രണ്ടുദിവസം കൊണ്ട് വീട് പണിയണോ? ആമസോണില്‍ ഓണ്‍ലൈനായി വാങ്ങാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മനസ്സില്‍ സ്വന്തം വീടെന്ന സ്വപ്‌നം കൂടുകൂട്ടിത്തുടങ്ങുമ്പോള്‍ത്തന്നെ ഒരായിരം ആശങ്കകളും ഉടലെടുക്കും. പ്ലോട്ട്, വീടിന്റെ പ്ലാന്‍, ഭവനവായ്പ, കോണ്‍ട്രാക്ടര്‍, ആര്‍ക്കിടെക്ട്, വരവുചെലവുകള്‍ ഇങ്ങനെ ആശങ്കളുടെ പട്ടിക പിന്നെയും നീളും. പലതവണ കണക്കുകൂട്ടിയാലും സമയവും സാഹചര്യവും എല്ലാം ഒത്തുവരുമ്പോള്‍ ചിലപ്പോള്‍ കാലങ്ങളെടുത്തേക്കാം. കയ്യിലുളളതെല്ലാം അരിച്ചുപെറുക്കി ഭവനവായ്പയുമെടുത്ത് ഒരു മനുഷ്യായുസ്സ് മുഴുവന്‍ വീടിനായി മാറ്റിവയ്ക്കുന്ന എത്രയോ പേര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ വെറും രണ്ടേ രണ്ടുദിവസം കൊണ്ടു വീട് നിര്‍മ്മിക്കാമെന്നാണ് ഇ കൊമേഴ്‌സ് രംഗത്തെ ഭീമന്മാരായ ആമസോണ്‍ പറയുന്നത്. ഇതിനായി കുഞ്ഞന്‍ റെഡി ടു ലിവ് വീടുകളുമായി വിപണിയിലെത്തിയിരിക്കുകയാണ് ആമസോണ്‍.

 
 രണ്ടുദിവസം കൊണ്ട്  വീട് പണിയണോ?  ആമസോണില്‍ ഓണ്‍ലൈനായി വാങ്ങാം

വിദേശരാജ്യങ്ങളില്‍ അടുത്തകാലത്തായി കുഞ്ഞന്‍ വീടുകള്‍കള്‍ക്ക് പ്രചാരമേറുകയാണ്. ഈ ആശയത്തിന്റെ ചുവടുപിടിച്ച് വീട് നിര്‍മ്മാണത്തിനുളള കിറ്റുകള്‍ വിപണിയിലെത്തിച്ചിരിക്കുകയാണ് ആമസോണ്‍. പരിസ്ഥിതി സൗഹാര്‍ദ്ദമാണ് ഇത്തരം വീടുകള്‍. നൂറ് മുതല്‍ നാനൂറ് ചതുരശ്രയടി വിസ്തീര്‍ണ്ണമുളള വീടുകള്‍ ഇതുപയോഗിച്ച് നിര്‍മ്മിക്കാമെന്നാണ് ആമസോണിന്റെ വാദം. 5000 ഡോളര്‍ മുതലാണ് ഇത്തരം കിറ്റുകളുടെ വില.

ധനമന്ത്രി നിർമ്മല സീതാരാമന്റെ അത്താഴ വിരുന്ന് ബഹിഷ്കരിച്ച് മാധ്യമപ്രവർത്തകർ

ഒരു ബെഡ്‌റൂം മുതല്‍ മൂന്ന് ബെഡ്‌റൂം വരെയുളള വീടുകള്‍ ഇക്കൂട്ടത്തിലുണ്ട്. മൂന്ന് ബെഡ്‌റൂമുളള വീടുകളുടെ കിറ്റിന് 19,000 ഡോളര്‍ വരെയാണ് വില. അതായതു 13,03,875 രൂപ. വീട് പണിയുന്നതിനാവശ്യമായ തടി, മേല്‍ക്കൂരയ്ക്കാവശ്യമായ വസ്തുക്കള്‍, ഗ്ലാസ്, ആണി തുടങ്ങിയവയെല്ലാം കിറ്റില്‍ ഉണ്ടായിരിക്കും. ഷിപ്പിങ്ങിന് പ്രത്യേക തുകയൊന്നും ഈടാക്കുന്നില്ല. രണ്ടുപേര്‍ വിചാരിച്ചാല്‍ വെറും രണ്ടു ദിവസം കൊണ്ട് ഇഷ്ടമുളള സ്ഥലത്ത് വീട് നിര്‍മ്മിക്കാമെന്നാണ് ആമസോണിന്റെ വാദം.

English summary

amazon sells do it yourself tiny home kit

amazon sells do it yourself tiny home kit
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X