സര്‍വര്‍ തകരാര്‍ പരിഹരിച്ചെങ്കിലും എയര്‍ ഇന്ത്യ സര്‍വീസുകള്‍ രണ്ടാം ദിവസവും താളംതെറ്റി

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ശനിയാഴ്ച രാവിലെ എയര്‍ ഇന്ത്യയുടെ ചെക്ക്-ഇന്‍ സെര്‍വറിലുണ്ടായ തകരാര്‍ മൂലം താളം തെറ്റിയ വിമാന സര്‍വ്വീസുകള്‍ രണ്ടാം ദിവസവും ശരിയായ രീതിയിലേക്ക് തിരിച്ചെത്തിയില്ല. രണ്ടാം ദിവസമായ ഞായറാഴ്ച 137 സര്‍വ്വീസുകള്‍ രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ വൈകുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. സോഫ്റ്റ്‌വെയര്‍ തകരാര്‍ ശനിയാഴ്ച തന്നെ പരിഹരിച്ചെങ്കിലും തിങ്കളാഴ്ച വൈകുന്നേരത്തോടെ മാത്രമേ സര്‍വ്വീസുകള്‍ സാധാരണ നിലയിലാവുകയുള്ളൂ എന്നാണ് വിലയിരുത്തപ്പെടുന്നത്.

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാംപൂ നിരോധിച്ച് ബാലാവകാശ കമ്മീഷന്‍ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാംപൂ നിരോധിച്ച് ബാലാവകാശ കമ്മീഷന്‍

ശനിയാഴ്ച പുലര്‍ച്ചെ 3.30 മുതലാണ് എയര്‍ ഇന്ത്യയുടെ പാസഞ്ചര്‍ സര്‍വീസ് സിസ്റ്റം സോഫ്റ്റ്‌വെയര്‍ തകരാറായത്. രാവിലെ 8.45 വരെ തകരാര്‍ തുടര്‍ന്നു. ഇതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എയര്‍പോര്‍ട്ടുകളില്‍ ആയിരക്കണക്കിന് യാത്രക്കാര്‍ എന്തു ചെയ്യണമെന്നറിയാതെ വലഞ്ഞു. സെര്‍വര്‍ തകരാറായതോടെ ബോര്‍ഡിങ് പാസ് നല്‍കാനാവാത്തതിനെത്തുടര്‍ന്നായിരുന്നു ഇത്.

സര്‍വര്‍ തകരാര്‍ പരിഹരിച്ചെങ്കിലും എയര്‍ ഇന്ത്യ സര്‍വീസുകള്‍ രണ്ടാം ദിവസവും താളംതെറ്റി

അന്താരാഷ്ട്ര എയര്‍ലൈന്‍സ് ഐടി സേവന ദാതാക്കളായ സിത (എസ്‌ഐടിഎ) ആണ് എയര്‍ ഇന്ത്യയ്ക്ക് സോഫ്റ്റ്‌വെയര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ചെക്ക്-ഇന്‍, ബോര്‍ഡിംഗ്, ബാഗേജ് ട്രാക്കിംഗ് സാങ്കേതികവിദ്യകളാണ് സിത കൈകാര്യം ചെയ്യുന്നത്. എന്നാല്‍ സോഫ്റ്റ് വെയര്‍ തകരാറായതിന്റെ ആദ്യഘട്ടത്തില്‍ കാരണം എന്തെന്ന് വിശദീകരിക്കാന്‍ പോലും എയര്‍ ഇന്ത്യ അധികൃതര്‍ തയ്യാറാവാത്തത് യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കി.

ദിവസം 674 വിമാനങ്ങളാണ് എയര്‍ ഇന്ത്യ ഗ്രൂപ്പ് സര്‍വീസ് നടത്തുന്നത്. ഒരു സെക്ടറില്‍ വിമാന സര്‍വീസുകള്‍ വൈകിയതോടെ മറ്റ് സെക്ടറുകളിലേക്കും അത് ബാധിക്കുകയായിരുന്നു. സെര്‍വര്‍ തകരാറിലായതോടെ 19 വിമാന സര്‍വ്വീസുകളാണ് എയര്‍ ഇന്ത്യ റദ്ദാക്കിയത്. ശനിയാഴ്ച മാത്രം 149 സര്‍വീസുകള്‍ വൈകിയതായി എയര്‍ ഇന്ത്യ സിഎംഡി അശ്വമി ലൊഹാനി അറിയിച്ചു.

English summary

The five-hour shutdown of Air India\'s check-in software on Saturday morning is still causing its ripple effect as the airline said 137 flights will be delayed today

The five-hour shutdown of Air India\'s check-in software on Saturday morning is still causing its ripple effect as the airline said 137 flights will be delayed today
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X