2021 ക്രിപ്റ്റോ കറന്‍സികളെ സംബന്ധിച്ച് സുവര്‍ണ കാലഘട്ടമായിരുന്നു. ബിറ്റ് കോയിനും എഥീരിയവും പോലെയുള്ള ക്രിപ്റ്റോ കറന്‍സികളെ നിക്ഷേപക ലോകം ഏറ്റെടുത്ത നാളുകള്‍. ഉയര്‍ച്ച താഴ്ചകള്‍ ഏറെയുണ്ടായെങ്കിലും ക്രിപ്റ്റോ കറന്‍സികളുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന് മുന്നോട്ട് കുതിച്ചു. ഇതോടെ ക്രിപ്റ്റോ കറന്‍സികളെ ഡിജിറ്റല്‍ ആസ്തിയായി അംഗീകരിക്കുന്ന സാഹചര്യം ഉടലെടുത്തു.
എന്നാല്‍ അടുത്തിടെയായി ക്രിപ്റ്റോയില്‍ നേരിടുന്ന തിരിച്ചടി കനത്തതാണ്. ക്രിപ്റ്റോ കറന്‍സികളുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 1 ട്രില്യന്‍ ഡോളറിനും താഴേക്ക് വീണു. സൂക്ഷ്മമായി പരിശോധിച്ചാല്‍ മുന്‍ കാലഘട്ടങ്ങളേക്കാള്‍ ഗുരുതരമായ പ്രതിസന്ധിയാണ് ക്രിപ്റ്റോ ലോകം ഇത്തവണ നേരിടുന്നതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
കനത്ത തിരിച്ചടി
തിങ്കളാഴ്ച നടന്ന വ്യാപാരത്തില്‍ കനത്ത തിരിച്ചടിയാണ് ബിറ്റ്കോയിന് നേരിടേണ്ടി വന്നത്. ഇന്നലെ മാത്രം 17 ശതമാനം ഇടിവാണ് ബിറ്റ്കോയിനില് രേഖപ്പെടുത്തിയത്. ഇതോടെ 22,603 ഡോളര്‍ നിലവാരത്തിലേക്ക് ക്രിപ്റ്റോ കറന്‍സി വീണു. ഇത് ഒന്നര വര്‍ഷത്തിനിടയിലെ താഴ്ന്ന നിലവാരമാണ്. ക്രിപ്റ്റോ വായ്പാ ദാതാവായ സെല്‍സിയസ് നെറ്റ്വര്‍ക്ക്, പണം മടക്കിവാങ്ങുന്നത് മരവിപ്പിച്ചതാണ് കനത്ത തിരിച്ചടിക്കുള്ള വഴിതെളിച്ചത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ തീര്‍ത്തും സുരക്ഷിതമായ അമേരിക്കന്‍ കടപ്പത്രങ്ങളിലെ ആദായം വര്‍ധിക്കുന്നതാണ് ക്രിപ്റ്റോ കറന്‍സികള്‍ക്ക് വെല്ലുവിളിയാകുന്നത്.
അപൂര്‍വത
അതേപോലെ, മൈനിങ് ചെയ്യുന്നവര്‍ അല്‍ഗോരിതം കണക്കുകള്‍ നിര്‍ധാരണം ചെയ്ത് സ്വീകരിക്കുന്ന ക്രിപ്റ്റോ കറന്‍സികളുടെ എണ്ണവും ഇതില്‍ രേഖപ്പെടുത്താവുന്ന ഇടപാടുകളുടെ വിവരങ്ങളും ഓരോ നാലു വര്‍ഷം കൂടുമ്പോഴും പകുതിയാവും. ഇത്തരം സന്ദര്‍ഭങ്ങളില്‍ 'പരാബോളിക് റാലി' ക്കും നാന്ദികുറിക്കാറുണ്ട്. എന്നാല്‍ തൊട്ടു മുന്നത്തെ ഉയര്‍ന്ന നിലവാരത്തേക്കാള്‍ മുകളിലായിരിക്കും അടുത്ത തവണത്തെ ഉച്ചസ്ഥാനം രേഖപ്പെടുത്തുക. ഇത്തരത്തില്‍ സംഭവിക്കുമ്പോള്‍ മുമ്പുള്ള താഴ്ന്ന നിലവാരത്തിലേക്ക് വീണ്ടും ക്രിപ്റ്റോയുടെ വില ഇടിയാറുമില്ല.
അസ്വാഭാവികത
ക്രിപ്റ്റോ കറന്‍സി വിലയുടെ കുതിപ്പില്‍ തൊട്ടുമുമ്പത്തെ ചക്രഗതിയില്‍ എത്ര വൈകിയാണ് പ്രവേശിക്കുന്നതെങ്കിലും ക്ഷമയോടെ നാലു വര്‍ഷം കാത്തിരുന്നാല്‍ ലാഭത്തിലേക്ക് എത്തുമായിരുന്നു. എന്തിനേറെ ആ പരിവൃത്തിയുടെ ഉച്ചസ്ഥായിലാണ് ക്രിപ്റ്റോ വാങ്ങുന്നതെങ്കില്‍ പോലും ലാഭം നേടാമെന്നതായിരുന്നു ഇതുവരെയുള്ള ചരിത്രം കാണിക്കുന്നത്. എന്നാല്‍ നിലവില്‍ ബിറ്റ് കോയിനില്‍ നേരിടുന്ന തകര്‍ച്ചയില്‍ 19,511 ഡോളര്‍ നിലവാരം ഭേദിക്കപ്പെടുന്നുണ്ടെങ്കില് ഈ ഗതകാല ചരിത്രവും മാറ്റിക്കുറിക്കേണ്ടി വരും. നിലവിലെ ബിറ്റ് കോയിന്റെ വിപണി വിലയില്‍ നിന്നും 10 ശതമാനം മാത്രം അകലെയാണിത്.
ആഖ്യാനത്തിനും മങ്ങല്‍
ക്രിപ്റ്റോ കറന്‍സികളെ ഭാവിയുടെ സമ്പത്തായി കണക്കാക്കി ദീര്‍ഘകാല നിക്ഷേപ ആസ്തിയെന്ന പരിഗണനയും പ്രാധാന്യവും ഒരു പരിധിവരെ നേടിയെടുക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ സമീപകാല ക്രിപ്റ്റോ കറന്‍സിയിലെ തിരിച്ചടികള്‍ ബിറ്റ്കോയിന്റെ ദീര്‍ഘകാല നിക്ഷേപ സാധ്യതകളുടെ ആഖ്യാനത്തേയും ദോഷകരമായി ബാധിച്ചു. അതായത് തുടര്‍ച്ചയായി നിക്ഷേപം ആകര്‍ഷിക്കുവാനും ആവര്‍ത്തിച്ചു ലാഭം നേടാവുന്ന ചാക്രികതയുടെ ശേഷിയും ചോദ്യം ചെയ്യപ്പെടുന്നു. ബിറ്റ്കോയിന് 18,000 നിലവാരത്തിലേക്ക് കൂപ്പുകുത്തിയാല്‍ അന്ത്യമായി എന്നല്ല. മറിച്ച് ദീര്‍ഘകാല നിക്ഷേപ ആസ്തിയെന്ന വിശേഷണത്തിനുള്ള അര്‍ഹത നഷ്ടമായേക്കുമെന്നാണ് വിലയിരുത്തല്‍.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ക്രിപ്റ്റോ കറന്‍സിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
