കൊറോണ പ്രതിസന്ധി: കൊക്കക്കോളയിലും കൂട്ടിപ്പിരിച്ചുവിടൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് മഹാമാരി വിൽപ്പനയെ ബാധിച്ചതോടെ കൊക്കക്കോള കമ്പനി ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ബിസിനസ് യൂണിറ്റുകളുടെ എണ്ണം കുറയ്ക്കാനും കമ്പനി തീരുമാനിച്ചതാണ് വിവരം.

 

അമേരിക്ക, കാനഡ, പോർട്ടോ റിക്കോ എന്നിവിടങ്ങളിലെ നാലായിരം പേർക്ക് ബയ്ഔട്ട് ഓഫർ നൽകും. പിന്നാലെ മറ്റ് രാജ്യങ്ങളിലും ഈ നടപടി ഉണ്ടാകും. ഇത് സ്വീകരിക്കുന്നവരുടെ എണ്ണം പിരിച്ചുവിടപ്പെടുന്നവരുടെ എണ്ണം കുറയ്ക്കും.

9000 ജോലികൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങി എമിറേറ്റ്സ് എയർലൈൻസ്

കൊറോണ പ്രതിസന്ധി: കൊക്കക്കോളയിലും കൂട്ടിപ്പിരിച്ചുവിടൽ

ആകെ 86200 ജീവനക്കാരാണ് 2019 ഡിസംബർ 31 ലെ കണക്ക് പ്രകാരം കമ്പനിയിൽ ജോലി ചെയ്തത്. ഇതിൽ 10100 പേരും അമേരിക്കയിലാണ് ജോലി ചെയ്തത്. നിലവിൽ 17 ഓപ്പറേറ്റിങ് യൂണിറ്റുകളാണ് കമ്പനിക്ക് ലോകമാകെ ഉള്ളത്. ഇത് ഒൻപതാക്കി കുറയ്ക്കാനും തീരുമാനമുണ്ട്.

ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള സാമ്പത്തിക പാദത്തിൽ കൊക്കക്കോളയ്ക്ക് വിൽപ്പനയിൽ 28 ശതമാനം ഇടിവാണ് നേരിട്ടത്. 7.2 ബില്യൺ ഡോളറിന്റെ വിൽപ്പനയാണ് ഈ സമയത്ത് നടന്നത്. കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് വിൽപ്പന കുറഞ്ഞതോടെ നിരവധി കമ്പനികളാണ് ജീവനക്കാരെ വെട്ടിക്കുറച്ചിട്ടുള്ളത്. ചില കമ്പനികൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളായ സ്വിഗി, സൊമാറ്റോ തുടങ്ങിയവ ഒന്നിലധികം തവണ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

ഐടി കമ്പനികളിൽ കൂട്ടപ്പിരിച്ചുവിടൽ; ഈ കമ്പനികളിലാണോ നിങ്ങൾക്ക് ജോലി?

English summary

Corona Crisis: Layoff in Coca-Cola | കൊറോണ പ്രതിസന്ധി: കൊക്കക്കോളയിലും കൂട്ടിപ്പിരിച്ചുവിടൽ

The Coca-Cola Company is reportedly planning to lay off thousands of employees as the Covid affects sales. Read in malayalam.
Story first published: Sunday, August 30, 2020, 14:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X