ജിയോ ഫോൺ മൺസൂൺ ഹങ്കാമ ഓഫർ നാളെ മുതൽ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഴയ മൊബൈല്‍ ഫോണുകള്‍ കൈമാറി പകരം പുതിയ ജിയോ ഫോണ്‍ സ്വന്തമാക്കാനുള്ള 'ജിയോ ഫോണ്‍ മണ്‍സൂണ്‍ ഹങ്കാമ' ഓഫർ ജൂലൈ 20 മുതൽ ആരംഭിക്കും. നാളെ വൈകിട്ട് അഞ്ച് മുതല്‍ ആരംഭിക്കുന്ന ഓഫർ വഴി പഴയ ഏതു ബ്രാന്റ് ഫോണും 501 രൂപയും നല്‍കിയാല്‍ പുതിയ ജിയോഫോണ്‍ ലഭിക്കും.

 

ഇനി മുതൽ ജിയോ ഫോണിൽ യൂട്യൂബ്, ഫെയ്സ്ബുക്ക്, വാട്സ് ആപ്പ് എന്നിവയും ലഭ്യമാകും. അതായത് സ്മാര്‍ട്ട് ഫോണുകളില്‍ ലഭിക്കുന്ന എല്ലാ ആപ്പുകളും ജിയോ ഫോണില്‍ ഇതോടെ ലഭ്യമാകും. ഈ വ‍‍ർഷം ആ​ഗസ്റ്റ് 15 മുതലാകും ഈ സേവനങ്ങൾ ലഭ്യമാകുക.

ജിയോ ഫോൺ മൺസൂൺ ഹങ്കാമ ഓഫർ നാളെ മുതൽ

ജിയോ ഫോണിന്റെ ഏറ്റവും പുതിയ മോഡലായ ജിയോ ഫോൺ 2 കമ്പനിയുടെ വാർഷിക പൊതുയോഗത്തിലാണ് പ്രഖ്യാപിച്ചത്. സ്ക്രീൻ, കീപാ‍ഡ് എന്നിവയിലാണ് പ്രധാന മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 15 മുതൽ പുതിയ ഫോണുകൾ ലഭ്യമാകും. 2999 രൂപയാണ് വില.

പ്രത്യേക വോയ്സ് കമാന്‍ഡ് സംവിധാനവും ജിയോഫോണിലുണ്ടാകും. വോയ്സ് കമാന്‍ഡ് ഫീച്ചറിലൂടെ ഫോണ്‍ വിളികള്‍, മെസ്സേജിങ്, ഇന്റര്‍നെറ്റ് സേർച്ച്, വീഡിയോ, സംഗീതം എന്നിവയൊക്കെ വളരെ ലളിതമായി ആസ്വദിക്കാനാകും.

malayalam.goodreturns.in

Read more about: jio offer ജിയോ ഓഫർ
English summary

JioPhone Monsoon Hungama offer

Reliance Jio is all set to roll out its JioPhone Monsoon Hungama offer from July 21. The scheme was announced by Mukesh Ambani in RIL's 41st Annual General Meeting early this month. Ambani had announced that buyers could exchange their old feature phone with JiPhone for Rs 501 from July 21.
Story first published: Thursday, July 19, 2018, 16:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X