ആമസോണും ഫ്‌ലിപ്കാര്‍ട്ടും അല്ല... വരുന്നു 'ദേശി' ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം; കേന്ദ്ര സര്‍ക്കാര്‍ നീക്കം ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇ കൊമേഴ്‌സ് മേഖലയില്‍ ആമസോണിനേയും ഫ്‌ലിപ്കാര്‍ട്ടിനേയും വെല്ലാന്‍ ആരുമില്ലാത്ത സ്ഥിതിയാണ്. ആമസോണ്‍ നേരത്തേ തന്നെ അമേരിക്കന്‍ കമ്പനിയാണ്. ഫ്‌ലിപ്കാര്‍ട്ട് ഇന്ത്യന്‍ കമ്പനി ആയിരുന്നെങ്കിലും പിന്നീട് അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ട് ഭൂരിപക്ഷ ഓഹരികള്‍ സ്വന്തമാക്കി.

ഇന്ത്യന്‍ കമ്പനിയായ സ്‌നാപ് ഡീല്‍ ഒരു ഘട്ടത്തില്‍ വലിയ വളര്‍ച്ച നേടിയിരുന്നെങ്കിലും ഇപ്പോള്‍ ആമസോണിനും ഫ്‌ലിപ്കാര്‍ട്ടിനും ഒപ്പം നില്‍ക്കാന്‍ മറ്റാരുമില്ലാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം തുടങ്ങുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. വിശദാംശങ്ങള്‍ നോക്കാം...

ഡിപിഐഐടി

ഡിപിഐഐടി

ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ദ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡ്- അതാണ് ഡിപിഐഐടി. ഇത് ഒരു സര്‍ക്കാര്‍ സംവിധാനമാണ്. ഡിപിഐഐടിയുടെ നേതൃത്വത്തില്‍ ഒരു 11 അംഗ സ്റ്റിയറിങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് ഇപ്പോള്‍.

ഒഎന്‍ഡിസി

ഒഎന്‍ഡിസി

ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് (ഒഎന്‍ഡിസി) എന്ന പുതിയ സംരംഭത്തിനായി നയ രൂപീകരണവും നടപ്പിലാക്കലും ഒക്കെയാണ് സ്റ്റിയറിങ് കമ്മിറ്റിയുടെ ചുമതല. ചുരുക്കിപ്പറഞ്ഞാല്‍ ഒഎന്‍ഡിസി എന്നത് ഒരു പുതിയ ഇ കോമേഴ്‌സ് ബിസിനസ് പ്ലാറ്റ്‌ഫോം ആണ്. അതും സര്‍ക്കാരിന്റെ പിന്തുണയോടെയുള്ള പ്ലാറ്റ്‌ഫോം.

ലക്ഷ്യങ്ങള്‍

ലക്ഷ്യങ്ങള്‍

ഇ കൊമേഴ്‌സ് മേഖലയിലെ തട്ടിപ്പുകള്‍ അവസാനിപ്പിക്കുക എന്നത് തന്നെയാണ് പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്. അതുപോലെ എല്ലാവര്‍ക്കും പക്ഷപാതരഹിതമായ അവസരം ലഭ്യമാക്കുകയും ചെയ്യു. വില്‍പനക്കാര്‍ക്ക് മാത്രമല്ല, ഉപഭോക്താക്കള്‍ക്കും ഇ കൊമേഴ്‌സ് മേഖലയിലേക്ക് എളുപ്പത്തിലുള്ള പ്രവേശനം സാധ്യമാക്കും.

ആദ്യഘട്ടം മാത്രം

ആദ്യഘട്ടം മാത്രം

എന്തായാലും വളരെ പെട്ടെന്ന് തന്നെ സര്‍ക്കാരിന്റെ കീഴിലുള്ള ഒരു ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം പ്രാബല്യത്തില്‍ വന്നേക്കില്ല. ആദ്യഘട്ട പരിപാടികളാണ് തുടങ്ങിയിട്ടുള്ളത്. പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇത്തരത്തിലുള്ള ഒരു തുറന്ന പ്ലാറ്റ്‌ഫോമിന്റെ സാധ്യത തേടുകയുള്ളൂ എന്നാണ് വിവരം.

ആരൊക്കെയുണ്ട്

ആരൊക്കെയുണ്ട്

ഒഎന്‍ഡിസിയുടെ പൈലറ്റ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയെ ആണ് ഡിപിഐഐടി ഏല്‍പിച്ചിട്ടുള്ളത്. ഡിപിഐഐടിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരിക്കും സ്റ്റിയറിങ് കമ്മിറ്റിയെ നയിക്കുക. വാണിജ്യ മന്ത്രാലയത്തിന്റേയും ഐടി- ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിന്റേയും വ്യവസായ മന്ത്രാലയത്തിന്റേയപും നിതി ആയോഗിന്റേയും പ്രതിനിധികള്‍ ഇതില്‍ ഉണ്ടായിരിക്കും.

English summary

Central Government ot develope and Open e-Commerce platform- Report

Central Government ot develope and Open e-Commerce platform- Report
Story first published: Saturday, November 28, 2020, 18:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X