ഭാര്യയ്ക്ക് സമ്മാനമായി പണം നൽകിയാലും നികുതി നൽകണം, ഭർത്താക്കൻന്മാർ സൂക്ഷിക്കുക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വന്തം വരുമാനത്തിന് അനുസരിച്ച് സർക്കാരിന് നൽകേണ്ട നികുതി ലാഭിക്കാൻ പലരും പല വഴികളും തേടാറുണ്ട്. നികുതി ഇളവുകൾ ലഭിക്കുന്ന നിക്ഷേപങ്ങൾ ആരംഭിച്ചും സംഭാവനകൾ നൽകിയും ഇൻഷുറൻസ് പദ്ധതികളിൽ അം​ഗങ്ങളായും ഒക്കെ ആളുകൾ നികുതി ലാഭിക്കാറുണ്ട്. ചിലരാകട്ടെ കൈയിലുള്ള പണം കുറയ്ക്കുന്നതിനായി സ്വന്തം ഭാര്യയുടെ പേരിലോ മറ്റ് ബന്ധുക്കളുടെ പേരിലോ ഒക്കെ പണം നിക്ഷേപിക്കുകയും സമ്മാനമായി പണം നൽകുകയോ ചെയ്യാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ യഥാർത്ഥത്തിൽ സംഭവിക്കുന്നതെന്ത് എന്ന് അറിയേണ്ടേ?

 

രണ്ട് നികുതി

രണ്ട് നികുതി

മൊത്തം ആദായനികുതി ബാധ്യത കുറയ്ക്കുന്നതിന് പണം സമ്മാനമായി നൽകുന്നത് ഫലപ്രദമായ മാർഗമാണെന്നാണ് പലരുടെയും ധാരണ. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല. ഉദാഹരണത്തിന്, ഒരു വ്യക്തി തന്റെ ഭാര്യക്ക് ഒരു ലക്ഷം രൂപ സമ്മാനമായി നൽകിയിട്ടുണ്ട് എന്ന് കരുതുക. ഈ സാഹചര്യത്തിൽ പണം സമ്മാനമായി നൽകുന്നയാളും സമ്മാനം ലഭിക്കുന്നയാളും നികുതി നൽകേണ്ടി വരും. നിലവിലുള്ള ആദായനികുതി നിരക്കനുസരിച്ചാകും ഇരുവരും നികുതി നൽകേണ്ടത്.

ആളുകളുടെ തെറ്റായ ധാരണ

ആളുകളുടെ തെറ്റായ ധാരണ

ഭാര്യക്ക് പണമായി നൽകുന്ന സമ്മാനങ്ങൾ ഒരിയ്ക്കലും വരുമാന ബാധ്യത കുറയ്ക്കുകയില്ല. നികുതി ഇളവ് ലഭിക്കണമെങ്കിൽ തീർച്ചയായും നികുതിദായകർ സമ്പാദ്യം വിവിധ നികുതി ലാഭിക്കൽ ഉപകരണങ്ങളിൽ നിക്ഷേപിക്കുകയോ അല്ലെങ്കിൽ ആനുപാതികമായ തുക സംഭാവനകളായി നൽകുകയോ ചെയ്യണം. ഇല്ലെങ്കിൽ ഒരു വ്യക്തി സമ്പാദിച്ച മൊത്തം വരുമാനത്തിനും അതത് ആദായനികുതി നിരക്കനുസരിച്ച് നികുതി ചുമത്തപ്പെടും. എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള വരുമാനവും ധന ആനുകൂല്യങ്ങളും കൂട്ടിച്ചേർക്കുന്നതിലൂടെയാണ് നികുതി കണക്കാക്കുന്നത്.

നികുതി നൽകിയതിന് ശേഷമുള്ള വരുമാനം

നികുതി നൽകിയതിന് ശേഷമുള്ള വരുമാനം

നികുതി നൽകിയതിന് ശേഷമുള്ള വരുമാനം സമ്മാനമായി നൽകുകയോ മറ്റ് നിക്ഷേപ മാർ​ഗങ്ങളിലേയ്ക്ക് മാറ്റുകയോ ചെയ്യാവുന്നതാണ്. സമ്മാനം നൽകുന്നയാൾ ആദായി നികുതി അടച്ചിട്ടുണ്ടെങ്കിൽ സമ്മാന തുക ലഭിക്കുന്നയാൾ പിന്നീട് നികുതി നൽകേണ്ട ആവശ്യമില്ല. അതായത് ഭർത്താവ് നികുതി നൽകിയ ശേഷമാണ് ഭാര്യക്ക് ഒരു ലക്ഷം രൂപ നൽകുന്നതെങ്കിൽ ഭാര്യയ്ക്ക് ലഭിച്ച സമ്മാന തുക നികുതിയിൽ നിന്ന് ഒഴിവാക്കപ്പെടും.

ആദായ നികുതി ബാധകമല്ലാത്ത വരുമാനങ്ങൾ

ആദായ നികുതി ബാധകമല്ലാത്ത വരുമാനങ്ങൾ

 • ഓഹരി, മ്യൂച്വല്‍ഫണ്ട് എന്നിവകളുടെ ലാഭ വിഹിതം
 • ലൈഫ് ഇന്‍ഷുറന്‍സ് തുകയും ബോണസും
 • വിദ്യാഭ്യാസ ചെലവുകള്‍ക്കുവേണ്ടി ലഭിച്ചിട്ടുള്ള സ്‌കോളര്‍ഷിപ്പ്, ഗ്രാന്റ്
 • നികുതിരഹിത ബോണ്ടുകള്‍
 • പങ്കാളിത്ത കമ്പനിയില്‍ നിന്നുള്ള ലാഭം
 • എന്‍ആര്‍ഇ അക്കൗണ്ട്
 • എന്താണ് ആദായ നികുതി

  എന്താണ് ആദായ നികുതി

  വ്യക്തികളുടെയോ സ്ഥാപനങ്ങളുടേയോ ആദായത്തിൻമേലുള്ള നികുതിക്കാണ്‌ ആദായനികുതി എന്നു പറയുന്നത്. 1961ലെ ആദായ നികുതി നിയമം പ്രകാരം താഴെ പറയുന്നവയാണ് പ്രധാനമായും ആദായങ്ങളായി കണക്കാക്കിയിരിക്കുന്നത്.

  • ശമ്പളത്തിൽ നിന്നുള്ള ആദായം
  • കെട്ടിടങ്ങളിൽ നിന്നുള്ള ആദായം
  • വ്യാപാരത്തിൽ നിന്നോ പ്രൊഫഷനിൽ നിന്നോ ഉള്ള ആദായം
  • മൂലധന ലാഭത്തിൽ നിന്നുള്ള ആദായം
  • മറ്റു സ്രോതസ്സുകളിൽ നിന്നുള്ള ആദായം

malayalam.goodreturns.in

English summary

Tax For Gifted Money To Wife

Many people are looking for ways to save the tax on their own income. People save tax by starting tax-deductible investments and making donations.
Story first published: Friday, June 21, 2019, 11:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X