വിദേശ ഇ കൊമേഴ്‌സ് കമ്പനികള്‍ക്ക് സര്‍ക്കാരിന്റെ താക്കീത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിദേശ ഇ കൊമേഴ്‌സ് കമ്പനികളായ ആമസോണിനും വാള്‍മാര്‍ട്ടിന്റെ ഫ്‌ളിപ്കാര്‍ട്ടിനും താക്കീതുമായി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാരിന്റെ പുതിയ വിദേശ നിക്ഷേപനിയമം (എഫ്ഡിഐ) പാലിക്കപ്പെടുന്നുണ്ടെന്ന് കമ്പനികള്‍ ഉറപ്പാക്കണമെന്ന് വിവിധ ഇ കൊമേഴ്‌സ് കമ്പനികളുമായി നടത്തിയ യോഗത്തില്‍ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.

 
വിദേശ ഇ കൊമേഴ്‌സ് കമ്പനികള്‍ക്ക് സര്‍ക്കാരിന്റെ താക്കീത്

ഓണ്‍ലൈന്‍ ഓഫറുകളുടെ പെരുമഴക്കാലത്തിന് തടയിടാനായി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ വിദേശ നിക്ഷേപനിയമം (എഫ്ഡിഐ) സംബന്ധിച്ച് പല ആശങ്കകളും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ നിയമലംഘനം യാതൊരുതരത്തിലും അംഗീകരിക്കാനാകില്ല. വന്‍കിട ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ നല്‍കുന്ന വന്‍തോതിലുളള ഇളവുകള്‍ ബാധിക്കുന്നത് പരമ്പരാഗത ചില്ലറ വ്യാപാരമേഖലയിലുളളവരെയാണ്. ഇവരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് കണ്ടില്ലെന്നു നടിക്കാനാകില്ല.

വന്‍കിട കമ്പനികളുടെ അനാരോഗ്യകരമായ ഓണ്‍ലൈന്‍ വില്‍പ്പനതന്ത്രങ്ങള്‍ ചില്ലറ വില്‍പ്പനമേഖലയുടെ അടിത്തറ ഇളക്കുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ചില്ലറ വില്‍പ്പന മേഖലയുടെ സംരക്ഷണത്തിനായി ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പുതിയ വിദേശ നിക്ഷേപനിയമം സര്‍ക്കാര്‍ നടപ്പാക്കിയത്.

സ്വർണ വില 35000നോട് അടുത്തു, വില ഇനി എങ്ങോട്ട്? ​ഗൾഫിലും ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വില

എന്നാലിപ്പോഴും പ്രശ്‌നങ്ങള്‍ തുടരുന്നതായി ചെറുകിട കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ ഇ കൊമേഴ്‌സ് കമ്പനികള്‍ നിഷേധിക്കുന്നു. സര്‍ക്കാരിന്റെ പുതിയ നയത്തിനെതിരെ ഇ കൊമേഴ്്സ് കമ്പനികളും യുഎസ് സര്‍ക്കാരും ഇക്കഴിഞ്ഞ ജനുവരിയില്‍ രംഗത്തെത്തിയിരുന്നു. എഫ്ഡിഐ വ്യവസ്ഥകള്‍ ലംഘിച്ച് ഓണ്‍ലൈന്‍ കമ്പനികള്‍ അശാസ്ത്രീയവും അനാരോഗ്യകരവുമായ ഇളവുകള്‍ നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്ന് പീയൂഷ് ഗോയല്‍ പറഞ്ഞു.

English summary

government warns foreign e commerce firms like flipkart and amazone for their over dicounts and offers

government warns foreign e commerce firms like flipkart and amazone for their over dicounts and offers
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X