ലോക കോടീശ്വര പട്ടികയിൽ ബിൽ ​ഗേറ്റ്സിന്റെ രണ്ടാം സ്ഥാനവും തെറിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആമസോൺ സ്ഥാപകൻ ജെഫ് ബസോസിന്റെ സമ്പാദ്യം കുതിച്ചുയർന്നതോടെ ലോക കോടീശ്വരനായിരുന്ന ബിൽ ​ഗേറ്റ്സ് രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളി. എന്നാൽ ഇപ്പോൾ ആ രണ്ടാം സ്ഥാനവും ബിൽ ​ഗേറ്റ്സിന് നഷ്ട്ടപ്പെട്ടു. ഫ്രഞ്ച് കോടീശ്വരനായ ബെർണാഡ് അർനോൾട്ടാണ് ബിൽ ​ഗേറ്റ്സിന്റെ രണ്ടാം സ്ഥാനവും ഇല്ലാതാക്കിയത്.

ബെർണാഡ് അർനോൾട്ട്

ബെർണാഡ് അർനോൾട്ട്

ആഡംബര വസ്തുക്കളുടെ നിർമാതാക്കളായ എൽ‌വി‌എം‌എച്ച് (എൽ‌വി‌എം‌എച്ച്എഫ്) സി‌ഇ‌ഒ അർനോൾട്ട് ചൊവ്വാഴ്ച ബ്ലൂംബെർഗ് ശതകോടീശ്വര പട്ടികയിലാണ് ബിൽ ഗേറ്റ്സിനെ മറികടന്നത്. ഏഴ് വർഷം മുമ്പ് ആരംഭിച്ച സൂചികയിൽ നിന്ന് ബിൽ ​ഗേറ്റ്സ് ആദ്യമായാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ നിന്ന് പുറത്താകുന്നത്. കഴിഞ്ഞ വർഷം 39 ബില്യൺ ഡോളർ സമ്പാദിച്ച അർനോൾട്ടിന്റെ നിലവിലെ ആസ്തി 108 ബില്യൺ ഡോളറാണ്.

ബിൽ ​ഗേറ്റ്സിന്റെ ആസ്തി

ബിൽ ​ഗേറ്റ്സിന്റെ ആസ്തി

മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ ആസ്തി 107 ബില്യൺ ഡോളറാണ്. ബ്ലൂംബർഗിന്റെ റിപ്പോർട്ട് അനുസരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഒന്നാമനായ ഗേറ്റ്സ് അതിന് വേണ്ടി പണം ചെലവഴിച്ചിരുന്നില്ലെങ്കിൽ ഒന്നാം സ്ഥാനത്ത് തന്നെ തുടരുമായിരുന്നു. എന്നാൽ സോഫ്റ്റ്വെയർ ഗുരുവായ ബിൽ ​ഗേറ്റ്സ് ഇതുവരെ ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ ഭാ​ഗമായി 35 ബില്യൺ ഡോളറാണ് സംഭാവന നൽകിയിരിക്കുന്നത്. മുകേഷ് അംബാനിയ്ക്ക് 62-ാം പിറന്നാൾ; ഇന്ത്യയിലെ ഈ കോടീശ്വരനെക്കുറിച്ച് നിങ്ങൾക്കറിയാത്ത രഹസ്യങ്ങൾ

ഒന്നാം സ്ഥാനം ജെഫ് ബെസോസിന്

ഒന്നാം സ്ഥാനം ജെഫ് ബെസോസിന്

ആമസോൺ സി‌ഇ‌ഒ ജെഫ് ബെസോസ് ആണ് ബ്ലൂംബെർഗ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 125 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. 2017ലാണ് മൈക്രോസോഫ്ട് സ്ഥാപകൻ ബിൽ​ഗേറ്റ്സിനെ പിന്തള്ളി ആമസോൺ ഉടമ ജെഫ് ബെസോസ് ലോകത്തിലെ അതിസമ്പന്നൻ എന്ന പദവി സ്വന്തമാക്കിയത്. 2013 മുതൽ ബിൽ ഗേറ്റ്സായിരുന്നു ഒന്നാം സ്ഥാനത്ത്. മാധ്യമസ്ഥാപനമായ വാഷിങ്ടണ്‍ പോസ്റ്റിന്റെയും റോക്കറ്റ് കമ്പനിയായ ബ്ലൂ ഒറിജിന്റെയും ഉടമസ്ഥന്‍ കൂടിയാണ് ജെഫ്. 2013ലാണ് ജെഫ് വാഷിംഗ്ടണ്‍ പോസ്റ്റ് സ്വന്തമാക്കിയത്. ജനിച്ചത് വെറും സാധാരണ കുടുംബത്തിൽ; 40 വയസ്സിനുള്ളിൽ കോടീശ്വരനായി മാറിയതെങ്ങനെ?

ജെഫ് ബെസോസിന്റെ വിവാഹമോചനം

ജെഫ് ബെസോസിന്റെ വിവാഹമോചനം

ജെഫ് ബെസോസിന്റെ വിവാഹമോചനം അടുത്തിടെ ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിവാഹ മോ‍ചനത്തിലൂടെ ലോകത്തിലെ ധനികരായ വനിതകളുടെ പട്ടികയിൽ മൂന്നാം സ്ഥാനം നേടിയിരിക്കുകയാണ് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ മുൻ ഭാര്യ മാക്കെൻസി. ചരിത്രത്തിലെ ഏറ്റവും വലിയ വിവാഹമോചന സെറ്റിൽമെന്റിനാണ് ഇതോടെ ലോകം സാക്ഷിയായത്. വിവാഹമോചനത്തിന്റെ ഭാ​ഗമായി ജെഫ് ബെസോസ് ഭാര്യയ്ക്ക് നൽകിയത് 36 ബില്യൺ ഡോളറാണ്. മഹേഷ് ഗുപ്തയെ കോടിപതിയാക്കിയത് മകനു പിടിപെട്ട മഞ്ഞപ്പിത്തം; കെന്റ് റോ സിസ്റ്റം സ്ഥാപകനെ കുറിച്ച്

malayalam.goodreturns.in

English summary

ലോക കോടീശ്വര പട്ടികയിൽ ബിൽ ​ഗേറ്റ്സിന് രണ്ടാം സ്ഥാനം നഷ്ട്ടപ്പെട്ടു

Microsoft founder Bill Gates has $ 107 billion in assets. read in malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X