മാരുതി സുസുക്കി കാറുകൾക്ക് വമ്പൻ ദീപാവലി ഡിസ്കൌണ്ട്; ആൾട്ടോ, വാഗൺ-ആർ, സ്വിഫ്റ്റ് ഓഫറുകൾ ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് നവരാത്രി ഉത്സവ സീസണിൽ മികച്ച വിൽപ്പനയാണ് നടത്തിയത്. കഴിഞ്ഞ മാസം ആഭ്യന്തര വിപണിയിൽ 1.66 ലക്ഷത്തിലധികം യൂണിറ്റുകളുടെ വിൽപ്പനയും കമ്പനി നടത്തി. അതിൽ 95000 യൂണിറ്റുകൾ നവരാത്രിയിലും ദസറയിലും മാത്രം വിറ്റതാണ്. ഇപ്പോഴിതാ ഉത്സവ വിൽപ്പനയുടെ വേഗത നിലനിർത്താൻ, മാരുതി സുസുക്കി നവംബറിലും നിരവധി ഡിസ്കൗണ്ടുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

 

ദീപാവലി ഓഫറുകൾ

ദീപാവലി ഓഫറുകൾ

ഈ ദീപാവലിയ്ക്ക് പുതിയ കാർ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, മാരുതി സുസുക്കി വമ്പൻ ഓഫറുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എൻട്രി ലെവൽ ആൾട്ടോയ്ക്ക് മുതൽ പ്രീമിയം ബ്രെസ്സയ്ക്ക് വരെ കമ്പനി വൻ ഡിസ്കൌണ്ട് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ കാറുകളുടെ ഡിസ്കൌണ്ട് ഓഫറുകൾ പരിശോധിക്കാം.

മാരുതി ആൾട്ടോ

മാരുതി ആൾട്ടോ

മാരുതിയുടെ സാധാരണക്കാർക്ക് താങ്ങാനാവുന്ന വാഹനമാണ് മാരുതി ആൾട്ടോ. ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയമായ കാറുകളിൽ ഒന്നാണിത്. കുറഞ്ഞ വിലയാണ് ഇതിന് കാരണം. ഈ ദീപാവലി സീസണിൽ മാരുതി സുസുക്കി 18,000 രൂപ വരെ കിഴിവാണ് ആൾട്ടോയ്ക്ക് വാഗ്ദാനം ചെയ്യുന്നത്. 15,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്.

മാരുതി എസ്-പ്രസ്സോ

മാരുതി എസ്-പ്രസ്സോ

മാരുതി സുസുക്കിയുടെ മൈക്രോ എസ്‌യുവിയാണിത്. എസ്‌യുവി സ്റ്റൈലിലുള്ള ഒരു കോം‌പാക്റ്റ് കാർ. ഈ ക്രോസ്ഓവർ ഹാച്ച്ബാക്കിന് 20000 രൂപ കിഴിവും 20000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. കൂടാതെ 6,000 രൂപയുടെ അധിക കോർപ്പറേറ്റ് ഡിസ്കൌണ്ടും ലഭ്യമാണ്.

മാരുതി കാറുകളുടെ സർവ്വീസ്, വാറന്റി കാലാവധികൾ നീട്ടി നൽകും

മാരുതി സെലെറിയോ

മാരുതി സെലെറിയോ

മാരുതി സെലെറിയോയുടെ പുതിയ മോഡൽ അടുത്ത വർഷം ആദ്യം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ മോഡലിന് ദീപാവലിയോട് അനുബന്ധിച്ച് കമ്പനി 25000 രൂപ ഡിസ്കൌണ്ടും 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 6,000 രൂപ കോർപ്പറേറ്റ് ഡിസ്കൌണ്ടും വാഗ്ദാനം ചെയ്തിട്ടുണ്ട്.

മാരുതി വാഗൺ-ആർ

മാരുതി വാഗൺ-ആർ

മാരുതിയുടെ ജനപ്രിയ ടോൾബോയ് ഹാച്ച്ബാക്കായ വാഗൺ-ആർ ഇന്ത്യൻ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട കാറാണ്. ഇന്റീരിയർ സ്പേസ് ആണ് ഈ കാറിന്റെ പ്രധാന ആകർഷണം. 10000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ടാണ് പുതിയ വാഹനം വാങ്ങുന്നവർക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 20,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ലഭിക്കും. 6,000 രൂപ വരെ കോർപ്പറേറ്റ് കിഴിവും ലഭിക്കും.

മാരുതി സ്വിഫ്റ്റ്

മാരുതി സ്വിഫ്റ്റ്

മാരുതി സ്വിഫ്റ്റ് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹാച്ച്ബാക്കുകളിൽ ഒന്നാണ്. സ്വിഫ്റ്റിന്റെ സ്പോർട്ടി ലുക്കാണ് ഉപഭോക്താക്കളെ ആകർഷിക്കുന്ന ഘടകം. 10,000 രൂപ ഡിസ്കൌണ്ടിനൊപ്പം കോർപ്പറേറ്റ് ബോണസ് എന്ന നിലയിൽ 6,000 രൂപയുടെ ഇളവും ലഭിക്കും. ഇതുകൂടാതെ, 20,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറുമുണ്ട്.

മാരുതി ഡിസയർ

മാരുതി ഡിസയർ

മാരുതി ഡിസയർ ഈ വർഷം തുടക്കത്തിൽ ഒരു ചെറിയ മാറ്റത്തിന് വിധേയമായിരുന്നു. വിൽപ്പന വർദ്ധിപ്പിക്കുന്നതിന് കമ്പനി ഡിസയറിന് ആകർഷകമായ ചില ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. 10,000 രൂപ ഡിസ്കൌണ്ടും 6,000 രൂപയുടെ കോർപ്പറേറ്റ് കിഴിവും കൂടാതെ 25,000 രൂപയുടെ എക്സ്ചേഞ്ച് ആനുകൂല്യങ്ങളാണ് കമ്പനി നൽകുക.

മാരുതി വിറ്റാര ബ്രെസ്സ

മാരുതി വിറ്റാര ബ്രെസ്സ

മാരുതി സുസുക്കിയുടെ വിറ്റാര ബ്രെസയും ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനങ്ങളിൽ ഒന്നാണ്. ബിഎസ് 6 കാലഘട്ടത്തിൽ ഡീസൽ എഞ്ചിൻ ഇല്ലാതിരുന്നിട്ടും, ബ്രെസ്സ ഇന്ത്യൻ വിപണിയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനങ്ങളിൽ ഒന്നാണ്. 10,000 രൂപയാണ് ബ്രെസ്സയ്ക്കും കമ്പനി ഡിസ്കൌണ്ട് നൽകുന്നത്. എക്സ്ചേഞ്ച് ബോണസ് 25,000 രൂപയും കോർപ്പറേറ്റ് ഇളവായി 6,000 രൂപയും ലഭിക്കും.

മാരുതി ഈക്കോ

മാരുതി ഈക്കോ

10000 രൂപ ഡിസ്കൗണ്ടിനൊപ്പം 20000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും 6,000 രൂപയുടെ കോർപ്പറേറ്റ് ബോണസുമാണ് കമ്പനി ദീപാവലിയോടനുബന്ധിച്ച് നൽകുന്നത്.

വിവാഹക്കാർക്ക് സ്വർണം വേണ്ട, വമ്പൻ ഡിസ്കൌണ്ടുകളുമായി സ്വർണവ്യാപാരികൾ പിന്നാലെ

മാരുതി എർട്ടിഗ

മാരുതി എർട്ടിഗ

ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയമായ വാഹനങ്ങളിലൊന്നാണ് മാരുതി എർട്ടിഗ. എർട്ടിഗയ്ക്ക് പ്രത്യേക ക്യാഷ് ഡിസ്കൌണ്ടോ എക്സ്ചേഞ്ച് ഓഫറോ കമ്പനി നൽകുന്നില്ല. എന്നാൽ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് 5,000 രൂപ വരെ കിഴിവ് നൽകുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ആഗസ്റ്റിൽ ഈ കാറുകൾ വാങ്ങുന്നവർക്ക് 55,000 രൂപ വരെ കിഴിവ്

English summary

Big Diwali Discount For Maruti Suzuki Cars; Alto, Wagon-R, Swift, Offers Are Here | മാരുതി സുസുക്കി കാറുകൾക്ക് വമ്പൻ ദീപാവലി ഡിസ്കൌണ്ട്; ആൾട്ടോ, വാഗൺ-ആർ, സ്വിഫ്റ്റ് ഓഫറുകൾ ഇങ്ങനെ

To keep up with the pace of festive sales, Maruti Suzuki is offering a number of discounts in November also. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X