യുഎസ്-ഇറാൻ സംഘർഷങ്ങളെച്ചൊല്ലി വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിലാണ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത്. തിങ്കളാഴ്ച വ്യാപാരത്തിൽ തുടക്കത്തിൽ രൂപയുടെ മൂല്യം 31 പൈസ കുറഞ്ഞ് 72.11 ആയി. സൈനിക മേധാവി കാസെം സൊലൈമാനിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാൻ ഇറാൻ ശ്രമിച്ചാൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച വ്യക്തമാക്കിയതിനെ തുടർന്നാണ് രൂപയുടെ മൂല്യം ഇന്ന് കുത്തനെ ഇടിഞ്ഞത്.
ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവ് അമേരിക്കയും ഇറാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ കാരണമാണെന്ന് ഫോറെക്സ് വ്യാപാരികൾ പറഞ്ഞു. ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ 72.03 എന്ന നിലയിൽ ദുർബലമായ നിലയിൽ തുറന്ന വിപണിയിൽ രൂപ യുഎസ് ഡോളറിനെതിരെ 72.11 ലേക്ക് ഇടിഞ്ഞു. മുൻ ക്ലോസിംഗിനെ അപേക്ഷിച്ച് 31 പൈസ കുറവാണിത്.

യുഎസ് ഡോളറിനെതിരെ വെള്ളിയാഴ്ച 71.80 രൂപയായി കുറഞ്ഞിരുന്നു. യുഎസ് സൈനികരെ പുറത്താക്കാനുള്ള നടപടി സ്വീകരിച്ചാൽ ഇറാഖിന്മേൽ ഉപരോധം ഏർപ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു.
ആഗോള മാനദണ്ഡമായ ബ്രെൻറ് ക്രൂഡ് ഓയിൽ ബാരലിന് 70.59 യുഎസ് ഡോളറിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 2.90 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓഹരി വിപണിയിലും ഇന്ന് നഷ്ട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്; ഓഹരി വിപണിയിൽ ഇന്നും കനത്ത നഷ്ടം
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications