കാശുണ്ടാക്കാൻ സ്കൂളിൽ പോയി പഠിക്കേണ്ട, ഈ തട്ടുകടക്കാരന്റെ വരുമാനം കേട്ട് ആദായ നികുതി വകുപ്പും ഞെട്ടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഫീസിൽ പോയിരുന്ന് ജോലി ചെയ്യുന്നതിനേക്കാൾ വരുമാനം തട്ടുകടയിൽ നിന്ന്. ഉത്തർപ്രദേശിലെ അലിഗഡിലെ കച്ചോരി വിൽപ്പനക്കാരന്റെ മാസ വരുമാനം കേട്ട് ആദായ നികുതി വകുപ്പ് പോലും ഞെട്ടി. ചെറിയ ഒരു തട്ടുകടയിൽ നിന്ന് 60 ലക്ഷം രൂപയാണ് മുകേഷ് എന്ന കച്ചോരി വിൽപ്പനക്കാരൻ ഒരു വർഷം സമ്പാ​ദിക്കുന്നത്. മുകേഷ് കച്ചോരി എന്ന ഇയാളുടെ കട നാട്ടുകാർക്ക് അത്ര പ്രിയങ്കരമാണ്. രാവിലെ മുതൽ കച്ചോരി, സമോസ കച്ചവടം നടത്തുന്ന ഇയാളുടെ കടയിൽ എപ്പോഴും പലഹാരം വാങ്ങാനെത്തുന്നവരുടെ നീണ്ട നിരയാണ്.

 

ആദായ നികുതി വകുപ്പിന് പരാതി

ആദായ നികുതി വകുപ്പിന് പരാതി

മുകേഷ് നികുതി വെട്ടിപ്പ് നടത്തുന്നുണ്ടെന്ന് ആദായ നികുതി വകുപ്പിന് ആരോ പരാതി നൽകിയതിനെ തുടർന്നാണ് മുകേഷിന്റെ കടയിൽ അധികൃതർ പരിശോധനയ്ക്കെത്തിയത്. ആദായ നികുതി വകുപ്പ് ഇൻസ്പെക്ടർമാരുടെ സംഘം മുകേഷിന്റെ കച്ചോരി കടയ്ക്ക് സമീപമുള്ള മറ്റൊരു കടയിൽ ഇരുന്നാണ് വിൽപ്പന വിവരങ്ങൾ ട്രാക്ക് ചെയ്തത്. ഇതിനെ തുടർന്നാണ് മുകേഷ് ഒരു വർഷം 60 ലക്ഷം മുതൽ ഒരു കോടി വരെയും സമ്പാദിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്.

നോട്ടീസ് നൽകി

നോട്ടീസ് നൽകി

മുകേഷിന്റെ കട ജിഎസ്ടി നിയമ പ്രകാരം രജിസ്റ്റർ ചെയ്യാത്തതിനും നികുതി അടയ്ക്കാത്തതിനാലും ആദായ നികുതി വകുപ്പ് നോട്ടീസ് നൽകി. 40 ലക്ഷം രൂപയും അതിൽ കൂടുതലും വിറ്റുവരവുള്ള ഏത് കച്ചവടത്തിനും ജിഎസ്ടി രജിസ്ട്രേഷൻ നിർബന്ധമാണ്. തയ്യാറാക്കി നൽകുന്ന ഭക്ഷണത്തിന് 5 ശതമാനമാണ് നികുതി ചുമത്തുക. മുകേഷിന് ഉടൻ തന്നെ ജിഎസ്ടി രജിസ്ട്രേഷൻ ലഭിക്കുമെന്നും ഒരു വർഷത്തേക്ക് നികുതി അടയ്ക്കണമെന്നും എസ്ഐബി അധികൃതർ പറഞ്ഞു.

നിയമങ്ങൾ അറിഞ്ഞിരുന്നില്ല

നിയമങ്ങൾ അറിഞ്ഞിരുന്നില്ല

കഴിഞ്ഞ 12 വർഷമായി കട നടത്തുന്നയാളാണ് താനെന്നും ഇത്തരത്തിലുള്ള നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും മുകേഷ് ഉദ്യോ​ഗസ്ഥരോട് പറഞ്ഞു. കച്ചോരിയും സമോസയും ഉപജീവനത്തിനായി വിൽക്കുന്ന സാധാരണക്കാരനാണ് താനെന്നും മുകേഷ് വ്യക്തമാക്കി. കേസ് അന്വേഷിക്കുന്ന സ്റ്റേറ്റ് ഇന്റലിജൻസ് ബ്യൂറോ ഉദ്യോ​ഗസ്ഥനിൽ നിന്നുള്ള വിവര പ്രകാരം മുകേഷ് തന്റെ വരുമാനം ഉടനടി സമ്മതിക്കുകയും അസംസ്കൃത വസ്തുക്കൾ, എണ്ണ, എന്നിവയ്ക്കുള്ള ചെലവുകളുടെ എല്ലാ വിവരങ്ങളും ഉദ്യോ​ഗസ്ഥർക്ക് കൈമാറുകയും ചെയ്തു.

ചായക്കടക്കാരന്റെ വരുമാനം

ചായക്കടക്കാരന്റെ വരുമാനം

പൂനൈയിൽ ചായക്കട നടത്തുന്ന നവ്നാഥ് യെവ്‍ലെയുടെ മാസ വരുമാനം 12 ലക്ഷം രൂപയാണ്. പൂനൈയിലെ ജനപ്രിയ ചായക്കടയാണ് നവ്നാഥിന്റെ യെവ്‍ലെ ടീ ഹൗസ്. പൂനൈയിൽ മൂന്നിടത്ത് യെവ്‍ലെ ടീ ഹൗസ് ഉണ്ട്. തന്റെ ചായക്കടയെ ഒരു ഇന്റ‍ർനാഷണൽ ബ്രാൻഡ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് നവ്നാഥ് ഇപ്പോൾ. മൂന്നിടങ്ങളിലുള്ള ചായക്കടകളിൽ ഓരോന്നിലും 12 ഓളം ജീവനക്കാരുണ്ട്. 3000 മുതൽ 4000 വരെ ചായയാണ് ഒരു ദിവസം ഓരോ കടയിലും ചെലവാകുന്നത്.

ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന ജോലികൾ

ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന ജോലികൾ

ലക്ഷങ്ങൾ ലോൺ എടുത്ത് പഠിച്ചിട്ടും മാസം 10000ൽ താഴെ മാത്രം ശമ്പളം വാങ്ങുന്ന നിരവധി പേ‍ർ കേരളത്തിലുണ്ട്. എന്നാൽ കൂടുതൽ വിദ്യാഭ്യാസമില്ലാതെ തന്നെ മാസം 40000 രൂപയ്ക്ക് മേൽ സമ്പാദിക്കാനാകുന്ന ചില തൊഴിലുകൾ താഴെ പറയുന്നവയാണ്.

  • തെങ്ങുകയറ്റം
  • ചായക്കട
  • ഊബ‍ർ, ഒല ഡ്രൈവിം​ഗ്
  • പാനി പൂരി സ്റ്റാൾ
  • ട്യൂഷൻ
  • ബ്ലോഗ് എഴുത്ത്

malayalam.goodreturns.in

English summary

Makiing Money Without Education; Annual Turnover Of This Kachori Wala Is ₹60 lakh

Even the Income Tax Department was shocked by the monthly earnings of a kachori Wala in Uttar Pradesh's Aligarh. Mukesh, a kachori Wala, earns Rs 60 lakh a year from a small shop.
Story first published: Wednesday, June 26, 2019, 7:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X