വീണ്ടെടുക്കൽ വേഗത്തിലാക്കി ചൈന, 2020 ൽ ചൈനയുടെ സമ്പദ്‌വ്യവസ്ഥ 2.3% വളർച്ചയിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് മഹാമാരി ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളെ ഇപ്പോഴും ആക്രമിച്ചു കൊണ്ടിരിക്കെ, കൊറോണയുടെ ഉത്ഭവ സ്ഥാനമായ ചൈനയിൽ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ വർഷം പ്രതീക്ഷിച്ചതിലും കൂടുതൽ വളർച്ച കൈവരിച്ചു. ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ 2020 ൽ 2.3 ശതമാനം വള‌ർച്ച കൈവരിച്ചു. തിങ്കളാഴ്ച പുറത്തിറക്കിയ സർക്കാർ സ്ഥിതിവിവരക്കണക്കുകൾ പ്രകാരമാണിത്.

വാർഷിക വളർച്ച

വാർഷിക വളർച്ച

10 വ‍ർഷത്തിനിടയിലെ ചൈനയുടെ ഏറ്റവും മന്ദഗതിയിലുള്ള വാർഷിക വളർച്ചാ നിരക്കാണിത്. 1976 മുതൽ രാജ്യത്തിന് മോശമായ ഒരു വർഷമുണ്ടായിട്ടില്ല. എന്നാൽ നിലവിലെ സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധിയുടെ സമയത്ത് ജിഡിപി 1.6 ശതമാനം ചുരുങ്ങി. മിക്ക ലോക സമ്പദ്‌വ്യവസ്ഥകളെയും മാന്ദ്യത്തിലേക്ക് തള്ളിവിട്ട കഴിഞ്ഞ വർഷത്തിൽ, ചൈന വ്യക്തമായ മുന്നേറ്റം തന്നെ നടത്തി.

ഐ‌എം‌എഫ് പ്രവചനം

ഐ‌എം‌എഫ് പ്രവചനം

ഉദാഹരണത്തിന്, 2020 ൽ ചൈനയുടെ സമ്പദ്‌വ്യവസ്ഥ 1.9 ശതമാനം വളർച്ച നേടുമെന്ന് അന്താരാഷ്ട്ര നാണയ നിധി പ്രവചിച്ചു. ഐ‌എം‌എഫ് വളരുമെന്ന് പ്രതീക്ഷ അ‍ർപ്പിച്ചിരുന്ന ഒരേയൊരു പ്രധാന ലോക സമ്പദ്‌വ്യവസ്ഥയായിരുന്നു ചൈന. എന്നാൽ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് രാജ്യം കാഴ്ച്ച വച്ചതെന്ന് ചൈനയിലെ നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ വക്താവ് നിംഗ് ജിഷെ ബീജിംഗിൽ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.

ഇടിവ്

ഇടിവ്

സമ്പദ്‌വ്യവസ്ഥയ്ക്ക് ചരിത്രപരമായ തിരിച്ചടി നേരിട്ടതോടെ പതിറ്റാണ്ടുകൾക്ക് ശേഷം രാജ്യം കഴിഞ്ഞ വർഷം വളർച്ചാ ലക്ഷ്യം റദ്ദാക്കി. ആദ്യ പാദത്തിൽ ജിഡിപി ഏകദേശം 7% കുറഞ്ഞു. കാരണം വൈറസ് പടരുന്നതിനെ തുട‍ർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ പൂട്ടിയിട്ടിരുന്നു. അതിനുശേഷം, അടിസ്ഥാന സേവന പദ്ധതികളിലൂടെയും പൗരന്മാർക്കിടയിൽ ചെലവ് വർദ്ധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളും വാ​ഗ്ദാനം ചെയ്ത് വളർച്ച കൈവരിക്കാൻ സർക്കാർ ശ്രമിച്ചു.

വീണ്ടെടുക്കൽ വേ​ഗത

വീണ്ടെടുക്കൽ വേ​ഗത

ഈ വർഷം അവസാന പാദത്തിൽ ചൈനയിലെ വീണ്ടെടുക്കലിന്റെ വേഗത വർദ്ധിച്ചു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇത് 6.5 ശതമാനം വർധിച്ചു. മൂന്നാം പാദത്തിൽ രേഖപ്പെടുത്തിയ 4.9% വളർച്ചയേക്കാൾ വേഗത്തിലായിരുന്നു ഇത്. വ്യാവസായിക ഉൽ‌പാദനം വളർച്ചയുടെ ഒരു വലിയ ഘടകമാണ്, ഡിസംബറിൽ ഇത് 7.3 ശതമാനം ഉയർന്നു.

സാമ്പത്തിക വള‍ർച്ച

സാമ്പത്തിക വള‍ർച്ച

വ്യാപാരവും രാജ്യത്ത് ശക്തമാണ്. കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ചൈനയുടെ മൊത്തം മിച്ചം 535 ബില്യൺ ഡോളറിലെത്തി. 2019 നെ അപേക്ഷിച്ച് 27 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള ആളുകൾ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിനാൽ ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങളുടെ ഡിമാൻഡ് ഉയ‍ർന്നത് രാജ്യത്തിന് നേട്ടമായെന്ന് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടി.

English summary

China accelerates recovery, China's economy to grow by 2.3% by 2020 | വീണ്ടെടുക്കൽ വേഗത്തിലാക്കി ചൈന, 2020 ൽ ചൈനയുടെ സമ്പദ്‌വ്യവസ്ഥ 2.3% വളർച്ചയിൽ

In China, the birthplace of the corona, the economy grew faster than expected last year. Read in malayalam.
Story first published: Monday, January 18, 2021, 14:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X