ജപ്പാനില്‍ താരമായി പേടിഎമ്മിന്റെ പേപേ ഡിജിറ്റല്‍ പെയ്‌മെന്റ് സേവനം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇന്ത്യന്‍ പെയ്‌മെന്റ് സര്‍വീസ് സ്ഥാപനമായ പേടിഎമ്മിന്റെ ക്യുആര്‍ അടിസ്ഥാനമാക്കിയുള്ള പെയ്‌മെന്റ് സര്‍വീസായ പേപേയ്ക്ക് ജപ്പാനില്‍ വന്‍ സ്വീകാര്യത. സോഫ്റ്റ്ബാങ്ക് യാഹൂ ജപ്പാന്‍ എന്നിവയുമായി സഹകരിച്ച് 2018 ഒക്ടോബറില്‍ രാജ്യത്ത് പ്രവര്‍ത്തനം തുടങ്ങിയ പേടിഎമ്മിന് ഇതിനകം 80 ലക്ഷം വരിക്കാരെ ലഭിച്ചതായി കമ്പനിയുടെ സ്ഥാപനകനും സിഇഒയുമായ വിജയ് ശേഖര്‍ ശര്‍മ പറഞ്ഞു. ഏതാനും മാസങ്ങള്‍ക്കിടയില്‍ തങ്ങളുടെ സേവനത്തിന് ലഭിച്ച സ്വീകാര്യത അല്‍ഭുതകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 
ജപ്പാനില്‍ താരമായി പേടിഎമ്മിന്റെ പേപേ ഡിജിറ്റല്‍ പെയ്‌മെന്റ് സേവനം

ജപ്പാനില്‍ കാഷ്‌ലെസ് ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനോടൊപ്പം ഉപഭോക്താക്കള്‍ക്കും സ്റ്റോറുകള്‍ക്കും എളുപ്പമുള്ള സേവനം ലഭ്യമാക്കുകയാണ് പേടിഎമ്മിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ജപ്പാനില്‍ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി സൗത്ത് കൊറിയന്‍ ഡിജിറ്റല്‍ പെയ്‌മെന്റ് ആപ്പായ കകാവോപേയുമായി പേപേ സഹകരണ ധാരണ ഉണ്ടാക്കിക്കഴിഞ്ഞു.

ഇതുവഴി കകാവോപേയുടെ ഉപയോക്താക്കള്‍ക്ക് പേപേ പ്ലാറ്റ്‌ഫോമിലേക്ക് കയറാതെ തന്നെ സ്‌റ്റോറുകളിലും റസ്റ്ററന്റുകളിലും പണം അടയ്ക്കാന്‍ സാധിക്കും. ഈ വര്‍ഷം ഒക്ടോബറില്‍ ഇത് സാധ്യമാവുന്നതോടെ ജപ്പാനില്‍ വന്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് പേടിഎമ്മിന്റെ കണക്കുകൂട്ടല്‍. പേപേയുടെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ സാധിക്കുന്ന രീതിയില്‍ ഒക്ടോബറോടെ കകാവോപേയുടെ മൊബൈല്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്യും.

ഭൂഷണ്‍ പവര്‍ ആന്റ് സ്റ്റീല്‍ അലഹബാദ് ബാങ്കില്‍ നിന്ന് തട്ടിയത് 1774 കോടി!

ജപ്പാനിലെ സാമ്പത്തിക ഇടപാടുകളുടെ 80 ശതമാനവും ഇപ്പോഴും പണം ഉപയോഗിച്ചാണ് നടക്കുന്നതെന്നാണ് കണക്കുകള്‍. 20 ശതമാനം മാത്രമാണ് ഡിജിറ്റല്‍ ഇടപാടുകളിലേക്ക് എത്തിയിട്ടുള്ളത്. 2025ഓടെ ഇത് 40 ശതമാനമായി ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

പേപേ വഴിയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2018 ഡിസംബറിനും 2019 മാര്‍ച്ചിനുമിടയില്‍ 10 ബില്യന്‍ യുവാന്‍ ചെലവഴിച്ചതായി സംരംഭത്തിലെ പങ്കാളിയായ സോഫ്റ്റ് ബാങ്ക് അറിയിച്ചു. പേപേ ഉപയോക്താക്കള്‍ക്ക് ഭാഗികമോ പൂര്‍ണമോ ആയ കാഷ്ബാക്ക് ഓഫര്‍ നല്‍കുന്നതിനായാണ് ഈ തുക ചെലവഴിച്ചത്. മാത്രമല്ല, 2021 സപ്തംബര്‍ വരെയുള്ള കാലയളവില്‍ വില്‍പ്പനക്കാരില്‍ നിന്ന് പേപേ ഉപയോഗിച്ച് സര്‍വീസ് ചാര്‍ജ്ജൊന്നും ഈടാക്കുന്നില്ലെന്നും സോഫ്റ്റ് ബാങ്ക് അറിയിച്ചു.

English summary

paypay digital payment service

paypay digital payment service
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X