ഡ്രൈവിങ് ലൈസന്‍സിന് ഇനി ആധാര്‍ വെരിഫിക്കേഷനില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിന് ആധാര്‍ ഉപയോഗിച്ചുളള വെരിഫിക്കേഷന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. 2018 സെപ്റ്റംബര്‍ 26ലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പുതിയ ഭേദഗതി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗട്കരി രാജ്യസഭയില്‍ പറഞ്ഞു.

 ഡ്രൈവിങ് ലൈസന്‍സിന് ഇനി ആധാര്‍ വെരിഫിക്കേഷനില്ല

നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ നല്‍കുന്ന കണക്കനുസരിച്ച് 1,57,93,259 ആധാര്‍ നമ്പറുകളാണ് ഡ്രൈവിങ് ലൈസന്‍സിനുളള വെരിഫിക്കേഷനായി ലഭിക്കുന്നത്. ഇതിനുപുറമെ വാഹന രജിസ്‌ട്രേഷനായി 1.65 കോടി ആധാര്‍ നമ്പരുകളും ലഭിക്കുന്നുണ്ട്. അതിനാല്‍ ആര്‍ടിഒകളില്‍ ആധാര്‍ വെരിഫിക്കേഷന്‍ ഇനി വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കളെ പിഴിയുന്ന എസ്ബിഐയ്ക്ക് റിസർവ് ബാങ്കിന്റെ വക മുട്ടൻ പണി; 7 കോടി രൂപ പിഴഉപഭോക്താക്കളെ പിഴിയുന്ന എസ്ബിഐയ്ക്ക് റിസർവ് ബാങ്കിന്റെ വക മുട്ടൻ പണി; 7 കോടി രൂപ പിഴ

ഡ്രൈവിങ് ലൈസന്‍സിനായി അപേക്ഷിക്കുന്നതിനും പുതുക്കുന്നതിനുമെല്ലാം ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത് 2018 ലാണ്. ഒന്നിലേറെ ഡ്രൈവിങ് ലൈസന്‍സ് കൈവശം വയ്ക്കുന്നത് തടയുക, വ്യാജ ഡ്രൈവിങ് ലൈസന്‍സ് നിര്‍മ്മിക്കുന്നത് അവസാനിപ്പിക്കുക, ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ തടയുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. ആധാറിലെ ബയോമെട്രിക് സംവിധാനം ഇത്തരം പ്രശ്‌നങ്ങള്‍ക്ക് തടയിടുമെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാരിന്റെ നടപടി.

English summary

central government has stopped process of verification using aadhaar for driving license

central government has stopped process of verification using aadhaar for driving license
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X