റെക്കോഡ് ഉയരം മറികടക്കാന്‍ കാത്തിരിപ്പ് തുടരുന്നു; നിഫ്റ്റിയുടെ ഊര്‍ജം നഷ്ടപ്പെടുകയാണോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏറിയ പങ്കും അനിശ്ചിതാവസ്ഥയാണ് പ്രകടിപ്പിച്ചതെങ്കിലും അവസാന ഘട്ടത്തില്‍ നേരിട്ട വില്‍പന സമ്മര്‍ദത്തില്‍ നഷ്ടത്തോടെയാണ് പ്രധാന സൂചികകള്‍ വ്യാഴാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയുടെ അടിസ്ഥാന സൂചികയായ സെന്‍സെക്‌സ് 230 പോയിന്റ് ഇടിഞ്ഞ് 61,751-ലും എന്‍എസ്ഇയുടെ മുഖ്യ സൂചികയായ നിഫ്റ്റി 66 പോയിന്റ് താഴ്ന്ന് 18,344-ലും ക്ലോസ് ചെയ്തു.

 

ഓട്ടോമൊബീല്‍

ആഗോള വിപണികളിലെ സമ്മിശ്രഫലത്തെ തുടര്‍ന്ന് നേരിയ നഷ്ടത്തോടെയാണ് നിഫ്റ്റി സൂചികയില്‍ ഇന്നു വ്യാപാരം പുനരാരംഭിച്ചത്. തുടര്‍ന്ന് 18,400 നിലവാരം മറികടക്കാന്‍ ശ്രമിച്ചെങ്കിലും 18,417-ല്‍ ഇന്നത്തെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി താഴേക്കിറങ്ങി. തുടര്‍ന്ന് അവസാനഘട്ടം വരെയും 18,350 നിലവാരത്തില്‍ നിഫ്റ്റി സൂചിക തങ്ങിനിന്നു. എന്നാല്‍ അവസാന നിമിഷങ്ങളില്‍ ഓട്ടോമൊബീല്‍, പവര്‍ വിഭാഗം ഓഹരികളിലെ തിരിച്ചടി കാരണം നേരിട്ട സമ്മര്‍ദത്തില്‍ 18,312-ലേക്ക് സൂചിക വീഴുകയായിരുന്നു. ആകെ 105 പോയിന്റ് പരിധിക്കുള്ളിലാണ് വ്യാഴാഴ്ചത്തെ വ്യാപാരത്തില്‍ നിഫ്റ്റി തുടര്‍ന്നത്.

Also Read: 7 ദിവസമായി ഈ പെന്നി ഓഹരി അപ്പര്‍ സര്‍ക്യൂട്ടില്‍; വില 25 കടന്നു; അടുത്ത സ്റ്റോപ്പ് 100 രൂപയിലാണോ?Also Read: 7 ദിവസമായി ഈ പെന്നി ഓഹരി അപ്പര്‍ സര്‍ക്യൂട്ടില്‍; വില 25 കടന്നു; അടുത്ത സ്റ്റോപ്പ് 100 രൂപയിലാണോ?

നിഫ്റ്റിയില്‍ ഇനിയെന്ത് ?

നിഫ്റ്റിയില്‍ ഇനിയെന്ത് ?

താഴേക്ക് വീഴാനുള്ള പ്രവണതയും ചാഞ്ചാട്ടവും ഇന്നത്തെ വ്യാപാരത്തില്‍നിടെ നിഫ്റ്റി സൂ,ചികയില്‍ പ്രകടമായിരുന്നു. ക്ലോസിങ് അടിസ്ഥാനത്തില്‍ സൂചികയുടെ 18,300 മേഖലയിലെ പ്രധാന സപ്പോര്‍ട്ട് നിലവാരം കാത്തുസൂക്ഷിക്കാന്‍ ബുള്ളുകള്‍ക്ക് സാധിച്ചു. അതേസമയം നിഫ്റ്റിയുടെ ദിവസ ചാര്‍ട്ടില്‍ ടെക്‌നിക്കല്‍ സൂചകമായ ആര്‍എസ്‌ഐ (14), ബെയറിഷ് തിരുത്തലിലേക്ക് കടന്നതായി കാണാനാകും. അതിനാല്‍ അടുത്തഘട്ടം വ്യാപാരത്തില്‍ 18,300 നിലവാരം തകര്‍ക്കപ്പെട്ടാല്‍ 18,100/ 18,000 നിലവാരത്തിലേക്ക് നിഫ്റ്റി തിരുത്തപ്പെടാം. അതുപോലെ മുകളിലേക്ക് 18,450 നിലവാരത്തില്‍ സൂചികയ്ക്ക് പ്രതിരോധവും പ്രതീക്ഷിക്കാം.

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

എന്‍എസ്ഇയില്‍ ഇന്നു ക്രയവിക്രയം ചെയ്യപ്പെട്ട ആകെ 2,182 ഓഹരികളില്‍ 643 എണ്ണം മാത്രമാണ് നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. ബാക്കിയുള്ളവയില്‍ 1,166 ഓഹരികളും നഷ്ടം നേരിട്ടു. ഇതോടെ എന്‍എസ്ഇയില്‍ നേട്ടവും നഷ്ടവും കുറിച്ച ഓഹരികള്‍ തമ്മിലുള്ള അനുപാതം (എഡി റേഷ്യോ) 0.63-ലേക്ക് താഴ്ന്നു.

അതേസമയം വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന ഇന്ത്യാ വിക്സ് (VIX) സൂചിക 1.5 ശതമാനം തിരുത്തല്‍ നേരിട്ട് 14.88-ലേക്ക് താഴ്ന്നു. വിക്സ് നിരക്ക് 15-നും താഴെ തുടരുന്നത് ബുള്ളുകളുടെ ആത്മവിശ്വാസത്തെ സൂചിപ്പിക്കുന്നതാണെങ്കിലും എഡി റേഷ്യോ 1-ന് താഴെ തുടരുന്നത് തലവേദനയുമാകുന്നു.

എന്‍എസ്ഇ

എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 2 എണ്ണം ഒഴികെ ബാക്കിയുള്ളതെല്ലാം നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി പിഎസ്‌യു ബാങ്ക്, റിയാല്‍റ്റി സൂചികകളാണ് വ്യാഴാഴ്ച നേട്ടം കരസ്ഥമാക്കിയത്. അതേസമയം നിഫ്റ്റി ഓട്ടോ, മീഡിയ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സൂചികകള്‍ 1 ശതമാനത്തിലധികം നഷ്ടം നേരിട്ടു. അതേസമയം ഇന്നത്തെ വ്യാപാരത്തിനിടെ 57 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കിയപ്പോള്‍ 77 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമാണ് ക്ലോസ് ചെയ്തത്.

Also Read: 60 കഴിഞ്ഞവര്‍ക്ക് നല്ല കാലം; 8.50% വരെ പലിശ നല്‍കും ബാങ്കുകള്‍; 1 ലക്ഷം നിക്ഷേപിച്ചാല്‍ നേട്ടമെത്ര?Also Read: 60 കഴിഞ്ഞവര്‍ക്ക് നല്ല കാലം; 8.50% വരെ പലിശ നല്‍കും ബാങ്കുകള്‍; 1 ലക്ഷം നിക്ഷേപിച്ചാല്‍ നേട്ടമെത്ര?

നിഫ്റ്റി ഓഹരി

നിഫ്റ്റി സൂചികയുടെ ഭാഗമായ 50 ഓഹരികളില്‍ 13 എണ്ണം മാത്രമാണ് വ്യാഴാഴ്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്. ഇതില്‍ ടാറ്റ കണ്‍സ്യൂമര്‍ 1.94 %, അദാനി എന്റര്‍പ്രൈസസ് 1.53 %, എല്‍ & ടി 1.27 %, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ 0.69 % വീതവും നേട്ടം കുറിച്ചു.

എന്നാല്‍ ടൈറ്റന്‍ കമ്പനി -2.28 %, എം & എം -2.15 %, ടാറ്റ മോട്ടോര്‍സ് -2 %, ഐഷര്‍ മോട്ടോര്‍സ് -1.83 %, അപ്പോളൊ ഹോസ്പിറ്റല്‍ -1.77 %, ഹിന്‍ഡാല്‍കോ -1.69 % വീതവും നഷ്ടം നേരിട്ടു.

Read more about: stock market nse bse nifty
English summary

Domestic Benchmark Indices Facing Multiple Resistance And Shows Temporary Weakness

Domestic Benchmark Indices Facing Multiple Resistance And Shows Temporary Weakness. Read More In Malayalam.
Story first published: Thursday, November 17, 2022, 17:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X