ഗ്രാമീണ ഇന്ത്യയ്ക്ക് 5000 കോടിയുടെ പദ്ധതി: നിർണ്ണായക പ്രഖ്യാപനവുമായി അനിൽ അഗർവാൾ ഫൌണ്ടേഷൻ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഗ്രാമീണ മേഖലയ്ക്ക് 5000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് അനിൽ അഗർവാളിന് കീഴിലുള്ള വേദാന്ത ഗ്രൂപ്പ്. പോഷകാഹാരം, സ്ത്രീകളുടെയും കുട്ടികളുടേയും വികസനം, മൃഗക്ഷേമം, കായിക മേഖലയിലെ അടിസ്ഥാന നിലവാരം മെച്ചപ്പെടുത്തുക എന്നിവയ്ക്ക് വേണ്ടിയാണ് പണം ചെലവഴിക്കുക. സംസ്ഥാനത്ത് അങ്ങോളമിങ്ങോളം കൊവിഡ് മുക്ത ഗ്രാമങ്ങൾക്ക് വേണ്ടിയും ചെലവഴിക്കും.

 

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കുന്ന സമഗ്ര പദ്ധതിയുടെ വികസനത്തിനായാണ് 5000 കോടി രൂപ ചെലവഴിക്കുക. അനിൽ അഗർവാൾ ഫൌണ്ടേഷനാണ് ഇതിന്റെ ചുമതലയെന്നും ഫൌണ്ടേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. കെപിഎംജിയായിരിക്കും പദ്ധതിയുടെ പങ്കാളി.

   ഗ്രാമീണ ഇന്ത്യയ്ക്ക് 5000 കോടിയുടെ പദ്ധതി: നിർണ്ണായക പ്രഖ്യാപനവുമായി അനിൽ അഗർവാൾ ഫൌണ്ടേഷൻ

കൊവിഡിന്റെ ആഘാതം കുറയ്ക്കുന്നതിനായി സ്വസ്ത് ഗോൺ അഭിയാൻ എന്ന പേരിലുള്ള പദ്ധതിയും ഇതിന് കീഴിൽ നടപ്പിലാക്കും. കൂടാതെ സാമൂഹിക വികസനത്തിനും അടിസ്ഥാന വികസനത്തിനും രാജ്യത്തിന്റെ അവശ്യ സേവനങ്ങൾക്കും ഈ തുക ചെലവഴിക്കും. സാമൂഹിക വികസനത്തിനും ജനങ്ങളുടെ ഉന്നമനത്തിനുമായി തന്റെ സമ്പാദ്യത്തിന്റെ 75 ശതമാനത്തോളം തുക ചെലവഴിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഈ പദ്ധതി തൊഴിവസരങ്ങൾ സൃഷ്ടിക്കാനും യുവാക്കൾക്ക് നൈപുണ്യ വികസനത്തിനും സുസ്ഥിരതയും വളർച്ചയും ഉറപ്പാക്കാനും സാധിക്കും.

അനിൽ അഗർവാൾ തന്റെ സമ്പത്തിന്റെ 75 ശതമാനം സാമൂഹ്യ നന്മയ്ക്കും ജനങ്ങളുടെ ഉന്നമനത്തിനും നൽകുമെന്ന് ഇതിനകം തന്നെ പ്രതിജ്ഞ ചെയ്തിട്ടുണ്ട്. കൂടാതെ, പ്രോഗ്രാം തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുകയും യുവാക്കളെ പുനരുജ്ജീവിപ്പിക്കുകയും സ്ഥിരതയും പുരോഗതിയും കൈവരിക്കുകയും ചെയ്യും.

1000 ഗ്രാമങ്ങൾ അടങ്ങുന്ന ഗ്രാമീണ മേഖലയിൽ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ആദ്യപടിയാണ് സ്വസ്ത് ഗാവോൺ സംരംഭം. 70 ദശലക്ഷം കുട്ടികളെയും 20 ദശലക്ഷം സ്ത്രീകളെയും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന നന്ദ ഗർ പദ്ധതിക്കും ഇത് സഹായകമായിത്തീരും. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിച്ച് വരുന്ന അഗർവാൾ ഇന്ന് വെർച്വൽ പ്ലാറ്റ്ഫോം വഴി മാധ്യമങ്ങളെ അഭിസംബോധന ചെയ്തപ്പോഴായിരുന്നു ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. 24 ദശലക്ഷത്തിലെയും രാജ്യത്തെ 12 സംസ്ഥാനങ്ങളിലെയും ആയിരം ഗ്രാമങ്ങളിലായി രണ്ട് ദശലക്ഷത്തിലധികം ആളുകൾക്ക് ആരോഗ്യ സേവനങ്ങൾ നൽകുന്നതിനും പിന്തുണ നൽകുന്നതിനും ഫൗണ്ടേഷൻ പദ്ധതിയിടുന്നുണ്ട്.

 

ഓക്സിജൻ ജനറേഷൻ പ്ലാന്റുകൾ, ടെലിമെഡിസിൻ സേവനങ്ങൾ, മെഡിക്കൽ, ഡയഗ്നോസ്റ്റിക് ഇൻഫ്രാസ്ട്രക്ചർ നവീകരണം, മൊബൈൽ മെഡിക്കൽ വാൻ / ആംബുലൻസുകൾ തുടങ്ങി ജില്ലാതലത്തിലും പ്രവർത്തനങ്ങൾ ആരംഭിക്കും. വിദൂര പ്രദേശങ്ങളിൽ നടക്കുന്ന പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ വഴി പ്രതിരോധ കുത്തിവയ്പ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ഇതോടൊപ്പം നടക്കും. മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്നതിന് ജില്ല തിരിച്ച് ആശുപത്രികളിലും ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലും മെഡിക്കൽ സൌകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും വേദാന്ത വ്യക്തമാക്കി.

English summary

Anil Agarwal Foundation pledges Rs 5,000 crore for rural India

Anil Agarwal Foundation pledges Rs 5,000 crore for rural India
Story first published: Thursday, July 1, 2021, 21:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X