സ്കാൻ നൗ പേ ലേറ്റർ' സൗകര്യവുമായി ഫ്ലെക്സ്പേ; കൂടുതൽ വിവരങ്ങൾ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൈദരാബാദ് ആസ്ഥാനമായുള്ള ബാങ്ക് ഇതര വായ്പാദാതാവായ വിവിഫൈ ഇന്ത്യ ഫിനാൻസ്, അടുത്തിടെയായി ഫ്ലെക്സ്പേ എന്ന പേയ്മെന്റ് ഓപ്ഷൻ പുറത്തിറക്കിയത്. ഇത് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസിൽ (യുപിഐ) ക്രെഡിറ്റ് അനുവദിക്കുകയും ചെയ്യന്നു. അതിനാൽ തന്നെ ഉപഭോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലോ വെർച്വൽ വാലറ്റുകളിലോ പണമില്ലാത്ത സാഹചര്യത്തിൽ ഒരു ക്രെഡിറ്റ് ലൈൻ ഉപയോഗിച്ച് 'സ്കാൻ നൗ പേ ലേറ്റർ' സൗകര്യമുപയോഗിച്ച് പണമടയ്ക്കാൻ ഫ്ലെക്സ്പേ അനുവദിക്കുന്നുണ്ട്. ഏതെങ്കിലും യുപിഐ ക്യുആർ കോഡോ യുപിഐ ഐഡിയോ സ്കാൻ ചെയ്ത്കൊണ്ട് പേയ്മെന്റ് ഓപ്ഷൻ ഓഫ്‍ലൈൻ പർച്ചേസുകൾക്കും ഉപയേഗിക്കാവുന്നതാണെന്ന് എൻബിഎഫ്സി വ്യക്തമാക്കി. ഈ സൗകര്യം ചെറിയ തട്ടുകട വ്യാപാരികൾ മുതൽ വലിയ ചില്ലറ വ്യാപാരികൾ വരെയുള്ളവർക്ക് ഈ സൗകര്യം ഉപയോഗിക്കാവുന്നതുമാണ്.

 സ്കാൻ നൗ പേ ലേറ്റർ' സൗകര്യവുമായി ഫ്ലെക്സ്പേ; കൂടുതൽ വിവരങ്ങൾ ഇതാ

“പണമിടപാടുകൾ നേരിടുമ്പോൾ നിലവിൽ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അല്ലെങ്കിൽ ലൈസൻസില്ലാത്ത പണമിടപാടുകാരെയും ആശ്രയിക്കുന്ന പ്രൈം ഇതര, താഴ്ന്ന വരുമാനക്കാരായ വായ്പക്കാർക്ക് ക്രെഡിറ്റ് ആക്സസ് വിപുലീകരിക്കുകയെന്ന ഞങ്ങളുടെ കാഴ്ചപ്പാടിന്റെ ഒരു മാതൃകയാണ് ഫ്ലെക്സ്പേ,” വിവിഫഐയുടെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അനിൽ പിനപാല വ്യക്തമാക്കി. “ഡിജിറ്റൽ ഇന്ത്യ, ആത്‌മീർഭർ ഭാരത് എന്നിവയ്‌ക്കായുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് അനുസരിച്ച് വിവിഫൈ ലോകത്തിലെ ഏറ്റവും നൂതനമായ പേയ്‌മെന്റ് ഇൻഫ്രാസ്ട്രക്ചറിനെ സ്വാധീനിക്കുകയും യുപിഐ പ്ലാറ്റ്‌ഫോമിൽ ക്രെഡിറ്റ് ലൈൻ ആരംഭിക്കുകയും ചെയ്തു,” എന്ന് കമ്പനി പറഞ്ഞു.നിലവിൽ വെറും 56 ദശലക്ഷം ക്രെഡിറ്റ് കാർഡ് ഉടമകളുള്ള ഒരു രാജ്യത്ത് വ്യത്യസ്തമായ അനുഭവം തന്നെയാണ് ഒരു യഥാർത്ഥ ഡിജിറ്റൽ ക്രെഡിറ്റ് കാർഡ് ഫ്ലെക്സ്പേ നൽകുമെന്നും കമ്പനി കൂട്ടിച്ചേർത്തു.

അടുത്ത 3 വർഷത്തിനുള്ളിൽ 5 ദശലക്ഷം അണ്ടർ സർവീസ് ഇന്ത്യക്കാരുടെ വായ്പാ ആവശ്യങ്ങൾ നിറവേറ്റുകയെന്ന ഞങ്ങളുടെ ലക്ഷ്യത്തിന്റെ ആദ്യപടിയായി ഞങ്ങൾ ഈ ഉൽപ്പന്നം അടുത്ത 100,000 ഉപഭോക്താക്കളിലേക്ക് വ്യാപിപ്പിക്കുകയാണെന്നും സിഇഒ പരാമർശിച്ചു.c ഇന്ത്യയിൽ ആദ്യമായി 400 ദശലക്ഷം പ്ലസ് അണ്ടർ സർവീസ് ഉപഭോക്താക്കൾക്കും പ്രൈം ഉപഭോക്താക്കൾക്കും കോൺടാക്റ്റ് രഹിത ക്രെഡിറ്റ് കാർഡ് പോലുള്ള അനുഭവം നൽകാൻ ഫ്ലെക്സ്പേ ഒരുങ്ങുകയാണെന്നും കമ്പനി വ്യക്തമാക്കുകയും ചെയ്തു.

English summary

Flexpay provide scan now and pay later option in upi, explained in detailed | സ്കാൻ നൗ പേ ലേറ്റർ' സൗകര്യവുമായി ഫ്ലെക്സ്പേ; കൂടുതൽ വിവരങ്ങൾ ഇതാ

Flexpay provide scan now and pay later option in upi, explained in detailed
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X