം ബംഗളൂരുവാണെന്ന് റിപ്പോർട്ടുകൾ. ബംഗളൂരുവിലെ ശരാശരി കോസ്റ്റ് ടു കമ്പനി (സിടിസി) പ്രതിവർഷം 10.8 ലക്ഷം രൂപയാണ്. റാൻഡ്സ്റ്റഡ് ഇൻസൈറ്റിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ബംഗളൂരൂവിന് തൊട്ടു പിന്നിലുള്ളത് പൂനെയാണ്. 10.3 ലക്ഷമാണ് ഇവിടുത്തെ ശരാശരി വാർഷിക സിടിസി. എൻസിആറും മുംബൈയുമാണ് യഥാക്രമം 9.9 ലക്ഷവും 9.2 ലക്ഷവുമായി മൂന്നൂം നാലും സ്ഥാനങ്ങളിലെത്തിയിരിക്കുന്നത്.

 ഏറ്റവും കൂടുതൽ ശമ്പളം കിട്ടുന്ന നഗരം,

8 ലക്ഷവുമായി ചെന്നൈയ്ക്ക് അഞ്ചാം സ്ഥാനവും 7.9 ലക്ഷവുമായി ഹൈദരാബാദിന് ആറാം സ്ഥാനവും 7.2 ലക്ഷം രൂപയുമായി കൊൽക്കത്തയ്ക്ക് ഏഴാം സ്ഥാനവുമാണുള്ളത്. റിപ്പോർട്ട് അനുസരിച്ച് ശരാശരി വാർഷിക സിടിസി 9.6 ലക്ഷം രൂപയുമായി ഫാർമ, ഹെൽത്ത് കെയർ മേഖലകളാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന തൊഴിൽ മേഖലകൾ.

9.4 ലക്ഷം രൂപ സിടിസിയുമായി പ്രൊഫഷണൽ ജോലിക്കാരാണ് രണ്ടാമത് ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നവർ. റിപ്പോർട്ട് അനുസരിച്ച് ആറ് മുതൽ 10 വർഷത്തെ പരിചയസമ്പത്തുള്ളവർക്കാണ് ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്നത്.

malayalam.goodreturns.in

English summary

Bengaluru Emerges as Highest Paying City

Bengaluru emerged as the highest paying city in India with the average annual cost to company (CTC) for all talents of Rs 10.8 lakh per annum, states a Randstad Insights report.
Story first published: Tuesday, April 17, 2018, 15:07 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC