ജിയോയുടെ പേരിൽ ഉപഭോക്താക്കൾക്ക് അയയ്ക്കുന്ന വ്യാജ എസ്എംഎസുകൾ സംബന്ധിച്ച് മുന്നറിയിപ്പുമായി റിലയൻസ് ജിയോ. ടെലികോം ഓപ്പറേറ്റർ നൽകിയതായി അവകാശപ്പെടുന്ന അടുത്തിടെ പുറത്തിറങ്ങിയ വ്യാജ എസ്എംഎസ് ഉപയോക്താക്കൾക്ക് 25 ജിബിയുടെ സൗജന്യ ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്.
6 മാസത്തേക്ക് ജിയോ ദിവസവും 25 ജിബി ഡാറ്റ സൗജന്യമായി നൽകുന്നുവെന്നതാണ് വ്യാജ എസ്എംഎസ്. ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്‌ത് ഓഫർ സജീവമാക്കുന്നതിന് രജിസ്റ്റർ ചെയ്യുക എന്നും എസ്എംഎസിൽ നൽകിയിട്ടുണ്ട്. ഈ മെസേജ് ലഭിച്ച ഉപഭോക്താവ് റിലയൻസ് ജിയോയിൽ റിപ്പോർട്ടുചെയ്‌തപ്പോഴാണ് ഇത് ഒരു വ്യാജ സന്ദേശമാണെന്ന് കമ്പനി വ്യക്തമാക്കിയത്. ജിയോയുടെ പേര് ഉപയോഗിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്ന തന്ത്രമാണിത്.

ജിയോ ഇത്തരം സന്ദേശങ്ങൾ അയച്ചിട്ടില്ലെന്നും ജിയോയുടെ ഓഫറുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നിങ്ങളുടെ MyJio അപ്ലിക്കേഷനിലും http://Jio.com ലും ലഭ്യമാണെന്നും കമ്പനി വ്യക്തമാക്കി. ജിയോ അടുത്തിടെ ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് സേവനം ആരംഭിച്ചിരുന്നു.
മറ്റൊരു ജിയോ ഉപഭോക്താവ് തനിക്ക് ലഭിച്ച വാട്ട്‌സ്ആപ്പ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് ട്വീറ്റ് ചെയ്തിരുന്നു. ഇതിൽ ജിയോയുടെ മാത്രമല്ല, എയർടെൽ, വോഡഫോൺ ഐഡിയ, പേടിഎം എന്നിവയുടെ ലോഗോയും ഉണ്ടായിരുന്നു. ഒരു ലോട്ടറി നമ്പർ നൽകി, 25 ലക്ഷം രൂപയുടെ ലോട്ടറി നേടിയെന്നാണ് ഈ സന്ദേശത്തിലുണ്ടായിരുന്നത്. ഫാക്സ് വഴി പ്രചരിക്കുന്ന ഒരു കത്തിനെതിരെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് നേരത്തെ ഒരു തട്ടിപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. കത്തിൽ മുകേഷ് അംബാനിയുടെ വ്യാജ ഒപ്പുകൾ പോലും ഉണ്ടായിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
