എയർ ഇന്ത്യയിൽ ജോലി ഒഴിവ്; യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എയർ ഇന്ത്യയിൽ 270 കോ പൈലറ്റുമാരുടെ ഒഴിവ്. സംവരണ വിഭാഗത്തിലാണ് ഒഴിവുള്ളത്. ഈ വർഷം മാർച്ചിൽ എയർ ഇന്ത്യ 500 കാബിൻ ക്രൂ ജീവനക്കാർക്കായി നിയമനം നടത്തിയിരുന്നു. അതിനുശേഷം പ്രഖ്യാപിച്ച ജോലി ഒഴിവാണിത്.

 

മെഡിക്കൽ പരിശോധന, എഴുത്തു പരീക്ഷ, പേഴ്സണാലിറ്റി അസസ്മെന്റ് എന്നിവ നടത്തിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. താത്പര്യമുള്ളവരും യോഗ്യതയുള്ളവർക്കും എത്രയും വേ​ഗം അപേക്ഷിക്കാവുന്നതാണ്.

എയർ ഇന്ത്യയിൽ ജോലി ഒഴിവ്; യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

2017 ഡിസംബർ വരെയുള്ള കണക്കനുസരിച്ച് എയർ ഇന്ത്യയ്ക്ക് നിലവിൽ 11,214 സ്ഥിരം ജീവനക്കാരാണുള്ളത്. ഇതിൽ മറ്റ് കമ്പനികളിൽ നിന്നും ഏജൻസികളിൽ നിന്നും ഡെപ്യൂട്ടേഷനിൽ എത്തിയ 2,056ഓളം പേരും ഉൾപ്പെടുന്നുണ്ട്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 2,913 പേരാണുള്ളത്.

കമ്പനിയുടെ ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇത്രയധികം ജീവനക്കാരെ നിയമിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. എയർ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ഒട്ടും മെച്ചപ്പെട്ടതുമല്ല. 51,990 കോടി രൂപയുടെ കടബാധ്യതയാണ് കമ്പനിയ്ക്കുള്ളത്. ഓഹരി വില്‍പ്പനയ്‌ക്ക് കേന്ദ്ര സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന വ്യവസ്ഥകൾ പാലിക്കാനാകാത്തതിനാൽ പല കമ്പനികളും ഏറ്റെടുക്കൽ നടപടികളിൽ നിന്ന് പിന്മാറിയിരുന്നു.

malayalam.goodreturns.in

English summary

Air India to Recruit Around 270 Co-Pilots

Air India is in the process of hiring around 270 co-pilots in the reserved category, as per the report.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X