വെനിസ്വേലന്‍ പ്രതിസന്ധിയില്‍ എണ്ണ വില കൂടി; ഇന്ത്യയിലെന്താകുമെന്ന് ഇനി കണ്ടറിയണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: ആഗോള എണ്ണ വിപണി കത്തിക്കാന്‍ വെനിസ്വേലന്‍ പ്രതിസന്ധി കൂടി വന്നതോടെ ഇന്ത്യയിലെ എണ്ണ വില വരുംദിനങ്ങളില്‍ എവിടെയെത്തും എന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍. എണ്ണവിലയോടൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലകൂടി വര്‍ധിക്കുന്നതോടെ കാര്യങ്ങള്‍ കട്ടപ്പുകയാവുമെന്ന് പ്രത്യേകം പറയേണ്ടതില്ല.

 


അമേരിക്കന്‍ ഉപരോധം

അമേരിക്കന്‍ ഉപരോധം

ഒപെക് അംഗ രാജ്യമായ വെനിസ്വേലയുടെ എണ്ണക്കമ്പനിക്കെതിരേ അമേരിക്കന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ ഉപരോധമാണ് അന്താരാഷ്ട്ര എണ്ണ വിപണിയില്‍ പുതിയ പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്. വെനിസ്വേലന്‍ സര്‍ക്കാരിന് കീഴിലുള്ള പിഡിവിഎസ്എ എന്ന എണ്ണക്കമ്പനിക്കെതിരേ ട്രംപ് ഭരണകൂടം കഴിഞ്ഞ ദിവസം ഉപരോധം ഏര്‍പ്പെടുത്തിയതോടെ ക്രൂഡ് ഓയിലിന്റെ വില രണ്ട് ശതമാനത്തിലേറെയാണ് ഉയര്‍ന്നത്. ഇത് മറ്റാരെക്കാളും ബാധിക്കുക പാവം ഇന്ത്യന്‍ ഉപഭോക്താക്കളെയാണ്. കാരണം സൗദിയും ഇറാഖും ഇറാനും കഴിഞ്ഞാല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് വെനിസ്വേലയില്‍ നിന്നാണ്.

അടി വെനിസ്വേലക്ക്, തിരിച്ചടി ഇന്ത്യക്ക്

അടി വെനിസ്വേലക്ക്, തിരിച്ചടി ഇന്ത്യക്ക്

ആടിയുലയുന്ന വെനിസ്വേലയിലെ നിക്കോളാസ് മധുറോ സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയെന്നതാണ് സര്‍ക്കാര്‍ എണ്ണക്കമ്പനിക്കെതിരായ ഉപരോധത്തിലൂടെ ട്രംപ് ഭരണകൂടം ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാല്‍ ഇത് ഇന്ത്യക്കാരെയാവും കൂടുതല്‍ പ്രതിസന്ധിയിലാക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. കാരണം 80 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന രാജ്യത്ത് അന്താരാഷ്ട്ര വിപണിയിലെ ചെറുചലനം പോലും വലിയ ഭൂകമ്പമാണ് രാജ്യത്ത് സൃഷ്ടിക്കുക.

വില രണ്ട് ശതമാനം കൂടി

വില രണ്ട് ശതമാനം കൂടി

അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില 1.39 ഡോളര്‍ വര്‍ധിച്ച് ബാരലിന് 61.32 ഡോളറായി. കൂടുതല്‍ എണ്ണക്കമ്പനികള്‍ വെനിസ്വേലന്‍ കമ്പനിയില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുന്നതോടെ എണ്ണ വില വീണ്ടും ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ രാജ്യ തലസ്ഥാനത്ത് പെട്രോള്‍ വില 71.19 രൂപയും ഡീസലിന് 65.89 രൂപയുമായിരുന്നു. വ്യാപാര തലസ്ഥാനമായ മുംബൈയില്‍ പെട്രോളിന് 76.81 രൂപയയായിരുന്നപ്പോള്‍ ഡീസലിന് 68.99 രൂപയാണ് വില. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 74.44 രൂപയും ഡീസലിന് 70.82 രൂപയുമായിരുന്നു നിരക്ക്. എന്നാല്‍ വരുംദിനങ്ങളില്‍ ഇത് കഴിഞ്ഞ വര്‍ഷത്തെ പോലെ കുതിച്ചുപായുമെന്നാണ് ഉപഭോക്താക്കളുടെ ആശങ്ക.

റെക്കോഡ് ഭേദിക്കുമോ?

റെക്കോഡ് ഭേദിക്കുമോ?

പുതിയ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഇന്ത്യയില്‍ എണ്ണ വില പഴയകാല റെക്കോഡുകള്‍ ഭേദിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. 2013 ല്‍ ആയിരുന്നു അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഏറ്റവും അധികം ഉയര്‍ന്നത്. അന്ന് ബാരലിന് 111.8 ഡോളര്‍ ആയിരുന്നു. ഇന്ത്യയില്‍ അന്ന് പെട്രോള്‍ വില ലിറ്ററിന് 77.52 രൂപയും. എന്നാല്‍ പിന്നീട് അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ അത് കൂടിക്കൂടി വന്നു. 2018 സെപ്തംബര്‍ 3 നാണ് രാജ്യത്തെ പെട്രോള്‍ വില റെക്കോഡ് ഭേദിച്ചത്. മുംബൈ നഗരത്തില്‍ 86.25 രൂപയായിരുന്നു അന്ന് വില. അന്ന് തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 82.50 രൂപയായി.

അയല്‍രാജ്യങ്ങളിലെ വില

അയല്‍രാജ്യങ്ങളിലെ വില

നമ്മുടെ അയല്‍രാജ്യങ്ങളില്‍ ഇതിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഇന്ധനം ലഭിക്കുന്നത് എന്നതാണ് കൗതുകകരം. പാകിസ്താനില്‍ ഒരു ലിറ്റര്‍ പെട്രോളിന് 87.7 പാക് റുപ്പീയാണ് വില. അതായത് 51.61 ഇന്ത്യന്‍ രൂപ. അതായത് ഇന്ത്യിലേതിനേക്കാള്‍ 33.66 ശതമാനം കുറവ്. ഡീസല്‍ ലിറ്ററിന് അവിടെ 58.34 രൂപയാണ് അവിടെ വില. അടുത്തിടെ കുത്തനെ വില ഉയര്‍ത്തിയ ശ്രീലങ്കയില്‍ പോലും പെട്രോള്‍ ലിറ്ററിന് 63.90യ്ക്കാണ് വില്‍ക്കുന്നത്. ഡല്‍ഹിയിലേതിനേക്കാള്‍ 20 ശതമാനം കുറവ്. ഡീസലിനാണെങ്കില്‍ വെറും 47.06 രൂപയാണ് അവിടെ വില. നേപ്പാളില്‍ പെട്രോളിന് 68.76 രൂപയും ഡീസലിന് 57.51 രൂപയുമാണ് വില.

 വിലക്കയറ്റം രൂക്ഷമാവും

വിലക്കയറ്റം രൂക്ഷമാവും

ഇന്ധന വില ഉയരുന്നതോടെ രാജ്യത്ത് ചരക്കുഗതാഗതം പ്രതിസന്ധിയിലാവുകയും അത് അവശ്യസാധനങ്ങളുടേതടക്കം വിലയില്‍ വലിയ വര്‍ധനവുണ്ടാവുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. എണ്ണവ്യാപാരം നടക്കുന്നത് ഡോളറിലായതിനാല്‍ കൂടുതല്‍ രൂപ കൊടുത്ത് എണ്ണ വാങ്ങേണ്ട സ്ഥിതിയാണ് രാജ്യത്തുണ്ടാവുക. ഇത് രൂപയുടെ മൂല്യം കുറയ്ക്കുകയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കുകയും ചെയ്യുമെന്നും വിലയിരുത്തുന്നവരുണ്ട്.


English summary

oil price increase

Possible rise in petrol, diesel prices? Here is how Venezuela crisis may impact oil prices in India
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X