2020ൽ ബിഎസ്ഇ സെൻസെക്സിലും നിഫ്റ്റി 50 ലും 30 ശതമാനം ഇടിവ് രേഖപ്പെടുത്തിയതോടെ സർക്കാർ ഉടമസ്ഥതയിലുള്ള ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്കും (എൽഐസി) കനത്ത നഷ്ടം. കഴിഞ്ഞ രണ്ടര മാസത്തിനിടെ ഏകദേശം 1.9 ട്രില്യൺ രൂപയുടെ നഷ്ടമാണ് എൽഐസിയ്ക്ക് ഉണ്ടായിരിക്കുന്നത്. വലിയ ഇക്വിറ്റി നിക്ഷേപം നടത്തുന്നതിന് പേരുകേട്ട എൽഐസിയ്ക്ക് നിരവധി ലിസ്റ്റുചെയ്ത കമ്പനികളിൽ നിക്ഷേപമുണ്ട്. നിയമനിർമ്മാണ മാറ്റങ്ങൾക്കും റെഗുലേറ്ററി അംഗീകാരങ്ങൾക്കും വിധേയമായി സർക്കാർ എൽഐസിയെ ലിസ്റ്റുചെയ്യാനുള്ള പദ്ധതികൾ തയ്യാറാക്കുന്ന സമയത്താണ് ഇത്രയും വലിയ നഷ്ടമുണ്ടായിരിക്കുന്നത്.
എൽഐസിയുടെ നഷ്ടം
2019 ഡിസംബർ അവസാനത്തോടെ ലിസ്റ്റുചെയ്ത കമ്പനികളിലെ ഇൻഷുറർ ഹോൾഡിംഗുകളുടെ മൂല്യം 6.02 ട്രില്യൺ രൂപയായിരുന്നു, ഇത് ഇപ്പോൾ 4.14 ട്രില്യൺ രൂപയായി കുറഞ്ഞു. 1.88 ട്രില്യൺ അഥവാ 31 ശതമാനത്തിന്റെ നഷ്ടമാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ബാങ്കുകൾ, നോൺ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ (എൻബിഎഫ്‌സി), ഇൻഷുറൻസ് കമ്പനികൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. 30 ശതമാനം അല്ലെങ്കിൽ 56,810 കോടി രൂപയാണ് ഈ മേഖലകളിൽ നഷ്ടമായത്.
വിവിധ മേഖലകളിലെ നഷ്ടം
ഓയിൽ ആൻഡ് ഗ്യാസ് (36,020 കോടി രൂപ), സിഗരറ്റ് നിർമ്മാതാക്കൾ (17,374 കോടി രൂപ), വിവരസാങ്കേതികവിദ്യ (15,826 കോടി രൂപ), ലോഹങ്ങൾ (12,045 കോടി രൂപ), വാഹനങ്ങൾ (11,329 കോടി രൂപ), അടിസ്ഥാന സൌകര്യങ്ങൾ (10,669 കോടി രൂപ) എന്നിവയാണ് മറ്റ് മേഖലകൾ. സേവനങ്ങളുമായി ബന്ധപ്പെട്ട മേഖലകളാണ് കോവിഡ് -19 മൂലം ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നത്.
കോവിഡ് 19 ബാധിക്കുന്ന മേഖലകൾ
കാർഷിക മേഖല വലിയ തോതിൽ ബാധിക്കപ്പെടാതെ തുടരും, അതേസമയം വിതരണ പ്രശ്‌നമുണ്ടാകും. സേവനങ്ങൾക്കുള്ളിലും, ആഘാതത്തിനായി ഉപവിഭാഗങ്ങളുണ്ട്. ടെലികോം വലിയ തോതിൽ ബാധിക്കപ്പെടില്ലെങ്കിലും ഹോട്ടലുകൾ, യാത്രകൾ, ടൂറിസം എന്നിവയെ ബാധിക്കും. ഇതെല്ലാം എൽഐസി ഉൾപ്പെടെയുള്ള നിക്ഷേപകരുടെ ഭാഗ്യത്തെയും ബാധിക്കുമെന്ന് ഇക്കണോമിക്സ് റിസേർച്ചിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ജി. ചോക്കലിംഗം ബിസിനസ് സ്റ്റാൻഡേർഡിനോട് വിശദീകരിച്ചു.
വരും മാസങ്ങളിൽ
അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ കോവിഡ് 19 ന്റെ സമ്പദ്‌വ്യവസ്ഥയെയും ഇന്ത്യയെയും ബാധിക്കുന്നത് സംബന്ധിച്ച് വ്യക്തത ഉണ്ടാകുന്നതുവരെ ആഭ്യന്തരവും വിദേശിയുമായ നിക്ഷേപം കുറയുമെന്ന് വിദഗ്ധർ പറയുന്നു. അത് വീണ്ടും ഇന്ത്യൻ വിപണികളെ സമ്മർദ്ദത്തിലാക്കും. വിദേശ പോര്ട്ട്ഫോളിയൊ നിക്ഷേപകർ (എഫ്പിഐ) വൈറസ് ഭയവും എണ്ണവിലയിലുണ്ടായ തകർച്ചയും കാരണം ഓഹരികൾ വിറ്റഴിച്ചു കൊണ്ടിരിക്കുകയാണ്. ആരോഗ്യ ഭീഷണി ഉയർന്നു കഴിഞ്ഞാൽ വിപണികൾ ഉടൻ വീണ്ടെടുക്കില്ലെന്നും വിദഗ്ധർ പറയുന്നു.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
