ഏഥര്‍ എനര്‍ജിയില്‍ വിശ്വാസമര്‍പ്പിച്ച് സച്ചിന്‍ ബന്‍സാല്‍, 35 ദശലക്ഷം ഡോളര്‍ നിക്ഷേപം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹീറോ മോട്ടോകോര്‍പ്പിന്റെ പിന്തുണയുള്ള വൈദ്യുത ഇരുചക്ര വാഹനനിര്‍മ്മാതാക്കളാണ് ഇന്ന് ഏഥര്‍ എനര്‍ജി. ബെംഗളൂരു കേന്ദ്രമായി തുടങ്ങിയ സ്റ്റാര്‍ട്ടപ്പിന്റെ വളര്‍ച്ചയും കുതിപ്പും ആരെയും അസൂയപ്പെടുത്തും. പ്രീമിയം മോഡലുകളിലൂടെ ഇരുചക്ര വൈദ്യുത വിപണി പിടിച്ചെടുക്കുകയാണ് കമ്പനിയുടെ പ്രധാന ഉദ്ദേശ്യം. ഇപ്പോള്‍ വിപണിയില്‍ പിടിമുറുക്കുന്നതിന്റെ ഭാഗമായി 35 ദശലക്ഷം ഡോളര്‍ സമാഹരിച്ചിരിക്കുകയാണ് ഏഥര്‍ എനര്‍ജി.

ഏഥര്‍ എനര്‍ജിയില്‍ വിശ്വാസമര്‍പ്പിച്ച് സച്ചിന്‍ ബന്‍സാല്‍, 35 ദശലക്ഷം ഡോളര്‍ നിക്ഷേപം

ഫ്‌ളിപ്പ്കാര്‍ട്ടിന്റെ സഹസ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍ നേതൃത്വം നല്‍കിയ ഫണ്ടിങ് റൗണ്ടിലൂടെ 35 ദശലക്ഷം ഡോളര്‍ സമാഹരിക്കാന്‍ കഴിഞ്ഞതായി കമ്പനി ശനിയാഴ്ച്ച അറിയിച്ചു. സച്ചിന്‍ ബന്‍സാലിന് പുറമെ ഹീറോ മോട്ടോര്‍കോര്‍പ്പും 12 ദശലക്ഷം ഡോളറിന്റെ പുതിയ നിക്ഷേപം നടത്തിയിട്ടുണ്ട്. ഉയര്‍ന്ന തുക കണ്ടെത്തിയ സാഹചര്യത്തില്‍ രാജ്യമെങ്ങും പദ്ധതിയിട്ടിട്ടുള്ള വിപുലീകരണ നടപടികള്‍ ഏഥര്‍ എനര്‍ജി അതിവേഗം യാഥാര്‍ത്ഥ്യമാക്കും. ഒപ്പം വൈദ്യുത പതിപ്പായ 450 എക്‌സ് സ്‌കൂട്ടറിന്റെ വിതരണവും ചടുലമാക്കും.

പറഞ്ഞുവരുമ്പോള്‍ സച്ചിന്‍ ബന്‍സാലിന്റെ ആദ്യകാല നിക്ഷേപങ്ങളില്‍ ഒന്നാണ് ഏഥര്‍ എനര്‍ജി. 2014 -ല്‍ ഏഥര്‍ എനര്‍ജിയില്‍ ഇദ്ദേഹം 0.5 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ച് 'ഏഞ്ചല്‍ ഇന്‍വെസ്റ്ററാവുകയായിരുന്നു'. ഏറ്റവും ഒടുവിലത്തെ ഫണ്ടിങ് റൗണ്ട് കൂടി പൂര്‍ത്തിയാകുമ്പോള്‍ ഏഥര്‍ എനര്‍ജിയിലുള്ള ബന്‍സാലിന്റെ മൊത്തം നിക്ഷേപം 53 ദശലക്ഷം ഡോളറാണ്. 'വരുംഭാവിയില്‍ വൈദ്യത വാഹനങ്ങള്‍ വിപണിയില്‍ തുടരും. വൈദ്യുത ശ്രേണിയില്‍ മുന്‍നിര കയ്യടക്കുകയാണ് ഏഥര്‍ എനര്‍ജിയുടെ ലക്ഷ്യവും. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സച്ചിന്‍ ബന്‍സാല്‍ കമ്പനിക്കൊപ്പമുണ്ട്. ഇദ്ദേഹത്തില്‍ നിന്നുള്ള പുതിയ നിക്ഷേപം കമ്പനിയുടെ വളര്‍ച്ചാ സാധ്യത തുറന്നുകാട്ടുകയാണ്', ഏഥര്‍ എനര്‍ജി സഹസ്ഥാപകനും സിഇഓയുമായ തരുണ്‍ മേഹ്ത്ത പറഞ്ഞു.

നിലവില്‍ ഏഥര്‍ 450 എക്‌സ്, ഏഥര്‍ 450 പ്ലസ് ഇസ്‌കൂട്ടര്‍ മോഡലുകളാണ് കമ്പനി പുറത്തിറക്കുന്നത്. വിപണനശൃഖല വിപുലപ്പെടുത്താന്‍ ഏഥര്‍ എനര്‍ജി നടപടികള്‍ സ്വീകരിച്ച് വരികയാണ്. വൈകാതെ പൂനെ, അഹമ്മദാബാദ്, മുംബൈ, ദില്ലി, കോയമ്പത്തൂര്‍, കൊച്ചി, കോഴിക്കോട്, കൊല്‍ക്കത്ത എന്നീ ഒന്‍പതു നഗരങ്ങളില്‍ ഏഥര്‍ എനര്‍ജി സാന്നിധ്യമറിയിക്കും. വരവിന് മുന്നോടിയായി ഈ നഗരങ്ങളിലെല്ലാം ഏഥര്‍ ഗ്രിഡ് സ്ഥാപിക്കാനും കമ്പനി മുന്‍കയ്യെടുക്കും. വര്‍ധിച്ച് വരുന്ന ഡിമാന്‍ഡ് മുന്‍നിര്‍ത്തി തമിഴ്‌നാട്ടിലെ ഹൊസൂരില്‍ പുതിയ നിര്‍മ്മാണശാല സ്ഥാപിക്കാനും ഏഥര്‍ എനര്‍ജിക്ക് ആലോചനയുണ്ട്. ആദ്യഘട്ടത്തില്‍ വര്‍ഷത്തില്‍ പത്തു ലക്ഷം വാഹനങ്ങള്‍ പുറത്തിറക്കാനായിരിക്കും ഹൊസൂര്‍ ശാലയില്‍ നിന്നും കമ്പനി ശ്രമിക്കുക.

Read more about: sachin bansal
English summary

Ather Energy raises $35 million in funding

Ather Energy raises $35 million in funding. Read in Malayalam.
Story first published: Saturday, November 7, 2020, 18:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X