കടക്കെണിയിലായ യുഎഇയിലെ മലയാളം ടിവി ചാനല്‍ ഉടമ മുങ്ങി; ജീവനക്കാര്‍ പെരുവഴിയില്‍

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദുബയ്: ദുബയ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യുഎഇയിലെ പ്രമുഖ മലയാളം ടിവി ചാനലായ ചാനല്‍ ഡിയുടെ ഉടമ നാടുവിട്ടതായി റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മാസങ്ങളായി ജീവനക്കാരുടെ ശമ്പളം മുടങ്ങിയിരുന്നു. മലയാളികളുടെ ഇഷ്ട ചാനലിന്റെ ഇന്ത്യക്കാരനായ ഉടമയും ഫിനാന്‍സ് വിഭാഗം തലവനുമായ വ്യക്തിയാണ് യുഎഇ വിട്ടത്. മുതലാളി മുങ്ങിയതോടെ ജീവനക്കാര്‍ പെരുവഴിയിലായിരിക്കുകയാണെന്ന് ഗള്‍ഫ് ന്യൂസ് ദിനപ്പത്രം റിപോര്‍ട്ട് ചെയ്തു.

ബിറ്റ്‌കോയിന്‍ കുതിപ്പ് തുടരുന്നു; മൂല്യം 7500 ഡോളറിലേക്ക്ബിറ്റ്‌കോയിന്‍ കുതിപ്പ് തുടരുന്നു; മൂല്യം 7500 ഡോളറിലേക്ക്

ചാനല്‍ ഡിയുടെ ജുമൈറയിലുള്ള കഴിഞ്ഞ ഡിസംബറില്‍ തന്നെ അടച്ചുപൂട്ടിയിരുന്നുവെങ്കിലും പഴയ പരിപാടികള്‍ പുനസംപ്രേഷണം ചെയ്തും മറ്റുമായി ജീവനക്കാര്‍ ചാനല്‍ മുടങ്ങാതെ കൊണ്ടുപോയിരുന്നു. അതിനിടയിലാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ചാനല്‍ ഉടമ മുങ്ങിയതെന്ന് ജീവനക്കാരെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. യുഎഇയിലെ ടെലികോം സേവനദാതാവായ ഇത്തിസാലാത്തുമായുള്ള കരാര്‍ ഈ മാസം അവ അവസാനിക്കുന്നതോടെ ചാനലിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലയ്ക്കും.

കടക്കെണിയിലായ യുഎഇയിലെ മലയാളം ടിവി ചാനല്‍ ഉടമ മുങ്ങി; ജീവനക്കാര്‍ പെരുവഴിയില്‍

ആറു മാസത്തിലേറെയായി ചാനലിലെ ഒരു ഡസനിലേറെ വരുന്ന ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയിട്ട്. ചാനല്‍ ഏറ്റെടുക്കാന്‍ പുതിയ നിക്ഷേപകന്‍ വരുന്നുണ്ടെന്നും അതോടെ ശമ്പള കുടിശ്ശിക മുഴുവന്‍ തന്നുതീര്‍ക്കുമെന്നുമായിരുന്നു ജീവനക്കാരെ ചാനല്‍ ഉടമ പറഞ്ഞ് സമാധാനിപ്പിച്ചിരുന്നത്. ജീവനക്കാരാവട്ടെ ഉടമയുടെ ഈ വാക്കുകള്‍ വിശ്വസിക്കുകയും ചെയ്തു. എന്നാല്‍ പ്രതിസന്ധി തീര്‍ക്കാന്‍ ചാനല്‍ ഉടമയ്ക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നാണ് ഇപ്പോള്‍ മനസ്സിലാവുന്നതെന്നും ജീവനക്കാര്‍ പറയുന്നു.

ചാനലിന്റെ പേക്ക് അപകടത്തിലാണെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നതായും ജീവനക്കാര്‍ പറഞ്ഞു. ജീവനക്കാരുടെ ഫിംഗര്‍പ്രിന്റ് ഡോര്‍ അക്സസ് സംവിധാനം മാര്‍ച്ചോടെ പ്രവര്‍ത്തനരഹിതമായിരുന്നു. ടെലിഫോണ്‍ കണക്ഷന്‍ ഈ മാസം ആദ്യ വാരത്തോടെ പ്രവര്‍ത്തന രഹിതമായി. എന്നാല്‍ ചാനലിന്റെ അന്ത്യം ഇത്ര പെട്ടെന്നാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

രണ്ടു വര്‍ഷം മുന്‍പാണ് ചാനല്‍ ഡി പ്രവര്‍ത്തനം തുടങ്ങിയത്. ദിവസം രണ്ട് ലൈവ് ഷോകള്‍ ഉള്‍പ്പെടെ സജീവമായി മുന്നോട്ട് പോയിരുന്ന ചാനലാണ്, സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ചാനലിന്റെ മേധാവിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നവെങ്കിലും പ്രതികരണമുണ്ടായില്ലെന്നും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇദ്ദേഹത്തിന്റെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.

English summary

employees,Indian owner of Malayalam TV station in UAE- Channel D- fled the country withour paying salaries of channel staff for months

employees,Indian owner of Malayalam TV station in UAE- Channel D- fled the country withour paying salaries of channel staff for months
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X