ഇനി മനുഷ്യനെ നിയന്ത്രിക്കുക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാഴ്ചയും ശബ്ദവും ഉപയോഗിച്ച് നമ്മൾ നടത്തുന്ന ആശയ വിനിമയങ്ങൾ , ബുദ്ധി ഉപയോഗിച്ച് നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ തുടങ്ങി മനുഷ്യ ബുദ്ധിയും തിരിച്ചറിവും ആവശ്യമുള്ള പ്രവർത്തികൾ കമ്പ്യൂട്ടർ സിസ്റ്റത്തെക്കൊണ്ട് ചെയ്യിപ്പിക്കാൻ വേണ്ട അപ്പ്ലിക്കേഷനുകൾ വികസിപ്പിക്കുന്ന വിദ്യയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്.നമ്മൾ ഓരോരുത്തരും നമ്മൾ അറിയാതെ തന്നെ നിത്യ ജീവിതത്തിൽ അതിന്റെ ഭാഗവമാവുകയാണ്. എന്നാൽ അത് മിക്കപ്പോഴും നമ്മൾ ശ്രദ്ധിക്കാത്ത വഴികളിലൂടെയാണ് നമ്മളിലേക്ക് കടന്നുവരുന്നത്.ഇന്ത്യയിലും ഈ പ്രതിഭാസം പ്രകടമാണ്.ഗൂഗിൾ, ഐബിഎം, ആപ്പിൾ, ഫേസ് ബുക്, മൈക്രോസോഫ്ട് തുടങ്ങിയ ഭീമന്മാർ ഈ രംഗത്ത് വൻ പരീക്ഷണങ്ങളാണ് നടത്തുന്നത്.

 
ഇനി മനുഷ്യനെ നിയന്ത്രിക്കുക ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനേയും അതിന്റെ സ്വാധീനത്തെയും കുറിച്ച് നിരവധി നേതാക്കൾ വേൾഡ് ഇക്കണോമിക് ഫോറം വാർഷികയോഗത്തിൽ ആശങ്ക പ്രകടിപ്പിച്ചു .മനുഷ്യരുടെ ജീവിതങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാറ്റി മറയ്ക്കും എന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടു . എങ്ങനെ മെച്ചപ്പെട്ട ഡാറ്റ നൽകാനാകും , ഡോക്ടർമാർക്ക് ചിത്രങ്ങൾ ലഭ്യമാക്കും , നന്നായി പഠിക്കാത്ത വിദ്യാർത്ഥികളെ അവരുടെ പഠന ഫലങ്ങൾ മെച്ചപ്പെടുത്താൻ ഏതു രീതിയിൽ സഹായിക്കാൻ കഴിയും ,അങ്ങനെ ജനങ്ങളുടെ ജീവിതം മാറ്റിമറിക്കുന്നതിന് ശാസ്ത്രീയ രീതിയിലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇടപെടുക. എന്നും അദ്ദേഹം കൂട്ടി ചേർത്തു.ധാരാളം നിയമങ്ങൾ ഈ രംഗത്ത് അവതരിപ്പിക്കുന്നത് നവീനമായ ആശയങ്ങൾ കൊണ്ട് വരാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റേസിനായി റോളുകൾ നിർമ്മിക്കാനുള്ള' സെഷനിൽ , പാനലിസ്റ്റുകൾ ലോകമെമ്പാടുമുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആധുനിക സാങ്കേതികവിദ്യകളിൽ മുൻപന്തിയിൽ എത്താൻ ദേശീയപദ്ധതികൾ നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിച്ചു.ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ സുരക്ഷിതമായും ധാർമ്മികമായും ആണ് ഉപയോഗിച്ച് വരുന്നതെന്ന് ഉറപ്പുവരുത്താൻ എന്താണ് ചെയ്യാൻ കഴിയുക എന്നതിനെ കുറിച്ചും യോഗം ചർച്ച ചെയ്തു .ഒരു പഠന പ്രകാരം, 2020 ആകുമ്പോഴേക്കും 1 ട്രില്യൺ ഡോളർ ആസ്തി കണക്കാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനു കഴിയുന്നതാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ച് തെറ്റായ ധാരണകളും ഭീതിയും ജനങ്ങൾക്കിടയിൽ ഉണ്ടെന്നു NYU സ്കൂൾ ഓഫ് ബിസിനസ് പ്രൊഫസർ അമി വെബ്ബ് പറഞ്ഞു."നമ്മൾ എല്ലാവരും മനസിലാക്കേണ്ട പ്രധാന കാര്യം നിലവിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭാവിയെ നിയന്ത്രിക്കുന്ന ഒൻപത് കമ്പനികളുണ്ട്, നമ്മൾ അവരെ കൃത്യമായി ശ്രദ്ധിക്കേണ്ടതാണ് ,എന്നും അവർ കൂട്ടി ചേർത്തു .

English summary

artificial intelligence is going to transform life of human beings

NITI Aayog CEO Amitabh Kant on Thursday said artificial intelligence is going to transform the life of human beings.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X