ചീത്തപ്പേരു മാറ്റി കേരളത്തെ വ്യവസായ സൗഹൃദമാക്കാന്‍ 'അസെന്‍ഡ് 2019'

ചീത്തപ്പേരു മാറ്റി കേരളത്തെ വ്യവസായ സൗഹൃദമാക്കാന്‍ 'അസെന്‍ഡ് 2019'

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: പൊതുവെ വ്യവസായ സൗഹൃദമല്ലെന്ന പേരുദോഷമുള്ള സംസ്ഥാനമാണ് നമ്മുടെ കേരളം. എന്നാല്‍ ഈ ചീത്തപ്പേരു മാറ്റി വ്യവസായ സംരംഭങ്ങളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ കേരള സര്‍ക്കാര്‍. വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന പരിഷ്‌കാരങ്ങളെക്കുറിച്ച് വ്യവസായി സമൂഹത്തെ ധരിപ്പിക്കുകയാണ് ഇതിന്റെ ആദ്യപടി.

അസെന്റ് 2019

അസെന്റ് 2019

ഇതിനായി കേരള സര്‍ക്കാര്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പരിപാടിയാണ് 'അസെന്‍ഡ് 2019'. ഫെബ്രുവരി 11ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്യുക. കൊച്ചി ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് പരിപാടി. വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്.

സുരേഷ് പ്രഭു മുഖ്യാതിഥി

സുരേഷ് പ്രഭു മുഖ്യാതിഥി

കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭുവാണ് അസെന്‍ഡ് 2019ലെ മുഖ്യാതിഥി. പരിപാടിയില്‍ പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, പ്രസന്റേഷനുകള്‍ എന്നിവയുണ്ടാകും. മറ്റു സംസ്ഥാനങ്ങളിലെ അനുകരണീയ മാതൃകകള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. വ്യവസായം നടത്തിപ്പിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പരിഷ്‌കാരങ്ങള്‍ സമ്മേളനത്തില്‍ വിശദീകരിക്കും.

മാറ്റങ്ങള്‍ തുടങ്ങി

മാറ്റങ്ങള്‍ തുടങ്ങി

കേരളത്തെ ബിസിനസ് സൗഹൃദമാക്കുന്നതിന് സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള അംഗീകാരം, ലൈസന്‍സ് എന്നിവ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ച് വിപ്ലവകരമായ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയതായി മന്ത്രി അറിയിച്ചു. ഇതിനായി 2018ലെ കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ ആക്ട് മുഖേന ഏഴോളം നിയമങ്ങള്‍ ഭേദഗതി ചെയ്തു. ഇതിന്റെ ചുവടുപിടിച്ച് വിവിധ വകുപ്പുകള്‍ അവരെ സംബന്ധിക്കുന്ന ചട്ടങ്ങളും പരിഷ്‌കരിച്ചു.

അനുമതികളെല്ലാം നൊടിയിടയില്‍

അനുമതികളെല്ലാം നൊടിയിടയില്‍

വിവിധ വകുപ്പുകള്‍ തമ്മിലുള്ള സംയുക്ത പരിശോധനാ രീതി, സ്‌പോട്ട് രജിസ്‌ട്രേഷന്‍, വിവിധ വകുപ്പുകളില്‍ നിന്നുള്ള സമയബന്ധിതമായ അനുമതികള്‍ നല്‍കുന്നത്, സ്വയം സാക്ഷ്യപ്പെടുത്തല്‍, ഡീംഡ് അപ്രൂവല്‍, വൈദ്യുതി കണക്ഷന്‍, ട്രേഡ് ലൈസന്‍സ് എന്നിവ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകളാണ് പുതിയ നിയമത്തിന്റെ അനുകൂലഘടകങ്ങള്‍.

ഏകജാലക ക്ലിയറന്‍സ്

ഏകജാലക ക്ലിയറന്‍സ്

ഇതിനു പുറമേ, വ്യവസായ വാണിജ്യ വകുപ്പ് സംരംഭകര്‍ക്കായി ഓണ്‍ലൈന്‍ ഏകജാലക ക്ലിയറന്‍സ് സംവിധാനവും ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 14 വകുപ്പുകളുടെയും ഏജന്‍സികളുടേയും സേവനം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്. ഓണ്‍ലൈനായി അപേക്ഷ നല്‍കാനുള്ള സൗകര്യവുമുണ്ട്. സമസ്ഥാനത്തിന്റെ വ്യവസായ അന്തരീക്ഷത്തില്‍ പ്രധാന നാഴികക്കല്ലായിരിക്കും ഇപ്പോള്‍ നടത്തിയ പരിഷ്‌കാരങ്ങളെന്ന് മന്ത്രി പറഞ്ഞു. നിക്ഷേപകര്‍ക്ക് അനുകൂലമായ വ്യവസായ നയവും സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. വ്യവസായഭൂമിയുടെ പാട്ടക്കരാറിനായും നയം ആവിഷ്‌കരിച്ചുവരുന്നതായി അദ്ദേഹം അറിയിച്ചു.

Read more about: kochi കൊച്ചി
English summary

Kerala Govt. to hold ASCEND 2019

Kerala Govt. to hold ASCEND 2019
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X