ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതിയുടെ സഹോദരന്റെ 400 കോടിയുടെ ബിനാമി ആസ്തികള്‍ ആദായനികുതി വകുപ്പ് കണ്ടുകെട്ടി. മായാവതിയുടെ സഹോദരൻ ആനന്ദ് കുമാറും ഭാര്യ വിചിതർ ലതയും ബിനാമികളുടെ പേരുകളില്‍ സ്വന്തമാക്കിയിരുന്ന സ്വത്തുവകകളാണ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത്. ആദായനികുതി വകുപ്പിന്റെ ഡല്‍ഹി ആസ്ഥാനമായ ബിനാമി നിരോധന യൂണിറ്റാണ് സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവിറക്കിയത്.
ഏഴ് ഏക്കർ ഭൂമി
1988ലെ ബിനാമി സ്വത്ത് കൈമാറ്റ നിരോധന നിയമത്തിന്റെ 24(3) വകുപ്പ് പ്രകാരമാണ് വകുപ്പ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള ഏഴ് ഏക്കറോളം വരുന്ന ഭൂമിയാണ് കണ്ടുകെട്ടിയത്. ബിനാമിയുടെ പേരിലായിരുന്നു ഭൂമി ഉണ്ടായിരുന്നത്. 28,328.07 ചതുരശ്ര മീറ്റർ അല്ലെങ്കിൽ 7 ഏക്കറാണ് ദമ്പതികളുടെ ഉടമസ്ഥതയിലുള്ള ബിനാമി സ്വത്ത്.
ബിഎസ്പി വൈസ് പ്രസിഡന്റ്
ജൂണിൽ മായാവതി ആനന്ദ് കുമാറിനെ ബിഎസ്പി വൈസ് പ്രസിഡന്റായി നിയമിച്ചിരുന്നു. ലഖ്‌നൗവിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ബിഎസ്‌പിയുടെ ദേശീയ കൺവെൻഷനിൽ വച്ചായിരുന്നു തീരുമാനം. എന്നാൽ, കുടുംബ രാഷ്ട്രീയം പ്രോത്സാഹിപ്പിച്ചതായി പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചതിനെത്തുടർന്ന് ആനന്ദ് കുമാറിനെ സ്ഥാനത്തു നിന്ന് നീക്കുകയായിരുന്നു. പണക്കാർക്ക് ഇതിലും വലിയ പണി ഇനി കിട്ടാനില്ല; മാസം കൈയിൽ നിന്ന് വെറുതേ പോകുന്നത് 3.4 ലക്ഷം
ആരോപണങ്ങൾ
ആനന്ദ് കുമാർ മുമ്പ് നോയിഡ അതോറിറ്റിയിൽ ക്ലർക്കായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വ്യാജ കമ്പനി ആരംഭിച്ചതായും കോടിക്കണക്കിന് രൂപ വായ്പയെടുത്തതായും ഇയാൾക്കെതിരെ ആരോപണം ഉയർന്നിട്ടുണ്ട്. 2007 ൽ ഉത്തർപ്രദേശിൽ മായാവതി അധികാരത്തിൽ തിരഞ്ഞെടുക്കപ്പെട്ട ശേഷം ആനന്ദ് കുമാർ 49 ഓളം കമ്പനികൾ തുറന്നതായാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2014 അവസാനത്തോടെ ആനന്ദ് കുമാറിന്റെ ആസ്തി 1316 കോടി രൂപയായി. കാശുണ്ടാക്കാൻ സ്കൂളിൽ പോയി പഠിക്കേണ്ട, ഈ തട്ടുകടക്കാരന്റെ വരുമാനം കേട്ട് ആദായ നികുതി വകുപ്പും ഞെട്ടി
പണമിടപാട് കേസുകൾ നിരവധി
മായാവതിയുടെ സഹോദരനെതിരെ നേരത്തെയും പണമിടപാട് കേസുകൾ ആദായനികുതി വകുപ്പും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിച്ചിരുന്നു. കള്ളപ്പണം വെളുപ്പിച്ചതിനാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണം നടക്കുന്നത്. നോട്ട് നിരോധനത്തിന് ശേഷം 1.43 കോടി രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചതിനെ തുടർന്ന് ആനന്ദ് കുമാർ വാർത്തകളിൽ ഇടം നേടിയിരുന്നു. ഭാര്യയ്ക്ക് സമ്മാനമായി പണം നൽകിയാലും നികുതി നൽകണം, ഭർത്താക്കൻന്മാർ സൂക്ഷിക്കുക
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
