ഫാസ്‌ടാഗ് നാളെ മുതൽ നിർബന്ധം; ബാങ്കുകളിൽ നിന്നും ഫാസ്ടാഗ് എങ്ങനെ വാങ്ങാം? — അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാളെ മുതൽ ദേശീയപാത അതോറിറ്റിക്ക് കീഴിലുള്ള ടോൾ പ്ലാസകളിൽ ഫാസ്‌ടാഗ് നിർബന്ധമാണ്. ഡിസംബർ 15 മുതൽ ഫാസ്‌ടാഗ് ഇല്ലാതെ അതിനായുള്ള ട്രാക്കിലൂടെ കടന്നു പോകുന്ന വാഹനങ്ങളിൽ നിന്ന് ടോൾ തുകയുടെ ഇരട്ടി വാങ്ങിക്കുമെന്ന് കേന്ദ്ര സർക്കാൻ നേരത്തെ അറിയിച്ചിരുന്നു. ആമസോൺ, പേടിഎം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ), എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയവയിലൂടെ ഫാസ്റ്റ് ടാഗുകൾ വാങ്ങാവുന്നതാണ്.

 

എസ്‌ബി‌ഐയിൽ നിന്ന് ഫാസ്‌ടാഗ് ഓൺ‌ലൈനായി എങ്ങനെ വാങ്ങാം?

എസ്‌ബി‌ഐയിൽ നിന്ന് ഫാസ്‌ടാഗ് ഓൺ‌ലൈനായി എങ്ങനെ വാങ്ങാം?

എസ്‌ബിഐ ഉപഭോക്താക്കൾക്ക് അവരുടെ കെ‌വൈ‌സി ഡോക്യുമെന്റുകളും വാഹന രജിസ്‌ട്രേഷൻ (ആർ‌സി) പകർപ്പും ഒപ്പം വെരിഫിക്കേഷന് വേണ്ടി ഇവയുടെ ഒറിജിനലുകളും ഉപയോഗിച്ച് രാജ്യത്തെ ഏത് എസ്‌ബി‌ഐ ശാഖകളിൽ നിന്നും ഫാസ്‌ടാഗ് വാങ്ങിക്കാം. ഉപഭോക്താക്കൾക്ക് രണ്ട് തരത്തിലുള്ള ഫാസ്‌ടാഗ് അക്കൗണ്ട് തുറക്കാൻ കഴിയും:

2

1) ലിമിറ്റഡ് കെ‌വൈ‌സി ഹോൾഡർ അക്കൗണ്ട്

ലിനിറ്റഡ് കെവൈസി ഹോൾഡേഴ്സ് എസ്ബിഐ ഫാസ്ടാഗ് (പ്രീപെയ്ഡ്) അക്കൗണ്ടിന്റെ പ്രതിമാസ പരിധി 10,000 രൂപയാണ്.

2) ഫുൾ കെവൈസി ഹോൾഡേഴ്സ് അക്കൗണ്ട്.

ഫുൾ കെവൈസി ഹോൾഡേഴ്സ് എസ്ബിഐ ഫാസ്ടാഗ് (പ്രീപെയ്ഡ്) അക്കൗണ്ടിൽ ഒരു ലക്ഷമാണ് പരിധി. ഇത്തരം അക്കൗണ്ടിൽ പ്രതിമാസ റീലോഡ് ക്യാപ്പ് ഉണ്ടായിരിക്കില്ല. ഫുൾ കെവൈസി ഹോൾഡേഴ്സ് അക്കൗണ്ട് എടുക്കാനായി വാഹനത്തിന്റെ ആർസി ബുക്കിന്റെ കോപ്പിയും ഉപഭോക്താവിന്റെ ഫോട്ടോയും ഐഡിയും അഡ്രസ്സ് പ്രൂഫും ആവശ്യമാണ്. ഒരോ തവണയും നിങ്ങളുടെ ഫാസ്ടാഗ് അക്കൗണ്ടിൽ നിന്ന് പണം നൽകുമ്പോഴും അക്കൗണ്ടുമായി രജിസ്റ്റർ ചെയ്തിരിക്കുന്ന ഫോൺ നമ്പറിലേക്ക് SMS അലേർട്ട് ലഭിക്കുന്നതാണ്.

 

4 - വീലറുകൾക്കുള്ള എസ്‌ബി‌ഐ ഫാസ്റ്റ് ടാഗ് നിരക്കുകൾ;

4 - വീലറുകൾക്കുള്ള എസ്‌ബി‌ഐ ഫാസ്റ്റ് ടാഗ് നിരക്കുകൾ;

എല്ലാ വിധ ഫാസ്‌ടാഗുകൾക്കും എസ്‌ബിഐ ഇഷ്യു ഫീസ് ഇനത്തിൽ 100 രൂപ വാങ്ങിക്കും. നിങ്ങൾക്ക് എസ്‌ബിഐ ഫാസ്‌ടാഗ് 400 രൂപയ്‌ക്ക് വാങ്ങാവുന്നതാണ്. അതായത് ഫാസ്റ്റ് ടാഗ് ഇഷ്യു ഫീസായി 100 രൂപയും സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയായി 200 രൂപയും ടാഗ് ജോയിനിംഗ് ഫീസ് ഇനത്തിൽ 100 രൂപയും.

ഐസിഐസിഐ ബാങ്കിൽ നിന്ന് ഫാസ്‌ടാഗ് എങ്ങനെ വാങ്ങാം

ഐസിഐസിഐ ബാങ്കിൽ നിന്ന് ഫാസ്‌ടാഗ് എങ്ങനെ വാങ്ങാം

ആദ്യം ഉപഭോക്താക്കൾ ഐസിഐസിഐ ബാങ്കിന്റെ ശാഖ സന്ദർശിച്ച് വാഹനങ്ങൾക്കായി ഫാസ്‌ടാഗ് ലഭിക്കുന്നതിനുള്ള അപേക്ഷാ ഫോം പൂരിപ്പിക്കണം. ടാഗ് ജോയിനിംഗ് ഫീസ് ആയി ജിഎസ്‌ടി ഉൾപ്പെടെ 99.12 രൂപയും ടാഗ് ഡിപ്പോസിറ്റ് ആയി 200 രൂപയും ത്രെഷോള്‍ഡ് തുകയായി 200 രൂപയും നൽകണം.

ഫാസ്‌ടാഗ് വാങ്ങുന്നതിന് ആവശ്യമായ ഡോക്യുമെന്റുകൾ

ഫാസ്‌ടാഗ് വാങ്ങുന്നതിന് ആവശ്യമായ ഡോക്യുമെന്റുകൾ

വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ (ആർ‌സി) ഒരു പകർപ്പും വാഹന ഉടമയുടെ പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോയും കെ‌വൈ‌സി (ഐഡിയും വിലാസവും തെളിയിക്കുന്ന രേഖകൾ അതായത് പാൻ കാർഡ് / ഡ്രൈവിംഗ് ലൈസൻസ് / പാസ്‌പോർട്ട് / വോട്ടർ ഐഡി / ആധാർ കാർഡ് എന്നിവയിലേതെങ്കിലും) രേഖകളും ബാങ്കിൽ നൽകണം. ഇവ പരിശോധിച്ച് നിങ്ങൾക്ക് ബാങ്ക് ഫാസ്‌ടാഗ് നൽകുന്നതാണ്.

മാസാവസാനം കാശിന് ടൈറ്റാണോ? ശമ്പളം കിട്ടും വരെ ടെൻഷൻ വേണ്ട, പേ ഡേ ലോൺ എടുക്കാംമാസാവസാനം കാശിന് ടൈറ്റാണോ? ശമ്പളം കിട്ടും വരെ ടെൻഷൻ വേണ്ട, പേ ഡേ ലോൺ എടുക്കാം

എച്ച്‌ഡിഎഫ്‌സി ബാങ്കിൽ നിന്ന് ഫാസ്‌ടാഗ് എങ്ങനെ വാങ്ങാം?

എച്ച്‌ഡിഎഫ്‌സി ബാങ്കിൽ നിന്ന് ഫാസ്‌ടാഗ് എങ്ങനെ വാങ്ങാം?

1. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ https://www.hdfcbank.com/ എന്ന വെബ്‌സൈറ്റിൽ കയറിയ ശേഷം, താഴേക്ക് സ്ക്രോൾ ചെയ്ത് 'അപ്ലേ നൗ' ക്ലിക്കുചെയ്യുക.

2. 'എന്റർ ഡീറ്റൈൽസ്' എന്നതിന് താഴെ നിങ്ങൾക്ക് എച്ച്‌ഡിഎഫ്‌സി ബാങ്ക് സേവിംഗ്‌സ് അക്കൗണ്ട് ഉണ്ടെങ്കിൽ 'അതെ' അല്ലെങ്കിൽ 'ഇല്ല' എന്ന് തിരഞ്ഞെടുക്കുക. നിങ്ങൾക്ക് സേവിംഗ്സ് അക്കൗണ്ട് ഉണ്ടെങ്കിൽ നിങ്ങളുടെ ഉപഭോക്തൃ ഐഡി നൽകുക. അതിന് ശേഷം 'സെന്റ് വെരിഫിക്കേഷൻ കോഡ്' എന്നത് ക്ലിക്കുചെയ്യുക. നിങ്ങളുടെ മൊബൈലിൽ ഒരു ഒടിപി ലഭിക്കുന്നതാണ്.

3. വാഹനം ഏതാണെന്ന് (വാണിജ്യ കാർ അല്ലെങ്കിൽ സ്വകാര്യ കാർ) തിരഞ്ഞെടുക്കുക, നിങ്ങളുടെ വിശദാംശങ്ങൾ പരിശോധിച്ച് അടുത്തത് ക്ലിക്കുചെയ്യുക.

4. നിങ്ങളുടെ വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ നൽകി 'വെഹിക്കിൾ ടൈപ്പ്' തിരഞ്ഞെടുക്കുക

5. ആവശ്യമായ ഡോക്യുമെന്റുകൾ നൽകുക. കൂടാതെ പ്രീപെയ്‌ഡ് വാലറ്റിൽ നിങ്ങൾക്ക് ആവശ്യമുള്ള തുക നൽകുക. 6. എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കി, നിങ്ങളുടെ അപേക്ഷ വായിച്ച് നോക്കിയശേഷം 'സബ്‌മിറ്റ്' ബട്ടൺ ക്ലിക്കുചെയ്യുക.

 

പേടിഎം ഉപയോഗിച്ച് ഫാസ്‌ടാഗ് എങ്ങനെ വാങ്ങാം?

പേടിഎം ഉപയോഗിച്ച് ഫാസ്‌ടാഗ് എങ്ങനെ വാങ്ങാം?

1. Https://paytm.com എന്ന പേടിഎം വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം നിങ്ങളുടെ രജിസ്റ്റർ ചെയ്ത പേടിഎം മൊബൈൽ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് പേടിഎം അക്കൗണ്ട് ലോഗിൻ ചെയ്യുക.

2. ഹോം പേജിൽ, 'മോർ' എന്നതിന്റെ ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് 'ഫാസ്‌ടാഗ്' ക്ലിക്കുചെയ്യുക.

3. നിങ്ങളുടെ വാഹന രജിസ്ട്രേഷൻ നമ്പറും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഫോട്ടോയും നൽകി അപ്‌ലോഡ് ചെയ്യുക

4. നിങ്ങളുടെ രജിസ്റ്റർ ചെയ്‌ത വിലാസത്തിലേക്ക് ടാഗ് ലഭിക്കുന്നതാണ്.

 

ഫാസ്‌ടാഗ് എങ്ങനെ റീച്ചാർജ് ചെയ്യാം?

ഫാസ്‌ടാഗ് എങ്ങനെ റീച്ചാർജ് ചെയ്യാം?

നിങ്ങളുടെ ഫാസ്‌ടാഗ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ, ഒരു പ്രീപെയ്ഡ് വാലറ്റിൽ പ്രത്യേകം റീചാർജ് ചെയ്യേണ്ട ആവശ്യമില്ല. നിങ്ങളുടെ ഫാസ്‌ടാഗ് ലിങ്കുചെയ്‌ത ബാങ്ക് അക്കൗണ്ടിൽ മതിയായ ബാലൻസ് ഉണ്ടെന്ന് ഉറപ്പാക്കിയാൽ മാത്രം മതി.

നിങ്ങളുടെ ഏതെങ്കിലും പ്രീപെയ്‌ഡ് വാലറ്റുമായാണ് ഫാസ്‌ടാഗ് ലിങ്ക് ചെയ്‌തതെങ്കിൽ, ഇത് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ചെക്ക്, നെറ്റ് ബാങ്കിംഗ് എന്നിവയിലൂടെ റീചാർജ് ചെയ്യാം.

 

English summary

ഫാസ്‌ടാഗ് നാളെ മുതൽ നിർബന്ധം; ബാങ്കുകളിൽ നിന്നും ഫാസ്ടാഗ് എങ്ങനെ വാങ്ങാം? — അറിയേണ്ടതെല്ലാം

FASTag mandatory from December 15
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X