ബജറ്റ് 2021: ഇ-കൊമേഴ്‌സ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫെബ്രുവരി ഒന്നിന് നടക്കാനിരിക്കുന്ന കേന്ദ്ര ബജറ്റ് അവതരണത്തിൽ, രാജ്യത്ത് അതിവേഗം വളരുന്ന ഇ-കൊമേഴ്സ് വിഭാഗത്തിന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി പദ്ധതികളുണ്ടാകാൻ സാധ്യത. ഇ-കൊമേഴ്‌സ് ഇറക്കുമതിക്കും കയറ്റുമതിക്കും ബൾക്ക് ക്ലിയറൻസ് സൗകര്യം വിപുലീകരിക്കുക തുടങ്ങിയ നടപടികൾ സർക്കാർ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

രാജ്യത്ത് ഇ-കൊമേഴ്‌സ് മേഖലയിൽ ഒന്നിലധികം മടങ്ങ് വർദ്ധനവുണ്ടായതിനാൽ, ഈ പ്ലാറ്റ്‌ഫോമിലൂടെ ഗണ്യമായ അളവിലുള്ള ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്. നിലവിൽ, ഇറക്കുമതിക്കാരും കയറ്റുമതിക്കാരും ഓരോ പാക്കേജിനും വ്യക്തിഗത / പ്രത്യേക ക്ലിയറൻസ് രേഖകൾ ഇന്ത്യൻ കസ്റ്റംസ് വകുപ്പിന് സമർപ്പിക്കേണ്ടതുണ്ട്. ഇത് വ്യാപാരികൾക്ക് ഇ-കൊമേഴ്‌സ് വഴി ബിസിനസ്സ് നടത്തുന്നതിന് ചെലവ് വർദ്ധിപ്പിക്കുന്നു.

കേന്ദ്ര ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന നൽകണം, കേന്ദ്രത്തിന് കത്തയച്ച് ജി സുധാകരൻ

ബജറ്റ് 2021: ഇ-കൊമേഴ്‌സ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?

ഇന്ത്യയിലെ ഇ-കൊമേഴ്‌സ് മേഖലയുടെ വളർച്ചയെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെ, ഇ-കൊമേഴ്‌സ് ഇറക്കുമതിക്കും കയറ്റുമതിക്കും ബൾക്ക് ക്ലിയറൻസ് ചെയ്യാനുള്ള സൗകര്യം ആവശ്യമാണ്. കയറ്റുമതിക്കാരുടെ അഭിപ്രായത്തിൽ, ഈ മേഖലയ്ക്കുള്ള പ്രക്രിയകൾ ലഘൂകരിക്കുന്നത് രാജ്യത്തിന്റെ കയറ്റുമതി വർദ്ധിപ്പിക്കുന്നതിന് സഹായിക്കും.

കൊറോണ വൈറസ് മഹാമാരി കാരണം ബജറ്റ് സെഷനുകളുടെ ചരിത്രത്തിൽ ആദ്യമായി ഈ വർഷം ബജറ്റ് രേഖകൾ അച്ചടിക്കില്ല. ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന അനുസരിച്ച് ബജറ്റ് രേഖകൾ ഡൌൺ‌ലോഡ് ചെയ്യുന്ന തരത്തിൽ ഉപഭോക്തൃ-സൌഹൃദ ഇന്റർഫേസ് അപ്ലിക്കേഷനാണ് മന്ത്രാലയം പുറത്തിറക്കുന്നത്.

കേന്ദ്ര ബജറ്റ് 2021: ഇത്തവണത്തെ ആരോഗ്യ ബജറ്റ് പ്രതീക്ഷകൾ

English summary

Budget 2021: Will there any announcements to promote e-commerce? | ബജറ്റ് 2021: ഇ-കൊമേഴ്‌സ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?

In the Union Budget presentation to be held on February 1, it is likely that there will be plans to promote the growth of the fast growing e-commerce sector in the country. Read in malayalam.
Story first published: Wednesday, January 27, 2021, 16:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X