ജിയോയ്ക്ക് ഇന്റര്‍കണക്ഷന്‍ നല്‍കിയില്ല; എയര്‍ടെല്ലിനും വൊഡഫോണ്‍ ഐഡിയക്കും 3000 കോടി പിഴ

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: രണ്ട് മൊബൈല്‍ സേവന ദാതാക്കളുടെ വരിക്കാരുടെ കോളുകള്‍ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള ഇന്റര്‍ കണക്ഷന്‍ പോയിന്റുകള്‍ റിലയന്‍സ് ജിയോയ്ക്ക് നല്‍കാന്‍ വിസമ്മതിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മറ്റു കമ്പനികള്‍ 3,050 കോടി രൂപ പിഴയടക്കാന്‍ നിര്‍ദ്ദേശം. ടെലകോം വകുപ്പിന്റെ പരമോന്നത സമിതിയായ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷനാണ് എയര്‍ടെല്ലിനും വൊഡഫോണ്‍ ഐഡിയക്കും പിഴയിട്ടിരിക്കുന്നത്. എന്നാല്‍ ടെലകോം രംഗത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പിഴത്തുകയില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച് ടെലകോം റെഗുലേറ്ററി അതോറിറ്റിയോട് അഭിപ്രായം ആരാഞ്ഞിട്ടുണ്ട്.

 

രണ്ടാം മോദി സര്‍ക്കാരിന്റെ ബജറ്റില്‍ എന്തൊക്കെ പ്രതീക്ഷിക്കാം?രണ്ടാം മോദി സര്‍ക്കാരിന്റെ ബജറ്റില്‍ എന്തൊക്കെ പ്രതീക്ഷിക്കാം?

2016 ഒക്ടോബറിലാണ് ടെലകോം സേവനദാതാക്കള്‍ക്ക് 3050 കോടി രൂപ പിഴ ചുമത്താന്‍ ട്രായ് ശുപാര്‍ശ ചെയ്തത്. അന്ന് ടെലകോം സേവന രംഗത്ത് പുതുതായെത്തിയ റിലയന്‍സ് ജിയോയ്ക്ക് ഇന്റര്‍കണക്റ്റിവിറ്റി നല്‍കാന്‍ മറ്റ് കമ്പനികള്‍ വിസമ്മതിച്ചതായിരുന്നു കാരണം. എയര്‍ടെല്ലിനും വൊഡഫോണിനും 1050 കോടി രൂപ വീതവും ഐഡിയക്ക് 950 കോടിയുമായിരുന്നു പിഴയ്ക്ക് ശുപാര്‍ശ ചെയ്തത്. വൊഡഫോണും ഐഡിയയും പരസ്പരം ലയിച്ച സാഹചര്യത്തില്‍ ഐഡിയയുടെ പിഴ കൂടി പുതിയ കമ്പനി വഹിക്കണം.

 
ജിയോയ്ക്ക് ഇന്റര്‍കണക്ഷന്‍ നല്‍കിയില്ല; എയര്‍ടെല്ലിനും വൊഡഫോണ്‍ ഐഡിയക്കും 3000 കോടി പിഴ

ജിയോയ്ക്ക് ഇന്റര്‍കണക്റ്റിവിറ്റി സൗകര്യം നല്‍കാന്‍ വിസമ്മതിച്ചതിലൂടെ ട്രായ് വ്യവസ്ഥകള്‍ ലംഘിച്ച കമ്പനികളുടെ ലൈസന്‍സ് റദ്ദ് ചെയ്യുകയാണ് വേണ്ടതെന്നും എന്നാല്‍ ഉപഭോക്താക്കള്‍ക്കുണ്ടാവുന്ന പ്രയാസം മുന്‍നിര്‍ത്തിയാണ് അത് ചെയ്യാത്തതെന്നും കമ്മീഷന്‍ വ്യക്തമാക്കി. മറ്റ് കമ്പനികള്‍ ആവശ്യത്തിന് പോയിന്റ് ഓഫ് ഇന്റര്‍ കണക്ഷന്‍ നല്‍കാതിരുന്നതിലൂടെ ജിയോയുടെ 75 ശതമാനത്തിലധികം കോളുകളും പരാജയപ്പെട്ടതായി ജിയോ നല്‍കിയ പരാതിയിലാണ് നടപടി. ജിയോ ഉപഭോക്താവ് മറ്റ് മൊബൈല്‍ സേവന ദാതാക്കളുടെ ഉപഭോക്താക്കളെ വിളിക്കുമ്പോള്‍ കോള്‍ കണക്ട് ചെയ്യാനുള്ള സംവിധാനമാണ് ഇന്റര്‍ കണക്ഷന്‍ പോയിന്റുകള്‍.

English summary

fine for airtel and vodafone idea

fine for airtel and vodafone idea
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X