യുഎഇ വീണ്ടും സജീവമാകുന്നു; ഇന്ത്യയിലേക്കുള്ള പ്രവാസി പണം ഉയരും

By Ashif N
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദുബായ്: യുഎഇ സാമ്പത്തിക രംഗം പ്രവചിക്കപ്പെട്ടതിനേക്കാള്‍ നേരത്തെ തിരിച്ചുവരവിന്റെ പാതയില്‍. പ്രവാസികളുടെ പണമയക്കല്‍ ഈ വര്‍ഷം പഴയപടിയാകുമെന്ന് പ്രതീക്ഷ. 2020നേക്കാള്‍ ഉയര്‍ന്ന അളവില്‍ പണം മാതൃരാജ്യത്തേക്ക് അയക്കാന്‍ പ്രവാസികള്‍ക്ക് സാധിക്കുമെന്നാണ് എക്‌സ്‌ചേഞ്ചുകളിലെ എക്‌സിക്യുട്ടീവ് ജീവനക്കാര്‍ പറയുന്നത്. 2020ല്‍ 10 മുതല്‍ 15 ശതമാനം വരെ ഇടിവാണ് പ്രവാസികളുടെ പണം അയക്കലില്‍ നേരിട്ടത്. ഒട്ടേറെ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഈ വര്‍ഷം കൂടുതല്‍ പണം നാട്ടിലേക്ക് അയക്കാന്‍ പ്രവാസികള്‍ക്ക് സാധിക്കുമെന്ന് എക്‌സ്‌ചേഞ്ചുകളിലെ ജീവനക്കാര്‍ പറയുന്നു.

യുഎഇ വീണ്ടും സജീവമാകുന്നു; ഇന്ത്യയിലേക്കുള്ള പ്രവാസി പണം ഉയരും

ആഗോളതലത്തില്‍ പ്രവാസി പണം അയക്കലില്‍ ഈ വര്‍ഷം 7 ശതമാനം ഇടിവാണ് പ്രതീക്ഷിക്കുന്നത്. ഒട്ടേറെ രാജ്യങ്ങള്‍ കൊറോണ കെടുതിയില്‍ നിന്ന് മുക്തമാകാത്തതാണ് അതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ യുഎഇയില്‍ നിന്നുള്ള പണം അയക്കല്‍ 2020നേക്കാള്‍ ഉയരുമെന്നാണ് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ് എംഡി അദീബ് അഹമ്മദ് പറയുന്നത്.

യുഎഇയില്‍ കൊറോണ ആശങ്ക അധികം വൈകാതെ നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജോലി തേടി യുഎഇയിലേക്ക് വരുന്നവരുടെ എണ്ണം ഉയരാനാണ് സാധ്യത. അതോടെ കൂടുതല്‍ പണം പ്രവാസികളുടേതായി മാതൃരാജ്യത്ത് എത്തുമെന്നും അഹമ്മദ് സൂചിപ്പിക്കുന്നു. കൊറോണ വാക്‌സിനേഷന്‍, എണ്ണവിലയിലെ സുസ്ഥിരത എന്നിവയെല്ലാം പ്രധാന ഘടകങ്ങളാണെന്ന് ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച് എംഡി ആന്റണി ജോസ് പറയുന്നു.

യാത്രാ സൗകര്യം എളുപ്പമായാല്‍ കൂടുതല്‍ പ്രവാസികള്‍ യുഇയിലെത്തും. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഒട്ടേറെ ഗള്‍ഫ് പ്രവാസികള്‍ കേരളത്തിലടക്കം തിരിച്ചുപോകാന്‍ സാധിക്കാതെ പ്രയാസപ്പെടുന്നുണ്ട്. യാത്രാ സൗകര്യം പഴയ പോലെ ആകുന്നതോടെ അവര്‍ ഗള്‍ഫിലേക്ക് മടങ്ങും. അതാകട്ടെ, ജിസിസി കൂടുതല്‍ സജീവമാകാനും വഴിയൊരുങ്ങും. അതേസമയം, കുവൈത്ത്, സൗദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ കടുത്ത യാത്രാ നിയന്ത്രണങ്ങള്‍ തുടരുകയാണ്.

English summary

Expats from UAE could send more money to home in 2021

Expats from UAE could send more money to home in 2021
Story first published: Sunday, March 14, 2021, 19:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X