ഇനി മുതല്‍ എയര്‍ ഇന്ത്യന്‍ വിമാനത്തില്‍ നിന്ന് ജയ്ഹിന്ദ് മുഴങ്ങും; ഓരോ അനൗണ്‍സ്മിന്റിനു ശേഷവും

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഓരോ അനൗണ്‍സ്‌മെന്റിനു ശേഷവും ഉറക്കെ ജയ്ഹിന്ദ് വിളിക്കാന്‍ എയര്‍ ഇന്ത്യ കാബിന്‍ ക്രൂവിന് കമ്പനി ചെയര്‍മാന്‍ അശ്വനി ലൊഹാനിയുടെ നിര്‍ദ്ദേശം. വിമാനത്തില്‍ വച്ച് നല്‍കുന്ന ഓരോ അറിയിപ്പിനും ശേഷം അല്‍പം നിര്‍ത്തി നല്ല ആവേശത്തോടെ ജയ്ഹിന്ദ് പറയാനാണ് എല്ലാ ജീവനക്കാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യയുടെ ഡയരക്ടര്‍ ഓഫ് ഓപറേഷന്‍സ് കാപ്റ്റന്‍ അമിതാബ് സിംഗ് സര്‍ക്കുലര്‍ ഇറക്കിക്കഴിഞ്ഞു. ഉടന്‍ പ്രാബല്യത്തോടെ നിര്‍ദ്ദേശം നടപ്പിലാക്കാനാണ് സര്‍ക്കുലറില്‍ പറയുന്നത്.

ഇനി മുതല്‍ എയര്‍ ഇന്ത്യന്‍ വിമാനത്തില്‍ നിന്ന് ജയ്ഹിന്ദ് മുഴങ്ങും; ഓരോ അനൗണ്‍സ്മിന്റിനു ശേഷവും

അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ നിന്ന് ശ്രീനഗര്‍, ജമ്മു, ലേ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് എല്ലാ യാത്രക്കാര്‍ക്കും 5000 രൂപയായി നിജപ്പെടുത്താന്‍ കഴിഞ്ഞയാഴ്ച എയര്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. സൈനികര്‍ക്കും അര്‍ധ സൈനികര്‍ക്കും മാര്‍ച്ച് ആദ്യ വാരം വരെയുള്ള തീയതികളില്‍ യാത്രാ തീയതി മാറ്റുന്നതിന് ഈടാക്കുന്ന അധിക ചാര്‍ജ് ഒഴിവാക്കി നല്‍കാനും തീരുമാനമെടുത്തിരുന്നു. ഇന്ത്യാ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അവധി പാതിവഴിക്ക് അവസാനിപ്പിച്ച് തിരികെയെത്തുന്ന സൈനികര്‍ക്ക് സഹായകമാവാന്‍ വേണ്ടിയാണിത്.

വിമാനത്തില്‍ ബാക്കിവന്ന ഭക്ഷണം മോഷ്ടിച്ചു; നാല് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കെതിരേ നടപടി വിമാനത്തില്‍ ബാക്കിവന്ന ഭക്ഷണം മോഷ്ടിച്ചു; നാല് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കെതിരേ നടപടി

യാത്ര ചെയ്യാനെത്തുന്ന സൈനികര്‍ക്ക് വിമാനത്തില്‍ മുന്തിയ പരിഗണന നല്‍കാനുള്ള തീരുമാനവും എയര്‍ ഇന്ത്യ നേരത്തേ കൈക്കൊണ്ടിരുന്നു. സൈനികരെ നേരത്തേ തന്നെ വിഐപി ലോഞ്ചിലേക്ക് എത്തിക്കുക, അവര്‍ക്ക് മറ്റുള്ളവരെക്കാള്‍ മുമ്പ് വിമാനത്തില്‍ കയറാന്‍ അവസരം നല്‍കുക തുടങ്ങിയ പരിഗണനകള്‍ സൈനികര്‍ക്ക് നല്‍കാനായിരുന്നു തീരുമാനം.

English summary

jai hind after every flight announcement

jai hind after every flight announcement
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X