ലക്സംബർഗുമായി ഉഭയകക്ഷി ധാരണാപത്രം ഒപ്പിടുന്നതിനുള്ള സെബിയുടെ ശുപാർശയ്ക്ക് കേന്ദ്രത്തിന്‍റെ അംഗീകാരം

By Ajmal MK
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇന്ത്യയും ലക്സംബർഗും തമ്മിൽ ഉഭയകക്ഷി ധാരണാപത്രം ഒപ്പിടുന്നതിനുള്ള സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(SEBI)യുടെ ശുപാർശയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.
ലക്സംബർഗിലെ ഫിനാൻഷ്യൽ ആൻഡ് കമ്മീഷൻ ഡി സർവൈലൻസ് ഡു സെക്ചർ ഫിനാൻസ്യറും തമ്മിൽ ഉഭയകക്ഷി ധാരണാ പത്രം ഒപ്പ് വെക്കുന്നതിനുള്ള സെബിയുടെ നിർദ്ദേശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകുകയായിരുന്നു.

നിക്ഷേപവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക, പരസ്പര സഹായം സാധ്യമാക്കുക, സാങ്കേതികവിദ്യ മേഖലകളിൽ മികച്ച പ്രകടനത്തിന് ആവശ്യമായ സഹായം നൽകുക, ഇന്ത്യയുടെയും ലക്സംബർഗിലെയും നിക്ഷേപ വിപണിയുമായി ബന്ധപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളും ഫലപ്രദമായി നടപ്പാക്കുക തുടങ്ങിയവയാണ് സാധാരണ പത്രത്തിലൂടെ ലക്ഷ്യമിടുന്നത്.

 ലക്സംബർഗുമായി ഉഭയകക്ഷി ധാരണാപത്രം ഒപ്പിടുന്നതിനുള്ള സെബിയുടെ ശുപാർശയ്ക്ക് കേന്ദ്രത്തിന്‍റെ അംഗീകാരം

ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് സെക്യൂരിറ്റീസ് കമ്മീഷൻസ് മൾട്ടി ലാറ്ററൽ എം ഒ യു (IOSCO MMoU) വിൽ സെബി യെപ്പോലെ സി എസ് എസ് എഫ് അംഗമാണ്. എന്നാൽ ഈ അന്താരാഷ്ട്ര സംഘടന സാങ്കേതിക സഹായം നൽകുന്നില്ല. നിർദ്ദിഷ്ട ധാരണപത്രം, നിക്ഷേപ നിയമങ്ങളുടെ ശരിയായ നിർവ്വഹണത്തിന് ശക്തമായ ചട്ടക്കൂട് നിർമ്മിക്കുന്നതിന് സഹായിക്കും.കൂടാതെ സാങ്കേതിക സഹായ പദ്ധതികളുടെ രൂപീകരണത്തിനും വഴിതെളിക്കും. ഓഹരിവിപണിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, വിഭവശേഷി വികസന പ്രവർത്തനങ്ങൾ, ജീവനക്കാർക്കുള്ള പരിശീലനം എന്നിവ സാങ്കേതിക സഹായ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

രാജ്യത്തെ നിക്ഷേപ വിപണി നിയന്ത്രിക്കുന്നതിന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ആക്ട് 1992 പ്രകാരമാണ് സെബി സ്ഥാപിതമായത്. നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കുകയും ഇന്ത്യയിലെ ഓഹരി വിപണികൾ പ്രോത്സാഹിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് സെബിയുടെ ലക്ഷ്യം. ലക്സംബർഗ് ലെ ഒരു പൊതു നിയമസംവിധാനം ആയ ഫിനാൻഷ്യൽ ആൻഡ് കമ്മീഷൻ ഡി സർവൈലൻസ് ഡു സെക്ചർ ഫിനാൻസ്യറിന് ഭരണപരവും സാമ്പത്തികവുമായ സ്വയംഭരണാധികാരം ഉണ്ട്. 1998 ഡിസംബർ 23 ന് സ്ഥാപിതമായ സി എസ് എഫ്, ഇൻഷുറൻസ് മേഖല ഒഴികെ ലക്സംബർഗ് സാമ്പത്തിക മേഖലയുടെ മേൽനോട്ടം നിർവഹിച്ചു വരുന്നു.

നിങ്ങളുടെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിൽ 500 രൂപ ഉണ്ടോ ? ഇല്ലെങ്കിൽ ഇന്ന് മുതൽ പിഴനിങ്ങളുടെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിൽ 500 രൂപ ഉണ്ടോ ? ഇല്ലെങ്കിൽ ഇന്ന് മുതൽ പിഴ

English summary

Center approves SEBI's recommendation to sign bilateral MoU with Luxembourg

Center approves SEBI's recommendation to sign bilateral MoU with Luxembourg
Story first published: Thursday, December 10, 2020, 19:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X