മേയ് മാസം ജിഎസ്ടി വരുമാനത്തിൽ വൻ കുറവ്

ഏപ്രിൽ മാസത്തെ അപേക്ഷിച്ച് മേയിലെ ചരക്കു സേവന നികുതി (ജിഎസ്ടി) വരുമാനത്തിൽ വൻ കുറവ്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏപ്രിൽ മാസത്തെ അപേക്ഷിച്ച് മേയിലെ ചരക്കു സേവന നികുതി (ജിഎസ്ടി) വരുമാനത്തിൽ വൻ കുറവ്. ഏപ്രിലിൽ 1.03 ലക്ഷം കോടി രൂപയായിരുന്ന ജിഎസ്ടി വരുമാനം ഇത്തവണ 94,016 കോടി രൂപയിലേയ്ക്കാണ് താഴ്ന്നത്.

എന്നിരുന്നാലും 2017-18 സാമ്പത്തിക വർഷത്തിലെ ശരാശരി പ്രതിമാസ വരുമാനമായ 89,885 കോടി രൂപയേക്കാൾ കൂടുതലാണ് മേയ് മാസത്തിലെ വരുമാനമെന്ന് ധ​ന​കാ​ര്യ സെ​ക്ര​ട്ട​റി ഹ​സ്മു​ഖ് അ​ധ്യ പ​റ​ഞ്ഞു. പ്ര​തി​മാ​സം ഒ​രു​ ല​ക്ഷം കോ​ടി രൂ​പ​യാ​ണ് ജി​എ​സ്ടി​യാ​യി കി​ട്ടു​മെ​ന്നു ബ​ജ​റ്റി​ൽ പ്ര​തീ​ക്ഷ​ വ​ച്ചി​രി​ക്കു​ന്ന​ത്.

മേയ് മാസം ജിഎസ്ടി വരുമാനത്തിൽ വൻ കുറവ്

ഇ- വേ ​ബി​ൽ ന​ട​പ്പാ​ക്കി​യി​ട്ടും ഏ​പ്രി​ൽ മാ​സ​ത്തെ വ്യാ​പാ​ര​ത്തി​നു​ള്ള ജി​എ​സ്ടി പി​രി​വ് കു​റ​വാ​യിരുന്നു. ഇന്റ‍ർ സ്റ്റേറ്റ് ഇ-വേ ബിൽ ഏപ്രിൽ ഒന്നിനാണ് ആരംഭിച്ചത്. ഇൻട്രാ സ്റ്റേറ്റ് ജൂലൈ മൂന്ന് മുതൽ നിലവിൽ വരുമെന്നാണ് വിവരം.

മേ​യ് മാ​സ​ത്തി​ൽ സി​ജി​എ​സ്ടി 15,866 കോ​ടി, എ​സ്ജി​എ​സ്ടി 21,691 കോ​ടി, ഐ​ജി​എ​സ്ടി 49,120 കോ​ടി, സെ​സ് 7,339 കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ് പി​രി​വ്.

malayalam.goodreturns.in

English summary

GST collection in May falls from historic Rs 1 lakh crore

The GST collection in the month of May fell from Rs 1.03 lakh crore recorded in April to Rs 94,016 crore. However, the May GST collection was higher than the monthly average of Rs 89,885 crore of the fiscal year 2017-18.
Story first published: Saturday, June 2, 2018, 11:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X